ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ... അനാവശ്യയാത്ര നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും, നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പൊലീസ് ബാരിക്കേഡ് വച്ച് അടച്ച് കര്‍ശന പരിശോധന നടത്തും

ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയതിനാല്‍ നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ.
തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള വ്യാപാര സ്ഥാപനങ്ങള്‍ സമയക്രമവും കൊവിഡ് പ്രോട്ടോക്കോളും കര്‍ശനമായും പാലിക്കണം. ഇത് പരിശോധിക്കുന്നതിനായി കൂടുതല്‍ പട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വീസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റു വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. അനാവശ്യയാത്ര നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ട്രെയിന്‍, വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റും മറ്റു യാത്രാരേഖകളും കാണിച്ചാല്‍ യാത്ര അനുവദിക്കും. വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും യാത്ര ചെയ്യാം. നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പൊലീസ് ബാരിക്കേഡ് വച്ച് അടച്ച് കര്‍ശന പരിശോധന നടത്തും.
നഗരത്തിലെ എല്ലാ സ്റ്റേഷന്‍ പരിധികളിലുമുള്ള പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 70 ചെക്കിംഗ് പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്.
ശനി ഞായര്‍ ദിനങ്ങളില്‍ ബിവറേജസ്, ബാറുകളും പ്രവര്‍ത്തിക്കില്ല.ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം.ചായക്കടകള്‍, തട്ടുകടകള്‍ എന്നിവ തുറക്കരുത്.മെഡിക്കല്‍ സ്റ്റോറുകളും, പാല്‍, പച്ചക്കറി, അവശ്യ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകളും രാവിലെ 7 മുതല്‍ വൈകിട്ട് 7വരെ പ്രവര്‍ത്തിക്കാം.
"
https://www.facebook.com/Malayalivartha

























