ആക്‌സിഡന്റ് പറ്റിയതാണ് പെരിന്തല്‍മണ്ണയിലേക്ക് ഒന്ന് കൊണ്ട് പോകണം' കൊലയാളിയെ തിരിച്ചറിയാതെ യാത്ര തുടങ്ങിയ ഓട്ടോക്കാരന്‍: വഴിമധ്യേ ഓട്ടോ ഡ്രൈവറുടെ ഫോണിലേക്ക് ആ ഫോണ്‍ കോള്‍: പിന്നിലിരിക്കുന്നത് കൊലയാളിയാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം: പിന്നെ സംഭവിച്ചത് നാടകീയരംഗങ്ങള്‍! 21 കാരിയെ കത്തി കൊണ്ട് കുത്തി കൊന്ന പ്രതിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത് ഇങ്ങനെ

യാത്ര പോകാന്‍ തന്റെ ഓട്ടോ വിളിച്ച യാത്രക്കാരന്‍ കൊലപാതകി ആണെന്ന് അറിഞ്ഞതോടെ ഓട്ടോക്കാരന്റെ സമയോചിതമായ ഇടപെടല്‍... അങ്ങനെ കുടുങ്ങിയത് ഒരു വമ്പന്‍ കൊലയാളി... ദര്‍ശനയുടെ കൊലപാതകിയെ കുടുക്കാന്‍ സഹായകമായ ഓട്ടോക്കാരന്റെ ഇടപെടല്‍ ഇങ്ങനെ. '' ദേ ഇേങ്ങാട്ട് മറുപടിയൊന്നും പറയേണ്ട. അന്റെ ഓട്ടോയില്‍ കയറിയിരിക്കുന്നത് ഒരു കൊലപാതകിയാണ്.
ഒരു പെണ്‍കുട്ടിയെ കുത്തിക്കൊന്നവന്‍. സൂക്ഷിക്കണം. ഇയ്യ് വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിേട്ടാ''-നാട്ടില്‍നിന്ന് സുഹൃത്ത് സമീര്‍ േഫാണിലൂെട വിളിച്ചറിയിച്ചപ്പോള്‍ ഓട്ടോ ൈഡ്രവര്‍ നാലുകണ്ടത്തില്‍ ജൗഹര്‍ ആകെ വിളറി.പകച്ചു പോകേണ്ട നിമിഷങ്ങള്‍. എങ്കിലും ധൈര്യം കൈവിട്ടില്ല.നേരെ സ്റ്റേഷനിലേക്ക്.
പെരിന്തല്‍മണ്ണ ഏലംകുളത്ത് ദൃശ്യയെന്ന പെണ്‍കുട്ടിയെ കുത്തി മലത്തിയ വ്യക്തിയാണ് പിന്നിലിരിക്കുന്നത് എന്ന ചിന്ത അദ്ദേഹത്തെ അല്‍പ്പമൊന്ന് ഭയപ്പെടുത്തി . കൈയില്‍ ആയുധമെന്തെങ്കിലുമുണ്ടോ? തന്നെയും ആക്രമിക്കുമോ? എന്നൊക്കെയുള്ള ചിന്തകള്‍ അദ്ദേഹത്തിന്റെ മനസ്സിലൂടെ പാഞ്ഞു.
എങ്കിലും ഭാവവ്യത്യാസമില്ലാതെ ജൗഹറിന്റെ ഗഘ10 എ.എഫ്. 2533 ഓട്ടോറിക്ഷ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. സ്റ്റേഷനിലെത്തി പ്രതി വിനീഷിനെ കൈയോടെ പോലീസിനു കൈമാറാനായത് ജൗഹറിന്റെ പതറാത്ത മനസ്സ് കൃത്യസമയത്ത് പ്രവര്‍ത്തിച്ചുകൊണ്ട് മാത്രമാണ് .
വ്യാഴാഴ്ച രാവിലെ എട്ടേകാലോടെയായിരുന്നു വിനീഷ് പാലത്തോള്‍ തെക്കുംപുറത്തുള്ള ജൗഹറിന്റെ വീടിനു മുന്നിലെത്തുന്നത്. മഴക്കാലമായതിനാല്‍ രാവിലെ ഓട്ടോ സ്റ്റാര്‍ട്ടു ചെയ്തുനോക്കുകയായിരുന്നു ജൗഹര്‍. ഏലംകുളത്തുവെച്ച് ബൈക്ക് ആക്‌സിഡന്റായെന്നും പെട്ടെന്ന് പെരിന്തല്‍മണ്ണയിലെത്തിക്കാമോയെന്നും ചോദിച്ചാണ് ജൗഹറിന്റെ അടുത്ത് വിനീഷ് എത്തുന്നത് . 'താന്‍ അമിതവേഗതയിലായിരുന്നു. അപകടത്തില്‍ കൂടെയുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഒപ്പമുണ്ടായിരുന്നയാള്‍ ആ പ്രദേശത്തുകാരനായതിനാല്‍ നാട്ടുകാര്‍ തനിക്കെതിരേ തിരിഞ്ഞു.
അതുകൊണ്ട് ഓടിരക്ഷപ്പെട്ട് വരുന്നവഴിയാണ്. പാടത്തും പറന്പിലുമൊക്കെ വീണതിനാലാണ് ദേഹത്ത് ചെളി പറ്റിയത്' - ഇങ്ങനെയൊക്കെയായിരുന്നു വിനീഷ് ഓട്ടോക്കാരനോട് പറഞ്ഞത്. പോലീസ് സ്റ്റേഷന് മുന്നില്‍വിട്ടാല്‍ മതിയെന്നും അവിടെയെത്തിയാല്‍പ്പിന്നെ നാട്ടുകാര്‍ക്ക് തന്നെ ഉപദ്രവിക്കാനാകില്ലെന്നും വിനീഷ് ജൗഹറിനോടു പറഞ്ഞു. ഈ വാക്കുകള്‍ വിശ്വസിച്ച ജൗഹര്‍ വിനീഷിനെയും കൊണ്ട് യാത്ര തുടങ്ങി.
വൈകാതെതന്നെ വിനീഷിനെത്തേടി നാട്ടുകാര്‍ ജൗഹറിന്റെ വീട്ടുപരിസരത്തെത്തി. അപ്പോഴാണ് ജൗഹറിന്റെ ഓട്ടോയിലാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലായത്. വൈകാെത കൊലപാതകിയാണ് വണ്ടിയിലുള്ളതെന്ന വിവരം അവര്‍ ജൗഹറിനെ വിളിച്ചറിയിച്ചു. പറയുന്നത് മൂളിക്കേട്ടാല്‍ മതിയെന്നും തിരിച്ചൊന്നും പറയേണ്ടെന്നും ആദ്യമേ പറഞ്ഞാണ് സുഹൃത്തായ സമീര്‍ കാര്യംപറഞ്ഞത്. അപ്പോഴേക്കും കുന്നപ്പള്ളിയെന്ന സ്ഥലത്ത് എത്തിയിരുന്നു. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലേക്ക് പിന്നെയും രണ്ടരക്കിലോമീറ്റര്‍ ദൂരം. ഫോണ്‍വെച്ചശേഷം ഒന്നും അറിയാത്ത മട്ടിലായിരുന്നു വിനീഷിനോട് പിന്നെ ജൗഹറിന്റെ സംസാരം. സ്റ്റേഷനിലെത്തിയപ്പോള്‍ ഇവിടെ ഇറക്കിയാല്‍ മതിയെന്നും പോയ്‌ക്കൊള്ളാനും വിനീഷ് പറഞ്ഞു.
എന്നാല്‍ എങ്ങനെ പോലീസിന് കൈമാറുമെന്നതിനെക്കുറിച്ചായി ജൗഹറിന്റെ ചിന്ത. സ്റ്റേഷനുമുന്നില്‍ സുഹൃത്തും നാട്ടുകാരുമായ സുബിനെക്കണ്ടത് രക്ഷയായി. ഓട്ടോ നേരെ സുബിന്റെ അടുക്കലെത്തിച്ചു നിര്‍ത്തി. 'ഇവനെ വിടരുത്, പിടിക്കൂ' എന്ന് സുബിനോട് വിളിച്ചുപറഞ്ഞു. ഇരുവരും ചേര്‍ന്ന് വിനീഷിനെ പോലീസിലേല്‍പ്പിക്കുകയായിരുന്നു. സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് അരങ്ങേറിയത്.
വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ അതിക്രമിച്ചുകയറിയാണ് വിനീഷ് ദൃശ്യയെ കുത്തിക്കൊന്നത്. ദൃശ്യയ്‌ക്കൊപ്പം മുറിയിലുണ്ടായിരുന്ന ദേവശ്രീയെയും ഇയാള്‍ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ദൃശ്യ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് വിനീഷിനെ ആക്രമണത്തിലേക്ക് നീങ്ങിയതെന്ന സൂചന പോലീസ് നല്‍കുന്നു കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
കഴിഞ്ഞദിവസം ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ സി.കെ. സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. ദൃശ്യയെ കൊലപ്പെടുത്തിയ വിനീഷ് തന്നെയാണ് സ്ഥാപനത്തിന് തീയിട്ടതെന്നാണ് പോലീസിന്റെ സംശയം. പ്രണയം നിരസിച്ചതിന്റെ പ്രതികാരത്തില്‍ ആദ്യം സ്ഥാപനം തീവെച്ച് നശിപ്പിച്ച പ്രതി, വ്യാഴാഴ്ച രാവിലെ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
"
https://www.facebook.com/Malayalivartha


























