ഭക്ത ജനങ്ങളെ തടയുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല', ലോക്ക് ഡൗണ്‍ ഇളവുകളില്‍ ആരാധനാലയങ്ങള്‍ തുറക്കാത്തതില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

ലോക്ക് ഡൗണില്‍ ഇളവുകള്‍ ആരാധനാലയങ്ങള്‍ തുറക്കാത്തതില്‍ വിശദീകരണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചു കൂടുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകും .സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചല്ല എന്നും മന്ത്രി പറഞ്ഞു.
ഭക്ത ജനങ്ങളെ തടയുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല. രോഗവ്യാപനം നിയന്ത്രണ വിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും. ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ കര്‍മ്മങ്ങള്‍ക്ക് അനുമതിയും നല്‍കിയിട്ടുണ്ട് .
മദ്യശാലകള്‍ തുറക്കുകയും,ആരാധനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നേരത്തെ എന്‍.എസ്.എസും രംഗത്ത് വന്നിരുന്നു.
കൂടാതെ ഇതേ അഭിപ്രായം തന്നെയാണ് പല മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകള്‍ക്കും ഉന്നയിച്ചിരുന്നത്. ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ടിപിആര്‍ കുറവുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയും ആവശ്യപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha


























