ഞെട്ടിത്തരിച്ച് കേരളം... കെ. സുധാകരന്റെ അഭ്യാസ മുറകള്‍ ഒന്നൊന്നായി പിണറായി വിജയന്‍ പറയുമ്പോഴും ഇതൊട്ടും പ്രതീക്ഷിച്ചില്ല; സ്‌കൂള്‍ വിദ്യാര്‍ഥികളായിരിക്കെ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടതായി കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി

എന്തായാലും ഇന്നലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം മലയാളികളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു. കളരിയാശാനായ സുധാകരന്റെ വീരശൂര കഥകളാണ് മുഖ്യമന്ത്രി നര്‍മ്മത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ അതില്‍ സസ്‌പെന്‍സ് നിറഞ്ഞ ഒരു കഥയുണ്ടായിരുന്നു. തന്റെ കുഞ്ഞുങ്ങളെ സുധാകരന്‍ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടെന്ന്. ഒരുവട്ടത്തില്‍ തമാശയല്ല സീരിയസാണെന്ന് മനസിലായി.
സ്‌കൂള്‍ വിദ്യാര്‍ഥികളായിരിക്കെ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ സുധാകരന്‍ പദ്ധതിയിട്ടതായി കോണ്‍ഗ്രസ് നേതാവ് സ്വകാര്യമായി വെളിപ്പെടുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സുധാകരന്റെ അടുപ്പക്കാരനും അദ്ദേഹത്തിന്റെ പണമിടപാടുകാരനുമായ കോണ്‍ഗ്രസ് നേതാവ് വീട്ടിലെത്തിയാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, വരുന്നിടത്തുവച്ച് കാണാമെന്നു പറഞ്ഞ് ഞാന്‍ അദ്ദേഹത്തെ മടക്കി.
ഇത് ഭാര്യയോടുപോലും പറഞ്ഞില്ല. കുട്ടികളെ ഭാര്യ കൈപിടിച്ച് സ്‌കൂളില്‍ കൊണ്ടുപോകുന്ന കാലമാണത്. ഇതെല്ലാം കടന്നാണ് താന്‍ വന്നത്. സുധാകരന് പല മോഹങ്ങളുമുണ്ടാകാം. എന്നാല്‍, വിചാരിക്കുന്നപോലെ വിജയനെ വീഴ്ത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുധാകരന്‍ ഏതെങ്കിലും തരത്തിലുളള സ്വപ്നം കാണുന്നതിനെ തടയേണ്ട ആളല്ല ഞാന്‍. സ്വപ്നാടനത്തിന്റെ ഭാഗം മാത്രമാണ് അദ്ദേഹം പറയുന്ന കാര്യങ്ങളെന്നും പിണറായി പറഞ്ഞു. അദ്ദേഹത്തിന് അങ്ങനെ ഒരു മോഹമുണ്ടായിട്ടുണ്ടാകും, പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്ന്. പക്ഷേ അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചാലല്ലേ അത് സംഭവിച്ചതായി പറയാന്‍ പറ്റുക. എന്നോട് അദ്ദേഹത്തിന് വിരോധപരമായ സമീപനമൊക്കെ ഉണ്ടായിട്ടുണ്ടാകാം. അന്ന് ഇന്നത്തെ സുധാകരനല്ലല്ലൊ. വിദ്യാര്‍ത്ഥിയായിട്ടുളള സുധാകരനല്ലെ.
അതിന്റെ ഭാഗമായി ചിലപ്പൊ എന്നെ കിട്ടിയാല്‍ തല്ലാമെന്നും വേണമെങ്കില്‍ ഒന്ന് ചവിട്ടി വീഴ്ത്താമെന്നുമൊക്കെ മനസില്‍ കണ്ടിട്ടുണ്ടാകും. എന്റെ ശരീരത്തിനടുത്തേക്ക് വരണമെന്ന് ആ?ഗ്രഹിക്കുന്ന ഒരു വലിയ നിരതന്നെ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ ആരും എത്തിയിട്ടില്ല. പൊലീസുകാര്‍ ചെയ്തത് മാത്രമേയുളളു. സുധാകരനേക്കാള്‍ തടിമിടുക്കുളളവര്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ക്കിടയിലൂടെ തന്നെയാണ് താന്‍ പ്രവര്‍ത്തിച്ച് വന്നതെന്നും പിണറായി പ്രതികരിച്ചു.
വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സുധാകരന്‍ പറഞ്ഞത്. കെ.എസ്.എഫ്‌കെ.എസ്.യു സംഘര്‍ഷത്തിനിടെ കോളേജിലെത്തിയ താന്‍ അവിടെ സംഘര്‍ഷം ഒഴിവാക്കുകയാണ് ചെയ്തത്. അന്ന് ഞാന്‍ ബ്രണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നില്ല. അതുകൊണ്ട് മാത്രമാണ് സംഘര്‍ഷം അവിടെ നിന്നതെന്ന് സുധാകരന്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുധാകരന്റെ സഹപ്രവര്‍ത്തകര്‍ തന്നെ അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിരവധിയാണ്. ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ രാമകൃഷ്ണന്‍ സുധാകരന്റെ യഥാര്‍ത്ഥ സ്വഭാവം കേരളത്തിന് മുന്നില്‍ തുറന്നു പറഞ്ഞതാണെന്ന് പറഞ്ഞ മുഖ്യന്ത്രി അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞു. പലമോഹങ്ങള്‍ സുധാകരനുണ്ടായിട്ടുണ്ട്. അതിലൊന്നാണ് തന്റെ മക്കളെ തട്ടിക്കൊണ്ടുപോവാന്‍ സുധാകരന്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha