Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ പദ്ധതിയിട്ടിരുന്നു... ആ വിവരം തന്നോടും ഒരാള്‍ പറഞ്ഞിരുന്നു... വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് സത്യമെന്ന് തുറന്ന് പറഞ്ഞ് എകെ ബാലന്‍

19 JUNE 2021 09:10 AM IST
മലയാളി വാര്‍ത്ത

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള പഴയ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭവങ്ങള്‍ വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.

തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ പദ്ധതിയിട്ടിരുന്നുവെന്ന് സുധാകരന്റെ ഉറ്റ സുഹൃത്ത് ആണ് തന്നെ അറിയിച്ചതെന്നാണ് ഇന്നലെ പിണറായി പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ സത്യമെന്ന് പറഞ്ഞ് മുന്‍ മന്ത്രി എകെ ബാലനും രംഗത്തെത്തി.

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ച വ്യക്തി മരിക്കുന്നതിന് മുന്‍പ് തന്നോടും ഈ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു എന്ന് മുന്‍ മന്ത്രി എ കെ ബാലന്‍ വെളിപ്പെടുത്തി.

ബ്രണ്ണന്‍ കോളേജില്‍ പഠിച്ചിരുന്ന ഈ വ്യക്തി സുധാകരനുള്‍പ്പെടുന്നവരുടെ കൂടെയുള്ളയാളായിരുന്നു. എന്നാല്‍ അവസാനകാലത്ത് പിണറായി വിജയന്റെ ആരാധകനായി മാറുകയും ചെയ്തു. ഇയാള്‍ എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായിയാണെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു...

ഒരു ദിവസം അതിരാവിലെ സുധാകരന്റെ ഒരു അടുത്ത സുഹൃത്ത് എന്റെ വീട്ടിലെത്തി. സുധാകരന്റെ ഫൈനാന്‍സര്‍ കൂടിയായിരുന്നു അദ്ദേഹം.

സാധാരണഗതിയില്‍ തന്റെ വീട്ടിലേക്ക് വരാന്‍ സാധ്യതയില്ലാത്ത ഇയാളുടെ വരവില്‍ ആശ്ചര്യപ്പെട്ട് നിന്ന തന്നോട് വളരെ രഹസ്യമായിട്ടുള്ള ഒരു കാര്യം പറയാനാണ് താന്‍ വന്നതെന്ന് അയാള്‍ അറിയിച്ചു. ആ സമയം, വീട്ടില്‍ താനും ഭാര്യയും രണ്ട് കുട്ടികളും മാത്രമാണുണ്ടായിരുന്നത്.

നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സുധാകരന്‍ വലിയൊരു പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും അയാള്‍ പറഞ്ഞു. നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനാണ് പദ്ധതിയെന്നും അയാള്‍ വെളിപ്പെടുത്തി.

അത്തരത്തിലൊന്നും ചെയ്യരുത് പഞ്ചാബല്ല, വേണ്ടാത്തത് ചെയ്താല്‍ കേരളം കത്തും എന്നും താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സുധാകരന്റെ സ്വഭാവം വെച്ച്‌ വിശ്വാസമില്ലാത്തതിനാലാണ് താങ്കളെ അറിയിക്കുന്നതെന്നും അയാള്‍ പറഞ്ഞു. ഇതിന് വരുന്നിടത്തുവെച്ച്‌ കാണാമെന്നാന്നാണ് മറുപടി നല്‍കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അക്കാലത്ത് തലശ്ശേരി സെന്റ് ജോസഫ് സ്‌കൂളില്‍ മകനും അവിടുത്തെ കോണ്‍വെന്റ് സ്‌കൂളില്‍ മകളും പഠിക്കുകയായിരുന്നു എന്നും ഭാര്യ സന്റ് ജോസഫ് സ്‌കൂളില്‍ അധ്യാപികയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്ന് ബസ് ഇറങ്ങിയാല്‍ ആ രണ്ട് കുട്ടികളുടെയും കൈപിടിച്ചായിരുന്നു നടന്നുപോകേണ്ടിയിരുന്നത്. ആശങ്കയുണ്ടാക്കുമെന്നതിനാല്‍ അവരെ പോലും വിവരം അറിയിക്കാനാകാത്ത സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (7 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (7 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (8 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (8 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (9 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (10 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (10 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (10 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (10 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (10 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (10 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (10 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (11 hours ago)

Malayali Vartha Recommends