Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

'ഓരോ ഫയലിനും പിന്നില്‍ ഒരു ജീവിതമുണ്ട്; അതു വെച്ചു നീട്ടി, കാലതാമസം വരുത്തി, പൊതുജനങ്ങളെ ഉപദ്രവിക്കരുത് എന്ന മുഖ്യമന്ത്രിയുടെ വിഖ്യാതമായ നിര്‍ദ്ദേശത്തോട് അനുബന്ധമായി പറയെട്ടെ, പരാതിയുമായെത്തുന്ന ഓരോ പൗരന്മാര്‍ക്കും തങ്ങളുടെതായ വ്യക്തിത്വവും അന്തസ്സും ആത്മാഭിമാനവുമുണ്ട്‌. ഈ സാധു മനുഷ്യരുടെ വിയര്‍പ്പിനും കണ്ണീരിനും മീതെയാണു നമ്മുടെ എല്ലാ വ്യാജഗര്‍വങ്ങളും അഹങ്കാര സൗധങ്ങളും കെട്ടിയുയര്‍ത്തപ്പെടുന്നത്‌...' വൈറലായി കുറിപ്പ്

20 JUNE 2021 05:09 PM IST
മലയാളി വാര്‍ത്ത

ഓരോ ഫയലിനും പിന്നില്‍ ഒരു ജീവിതമുണ്ടെന്നും അത് വെച്ചുനീട്ടി പൊതുജനത്തെ ഉപദ്രവിക്കരുതെന്നും മുൻപ് മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഇത്തരത്തിൽ നിര്‍ദേശമുള്ളപ്പോഴും, സാധാരണക്കാരുമായ മനുഷ്യരോട് ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെച്ചുപുലര്‍ത്തുന്ന അടിമ ഉടമ മനോഭാവം വിവരിച്ച്‌ ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ ജുനൈദ് കൈപ്പാണിയുടെ ഫേസ്ബുക്ക് കുറിപ്പ്.


ജുനൈദ് കൈപ്പാണിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

#ദുരധികാരത്തിന്റെ_ദുര്‍മേദസ്സുകള്‍

ഈ നാട്ടിലെ ഏറ്റവും പാവപ്പെട്ടവരും സാധാരണക്കാരുമായ മനുഷ്യരോട്‌ നമ്മുടെ ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വച്ചുപുലര്‍ത്തുന്ന അടിമ ഉടമ മനോഭാവത്തിന്റെ അറപ്പുളവാക്കുന്ന ദൃശ്യങ്ങളിലൊന്നിനു സാക്ഷ്യം വഹിക്കേണ്ടി വന്ന വേദനയിലാണു ഈ കുറിപ്പെഴുതുന്നത്‌. (ഒരു വിഭാഗം എന്ന് അടിവരയിട്ട്‌ പറയുകയാണു; അങ്ങേയറ്റം ത്യാഗപൂര്‍ണ്ണമായി നാടിനെ സേവിക്കുന്ന നിരവധി സര്‍ക്കാര്‍ ജീവനക്കാരെ എനിക്ക്‌ നേരിട്ടുതന്നെ അറിയാം).

മധ്യവയസ്സ്‌ പിന്നിട്ട ഒരു പാവം മനുഷ്യന്‍ കനത്ത മഴ വകവെക്കാതെ ഇന്ന് രാവിലെ എന്നെ തേടി വീട്ടിലെത്തിയിരുന്നു. രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഒരു ഫയലിന്റെ കാര്യം വിവരിച്ചുകൊണ്ട്‌, പ്രസ്തുത വിഷയത്തില്‍ എന്തെങ്കിലും സഹായം ചെയ്തു തരണമെന്ന അപേക്ഷയുമായാണു അദ്ദേഹം വന്നത്‌.

അദ്ദേഹം അനുഭവിച്ച പ്രയാസങ്ങളുടെ കഥകള്‍ കേട്ട്‌ പ്രശ്നപരിഹാരത്തിനായി എന്നെക്കൊണ്ട്‌ ചെയ്യാവുന്ന സഹായങ്ങള്‍ ചെയ്യാമെന്നു കരുതി ഞങ്ങളിരുവരും അപ്പോള്‍ തന്നെ മാനന്തവാടി താലൂക്ക് റീസര്‍വ്വേ ഓഫീസിലേക്ക്‌ തിരിച്ചു.

വയനാട്‌ ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ എന്ന, പൊതുജനം ദാനമായി നല്‍കിയ പദവിയിലിരിക്കുന്ന വ്യക്തി എന്നതുകൊണ്ടാവാം എന്നോട്‌ തികച്ചും മാന്യമായി പെരുമാറിയ അവിടുത്തെ 'മുതിര്‍ന്ന' ഉദ്യോഗസ്ഥരിലൊരാള്‍, എന്റെ പിതാവിനെക്കാളും പ്രായം വരുന്ന ആ നിസ്വനായ മനുഷ്യനു നല്‍കിയ സ്വീകരണം തീര്‍ത്തും അസ്വസ്ഥജനകമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പേ നിരവധി ജനകീയ മുന്നേറ്റങ്ങളും ത്യാഗോജ്വല സമരപരമ്ബരകളും വഴി നാം നാടുകടത്തിയ ഫ്യൂഡല്‍ മാടമ്ബിത്തരത്തിന്റെ അഭിനവ പ്രതിനിധാനമാണു എനിക്കവിടെ കാണാനായത്.

സര്‍ക്കാര്‍ കാര്യാലയത്തിനുള്ളില്‍ പരാതിയുമായെത്തുന്ന പാവപ്പെട്ട പൗരന്മാരെ, ജന്മിമാരെപ്പോലും നാണിപ്പിക്കുന്ന അധികാരഗര്‍വ്വിന്റെ ശരീരഭാഷയോടെ ഓച്ഛാനിപ്പിച്ചു നിര്‍ത്തുകയും പരാതികള്‍ കളിപ്പന്ത്‌ പോലെ അങ്ങോട്ടുമിങ്ങോട്ടും തട്ടുകയും ചെയ്യുന്ന അധികാര ജീര്‍ണ്ണതയുടെ പ്രതീകങ്ങളിലൊന്ന് എന്ന നിലയ്ക്ക്‌ ആ കാഴ്ചയുടെ ഒരു ചിത്രം ഇവിടെ പോസ്റ്റ്‌ ചെയ്യുകയാണു.

ഓരോ ഫയലിനും പിന്നില്‍ ഒരു ജീവിതമുണ്ട്; അതു വെച്ചു നീട്ടി, കാലതാമസം വരുത്തി, പൊതുജനങ്ങളെ ഉപദ്രവിക്കരുത് എന്ന മുഖ്യമന്ത്രിയുടെ വിഖ്യാതമായ നിര്‍ദ്ദേശത്തോട് അനുബന്ധമായി പറയെട്ടെ, പരാതിയുമായെത്തുന്ന ഓരോ പൗരന്മാര്‍ക്കും തങ്ങളുടെതായ വ്യക്തിത്വവും അന്തസ്സും ആത്മാഭിമാനവുമുണ്ട്‌. ഈ സാധു മനുഷ്യരുടെ വിയര്‍പ്പിനും കണ്ണീരിനും മീതെയാണു നമ്മുടെ എല്ലാ വ്യാജഗര്‍വങ്ങളും അഹങ്കാര സൗധങ്ങളും കെട്ടിയുയര്‍ത്തപ്പെടുന്നത്‌.

അവരോട്‌ കരുണ കാണിക്കുക; അവരുടെ പ്രായത്തെയെങ്കിലും മാനിക്കുക; അവരുടെ നിസ്സഹയാതകള്‍ക്ക്‌ മേല്‍ കുതിര കയറാതിരിക്കുക. ഇത്‌ ഒരു ജനപ്രതിനിധിയുടെ ആത്മാര്‍ത്ഥമായ അപേക്ഷ മാത്രമാണു. ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്തുകയല്ല. ആ സാധു മനുഷ്യന്റെ ദയനീയമായ നില്‍പും യാചനാ സ്വരത്തിലുള്ള സംസാരവും ഒരു വശത്തും, തന്റെ മഴക്കോട്ടു പോലും അഴിച്ചു വെക്കാന്‍ മെനക്കെടാതെ ബിഹാറിലൊക്കെ പറഞ്ഞു കേട്ടിട്ടുള്ള മട്ടില്‍ ജന്മിത്വ ധാര്‍ഷ്ട്യത്തിന്റെ ആള്‍ രൂപമായി അവതരിച്ച ആ ഉദ്യോഗസ്ഥദുഷ്പ്രഭുവിന്റെ അവജ്ഞാപൂര്‍ണ്ണമായ ഇടപെടലും മനസ്സില്‍ തികട്ടി വരുന്നതുകൊണ്ട്‌ മാത്രമാണു; പരാതികളുമായെത്തുന്ന പാവം മനുഷ്യരെ ആത്മാഭിമാനമുള്ള സഹജീവികളായി നീതിപുര്‍വം തിരിച്ചറിയണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ മാത്രമാണു, ഈ കുറിപ്പ്.

ജുനൈദ് കൈപ്പാണി
ചെയര്‍മാന്‍
വയനാട് ജില്ലാ പഞ്ചായത്ത്‌

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (18 minutes ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (25 minutes ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (33 minutes ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (53 minutes ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (1 hour ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (1 hour ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (1 hour ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (1 hour ago)

മന്നത്ത് പത്‌മനാഭൻ എന്ന സാമൂഹിക പരിഷ്‌കർത്താവ്  (2 hours ago)

ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും പ്രൊഫസര്‍ക്കുമെതിരെ റാഗിംഗിനും ലൈംഗികാതിക്രമത്തിനും കേസ്  (2 hours ago)

വെള്ളാപ്പള്ളി നടേശനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്  (2 hours ago)

പുതുവത്സരത്തില്‍ മലയാളികള്‍ കുടിച്ചത് 125.64 കോടിയുടെ മദ്യം  (2 hours ago)

നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 കാരിയുടെ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്  (3 hours ago)

തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത് : അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സൈബര്‍ ആക്രമണത്തിന് പിന്നാലെ ജിഷിന്റെ ഭാര്യ അമേയ  (3 hours ago)

Malayali Vartha Recommends