രാജ്യദ്രോഹക്കുറ്റം; ഐഷാ സുല്‍ത്താന ചോദ്യം ചെയ്യലിനായി ഹാജരായി; ചോദ്യം ചെയ്യല്‍ ലക്ഷദ്വീപ് എസ് പി യുടെ നേതൃത്വത്തിൽ
ഐഷാ സുല്‍ത്താന ചോദ്യം ചെയ്യലിനായി ഹാജരായി. കവരത്തിയിലെ ലക്ഷദ്വീപ് എസ് പി ഓഫീസിലാണ് ഐഷാ ഹാജരായത്. വൈകുന്നേരം നാലു മണിക്ക് അഭിഭാഷകനൊപ്പമാണ് ഐഷാ ഹാജരായത്. ലക്ഷദ്വീപ് എസ് പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ബയോ വെപ്പണ്‍ എന്ന പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ഐഷയെ ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ഐഷാ സുല്‍ത്താന പറഞ്ഞു. രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും ഐഷാ പറഞ്ഞു.
https://www.facebook.com/Malayalivartha