ചെറിയനാട്ട് ട്രെയിൻ തട്ടി പ്രമുഖ വ്യവസായി മരിച്ച നിലയിൽ... സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ചെറിയനാട്ട് ട്രെയിൻ തട്ടി പ്രമുഖ വ്യവസായി മരിച്ച നിലയിൽ... കാശിനാഥൻ ബിൽഡേഴ്സ് ഉടമയും മാന്നാർ മൂലശേരിൽ സ്വദേശിയുമായ മധുസൂദനനെ (52) ചെറിയനാട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെറിയനാട് മാമ്പള്ളി പടി ലെവൽ ക്രോസിന് സമീപത്ത് ഇന്നലെ വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
വിവരമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രജനിയാണ് പരേതന്റെ ഭാര്യ. ഡോ. മേഘ, മിഥുന എന്നിവർ മക്കളാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha
























