നിനക്കെന്തിന്റെ കേടെടാ... മലയാളികളെയാകെ സങ്കടത്തിലാക്കി വിസ്മയുടെ ചിരിക്കുന്ന ചിത്രങ്ങള്‍; കരയുന്ന വീട്ടിലെത്തിയ വിസ്മയുടെ ചിരിക്കുന്ന ഫോട്ടോകള്‍ കണ്ട് കൂടുതല്‍ സങ്കടത്തിലാഴ്ത്തി; തീരാ വേദനയിലും ഒന്നും വീട്ടിലറിയിക്കാതെ നിറപുഞ്ചിരിയായി അവള്‍ മാഞ്ഞു

കൊല്ലത്ത് മരണമടഞ്ഞ വിസ്മയ മലയാളികളെയാകെ കരയിപ്പിക്കുകയാണ്. വീട്ടിലെത്തുന്നവരെ ഏറെ സങ്കടപ്പെടുത്തുന്നതാണ് വിസ്മയയുടെ ചിരിക്കുന്ന ചിത്രങ്ങള്‍.
അവളുടെ ചിരി നിറഞ്ഞ ചിത്രങ്ങളാണ് ആ വീടിന്റെ ചുവരുകള്‍ നിറയെ. അച്ഛനെയും അമ്മയെയും ചേട്ടനെയും ചേര്‍ത്തുപിടിച്ചു കൊണ്ടു നില്‍ക്കുന്ന, നൃത്തം ചെയ്യുന്ന, പുഞ്ചിരിക്കുന്ന അവളുടെ ചിത്രങ്ങളൊക്കെ ഇപ്പോള്‍ ഒരു നാടിന്റെയാകെ കണ്ണീരാണ്.
പഠനത്തില്‍ മിടുക്കിയായിരുന്നു വിസ്മയ. നൃത്തത്തിലും സ്‌പോര്‍ട്‌സിലും കഴിവു തെളിയിച്ചിരുന്നു. സ്‌കൂള്‍ കലോത്സവത്തില്‍ വിവിധ നൃത്ത ഇനങ്ങളില്‍ സംസ്ഥാന തലത്തില്‍ വരെ പങ്കെടുത്തു. മികച്ച എന്‍സിസി കെഡറ്റ് ആയിരുന്നു. പേരിനൊപ്പം ഡോക്ടര്‍ എന്നു ചേര്‍ക്കണമെന്ന സ്വപ്നം കുട്ടിക്കാലത്തേ പങ്കുവച്ചിരുന്നതായി അച്ഛന്‍ പറയുന്നു.
ബിഎഎംഎസ് വിദ്യാര്‍ഥിയായ വിസ്മയയുടെ പഠനച്ചെലവുകളെല്ലാം അച്ഛനാണ് വഹിച്ചിരുന്നത്. മരിക്കുന്നതിന്റെ തലേദിവസവും അമ്മയെ വിളിച്ചു കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞത്, ഭര്‍ത്താവ് പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്നാണ്. ഫീസ് അടയ്ക്കാന്‍ പണം വേണമെന്നും അവള്‍ അമ്മയോടു പറഞ്ഞു. അച്ഛനോടു പറഞ്ഞ് പണം അക്കൗണ്ടില്‍ ഇടാമെന്ന് അമ്മ ഉറപ്പുനല്‍കിയിരുന്നു.
കിരണ്‍ ഇല്ലാത്ത സമയം നോക്കി സ്വന്തം വീട്ടിലേക്കു വരാന്‍ വിസ്മയ തീരുമാനിച്ചിരുന്നു. വീട്ടിലേക്ക് രക്ഷപ്പെടാന്‍ അവസരം കാത്തിരുന്ന മകള്‍ ആത്മഹത്യചെയ്യില്ലെന്നും അവളെ അപായപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍ പറയുന്നു. കിരണിന് സംശയരോഗമുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. സഹപാഠികളോടു മിണ്ടുന്നതിനു പോലും വിസ്മയയ്ക്ക് മര്‍ദനമേറ്റിരുന്നു.
അച്ഛന്‍ പൊതുപ്രവര്‍ത്തകനായതിനാല്‍ നാട്ടില്‍ എല്ലാവരോടും നന്നായി ഇടപെട്ടിരുന്നു വിസ്മയ. അച്ഛനുമായി വലിയ അടുപ്പമായിരുന്നു വിസ്മയയ്ക്ക്. അവളെ വേദനിപ്പിക്കാനായി കിരണ്‍ എപ്പോഴും അവളുടെ അച്ഛനെ മോശമാക്കി സംസാരിച്ചിരുന്നു. അപ്പോള്‍ മാത്രമാണ് സഹികെട്ട് വിസ്മയ എന്തെങ്കിലും പ്രതികരിച്ചിരുന്നതെന്ന് അമ്മ സജിത വി. നായര്‍ പറയുന്നു.
കിരണ്‍ ഇപ്പോഴും സര്‍ക്കാര്‍ ജോലിയില്‍ തുടരാന്‍ കാരണം ഭാര്യയുടെ ദയ കൊണ്ടാണെന്നു വിസ്മയയുടെ ബന്ധുക്കള്‍ പറഞ്ഞു. വിസ്മയയുടെ സഹോദരനെയും തുടര്‍ന്ന് പൊലീസിനെയും മര്‍ദിച്ച സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാനായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം.
കിരണിന്റെ ഒരു മേലുദ്യോഗസ്ഥനാണ് ചര്‍ച്ചയ്ക്കു വന്നത്. അദ്ദേഹം ഞങ്ങളുടെ മുന്നില്‍ വച്ച് അവനെ ശകാരിച്ചു. മാപ്പു നല്‍കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും തീരുമാനം നിങ്ങളാണ് എടുക്കേണ്ടതെന്നു പറഞ്ഞു. കേസുമായി മുന്നോട്ടുപോകാനായിരുന്നു ഞങ്ങള്‍ നിശ്ചയിച്ചത്.
അപ്പോള്‍ വിസ്മയ സഹോദരന്‍ വിജിത്തിനോട് പറഞ്ഞു... ജോലി കളയേണ്ട ചേട്ടാ. നമ്മളായിട്ട് ആ വീട്ടിലെ വരുമാനം കളയണ്ട. ഞാനിനി ആ വീട്ടിലേക്കു പോകുന്നില്ല.
വിസ്മയയുടെ ഈ വാക്കുകളാണ് നിയമനടപടികള്‍ വേണ്ടന്നു വയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് സഹോദരന്‍ വിജിത്ത് വി. നായര്‍ പറഞ്ഞു. അന്നത്തെ ഒത്തുതീര്‍പ്പാണ് വിസ്മയയുടെ മരണത്തില്‍ കലാശിച്ചതെന്ന ദുഃഖവും വിജിത്ത് പങ്കുവച്ചു.
മലയാളികളുടെ തീരാവേദനയായി വിസ്മയ മാറുകയാണ് ഒപ്പം കിരണിനോടുള്ള തീരാ വെറുപ്പും. ഇത്രയും നല്ല പെണ്‍കുട്ടിയെ കിട്ടിയിട്ടും അവരുടെ മാതാപിതാക്കള്‍ വേണ്ടുവോളം സ്വത്ത് നല്‍കിയിട്ടും ഇനിയും മതിയായില്ലെന്ന് പറഞ്ഞാല്‍... സഹിക്കുന്നില്ല മലയാളികള്‍ക്ക്.
"
https://www.facebook.com/Malayalivartha






















