പുറമേ കാണുന്ന വെളുപ്പല്ല... ആണ്‍സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചതിന്റെ പേരില്‍ വിവാഹത്തിനു മുന്‍പും വിസ്മയയെ കിരണ്‍ മര്‍ദിച്ചു; ആണ്‍കുട്ടികളോട് സംസാരിക്കുന്നതിന് വിലക്കി; വിവാഹ ശേഷം തര്‍ക്കം തുടങ്ങിയതിന് കാറിന് മൈലേജില്ലെന്ന് പറഞ്ഞ്

വിവാഹത്തിന് മുമ്പ് തന്നെ കിരന്‍ കുമാറിന്റെ സ്വഭാവം വിസ്മയയ്ക്ക് പിടികിട്ടിയിരുന്നതായി വെളിപ്പെടുത്തല്‍. പക്ഷെ അതൊന്നും വിസ്മയ വീട്ടില്‍ പറഞ്ഞില്ല. അങ്ങനെയെങ്കില്‍ ഈ കല്യാണമേ നടക്കില്ലായിരുന്നു. വിവാഹത്തിനു മുന്‍പു തന്നെ വിസ്മയയെ കിരണ്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് വിസ്മയയുടെ അമ്മ സജിത വി.നായരാണ് വെളിപ്പെടുത്തിയത്.
വിവാഹനിശ്ചയത്തിനു ശേഷം വിസ്മയ പഠിക്കുന്ന കോളജില്‍ പലപ്പോഴും കിരണ്‍ കാണാന്‍ എത്തിയിരുന്നു. സുഹൃത്തുക്കള്‍ക്ക് ഫോണില്‍ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആണ്‍കുട്ടികളോടു സംസാരിക്കുന്നെന്നും പറഞ്ഞു വിവാഹത്തിനു മുന്‍പു തന്നെ വിസ്മയയെ കിരണ്‍ മര്‍ദിച്ചിരുന്നു. അടുത്തസമയത്തു മാത്രമാണ് ഇക്കാര്യം മകള്‍ പറഞ്ഞതെന്നും സജിത പറഞ്ഞു.
കാറിനു മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാര്‍ വേണമെന്നും പറഞ്ഞ് വീട്ടില്‍ വന്നു വഴക്കുണ്ടാക്കിയിട്ടുണ്ട്. അന്നു വിസ്മയയുടെ അച്ഛനെ അസഭ്യം പറഞ്ഞു.
വിവാഹത്തിന് ഞങ്ങള്‍ കിരണിനെ അണിയിച്ച മാല ഊരി എറിഞ്ഞു. ഞങ്ങളുടെ മുന്നിലിട്ടു വിസ്മയയെയും തടസ്സം പിടിച്ച സഹോദരന്‍ വിജിത്തിനെയും മര്‍ദിച്ചു. നാട്ടുകാര്‍ കൂടിയപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയെങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് വഴിയില്‍ വച്ചു പിടികൂടി. മദ്യലഹരിയില്‍ അന്നു പൊലീസിനെയും ആക്രമിച്ചു.
പിന്നീട് കുറേക്കാലം വിസ്മയ തങ്ങള്‍ക്കൊപ്പം തന്നെ കഴിഞ്ഞുവെന്നും സജിത പറയുന്നു. ഇനി ഭര്‍തൃവീട്ടിലേക്ക് പോകേണ്ടെന്നും വിവാഹ മോചനം തേടാമെന്നും തീരുമാനിച്ചു. ഇതിനായി മാര്‍ച്ച് 25ന് സമുദായനേതാക്കള്‍ ഇടപെട്ടു ചര്‍ച്ച നിശ്ചയിച്ചു.
ഇതറിഞ്ഞു കിരണ്‍ വിസ്മയയെ വീണ്ടും ഫോണ്‍ ചെയ്തു തുടങ്ങി. തന്റെ ജന്മദിനത്തിനു മുന്‍പ് വീട്ടില്‍ തിരിച്ചു വന്നില്ലെങ്കില്‍ ഇനി ഒരിക്കലും വരേണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് പരീക്ഷയ്ക്കായി കോളജില്‍ പോയ വിസ്മയ, കിരണ്‍ അവിടെ ചെന്നു വിളിച്ചപ്പോള്‍ ഒപ്പം പോയത്.
അങ്ങോട്ടേക്കു വീണ്ടും പോയ ശേഷം എന്നെ മാത്രമേ വിളിച്ചിരുന്നുള്ളൂ. അതിനും കിരണ്‍ പ്രശ്‌നമുണ്ടാക്കി. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം ഉപദ്രവിച്ചു. എന്നെ വിഷമിപ്പിക്കേണ്ടെന്നു കരുതി അടുത്തിടെയായി അവളുടെ വിഷമങ്ങള്‍ കൂട്ടുകാരികളോടാണ് കൂടുതലായി പറഞ്ഞിരുന്നത്.
ഞാനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്മയ ഒരിക്കല്‍ കിരണിനോട് ചോദിച്ചതായി എന്നോട് അവള്‍ പറഞ്ഞിട്ടുണ്ട്. ജീവിക്കണമെങ്കില്‍ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്റെ മറുപടിയെന്നും സജിത പറയുന്നു.
പരീക്ഷയെഴുതാന്‍ കോളജില്‍ പോയ വിസ്മയയെ കിരണ്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും വിവരങ്ങള്‍ അച്ഛനെയും എന്നെയും അറിയിക്കാതിരിക്കാന്‍ വിസ്മയയുടെ ഫോണില്‍ ഞങ്ങളുടെ ഫോണ്‍ നമ്പരുകള്‍ അയാള്‍ ബ്ലോക്ക് ചെയ്തതായും വിസമയയുടെ സഹോദരന്‍ വിജിത്ത് പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരില്‍ സഹോദരി വിഷമിക്കുന്ന സമയത്താണ് എന്റെ വിവാഹം നടക്കുന്നത്. അതുകൊണ്ട് സ്ത്രീധനം ഒഴിവാക്കാന്‍ എന്റെ വിവാഹസമയത്ത് ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു. എന്റെ വിവാഹം അച്ഛനും അമ്മയും ചേര്‍ന്ന് കിരണിന്റെ വീട്ടില്‍പോയി വിളിച്ചെങ്കിലും ആരും വന്നില്ലെന്നും വിജിത്ത് പറയുന്നു.
എന്റെ മകളുടെ ഫോട്ടോ കണ്ടിട്ടില്ലേ, എന്തു സുന്ദരിയായിരുന്നു അവള്‍. മരിക്കുന്ന സമയത്തും അവളുടെ നഖങ്ങളില്‍ ഭംഗിയായി ക്യൂട്ടക്‌സ് ഇട്ടിരുന്നു. മരിക്കാന്‍ തീരുമാനിച്ചയാള്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കില്ല. അവര്‍ അവളെ കൊന്നതാണ് എന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറയുന്നത്.
സുഹൃത്തുക്കളെപ്പോലെയായിരുന്നു ഞാനും മകളും. ഒരിക്കല്‍ ഞാന്‍ മകളെക്കാണാന്‍ അവളുടെ ഭര്‍തൃഗൃഹത്തില്‍ പോയപ്പോള്‍ അവള്‍ ആ വീട്ടിലെ എല്ലാവരുടെയും വസ്ത്രങ്ങള്‍ കൈകൊണ്ട് അലക്കുകയാണ്. അതുകണ്ട് സങ്കടമായി അടുത്ത ദിവസം തന്നെ ഞാന്‍ ഒരു വാഷിങ് മെഷീന്‍ വാങ്ങി അവരുടെ വീട്ടില്‍ എത്തിച്ചു.
കിരണ്‍ മദ്യപിച്ച് ഇവിടെ വന്ന് പ്രശ്‌നമുണ്ടാക്കിയപ്പോള്‍ മാത്രമാണ് അവന്റെ സ്വഭാവം എനിക്കു മനസ്സിലായത്. ഈ ബന്ധം ഇനി വേണ്ട എന്ന് അന്നു തന്നെ തീരുമാനിച്ചിരുന്നു. പക്ഷേ, അവന്‍ എന്റെ മകളെ പറഞ്ഞു വിശ്വസിപ്പിച്ച് കൊണ്ടുപോയതാണ്. പക്ഷെ....
"
https://www.facebook.com/Malayalivartha






















