അപരാജിത; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കൂടുതല്‍ ഇടപെടലുമായി കേരളാ പോലീസ്, അപരാജിത ഇന്ന് പ്രവര്‍ത്തനം തുടങ്ങും
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ കൂടുതല്‍ ഇടപെടലുമായി കേരളാ പൊലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. സ്ത്രീധന പീഡന പരാതികള്‍ അന്വേഷിക്കുന്നതിന് പ്രത്യേക നോഡല്‍ ഓഫീസറെ നിയോഗിക്കുകയുണ്ടയായി. പരാതികള്‍ അറിയിക്കാനുള്ള പുതിയ സംവിധാനമായ അപരാജിത ഇന്ന് പ്രവര്‍ത്തനം തുടങ്ങുമെന്ന് കേരളാ പോലീസ് ഫേസ്ബുക്കിലൂടെ അറിയിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സ്ത്രീധനപീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. സ്ത്രീധനപീഡന പരാതികള്‍ അന്വേഷിക്കുന്നതിന് പത്തനംതിട്ട എസ് പി ആര്‍ നിശാന്തിനിയെ നോഡല്‍ ഓഫീസറായി നിയമിച്ചു. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പരാതി നല്‍കാനുള്ള അപരാജിത എന്ന സംവിധാനത്തിലൂടെ ഗാര്‍ഹിക പീഡന പരാതികളും ഇനി അറിയിക്കാം. aparajitha.pol@kerala.gov.in എന്ന വെബ്സൈറ്റിലൂടെയും 9497996992 എന്ന നമ്ബറിലുമാണ് പരാതികള്‍ അറിയിക്കേണ്ടത്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് ആസ്ഥാനത്തെ ഡിജിപിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ നല്‍കാം. നമ്ബരുകള്‍- 9497900999, 9497900286.
അതേസമയം സ്ത്രീധന പീഡനം കാരണം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ ഗൗരവമേറിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത്തരം വിഷയങ്ങളില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ളതല്ല വിവാഹമെന്നും വിവാഹത്തെ വ്യാപാര കരാറായി തരം താഴ്ത്തരുതെന്നും മുഖ്യമന്ത്രിചൂണ്ടിക്കാണിച്ചു. പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാമെന്ന ചിന്ത ആണ്‍കുട്ടികള്‍ക്ക് ഉണ്ടാക്കി കൊടുക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭാര്യെയ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















