ശ്രീകാര്യം ഇടവക്കോട് ആര്‍.എസ്.എസ് കാര്യവാഹ് രാജേഷ് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിമാറ്റിയ കേസ്: മൃഗീയവും ക്രൂരവുമെന്ന് ജില്ലാ കോടതി, ജാമ്യത്തില്‍ വിട്ടയച്ചാല്‍ സിറ്റിയിലെ പ്രബല ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാകുമെന്ന് പോലീസ്, 4 പ്രതികളുടെ ജാമ്യഹര്‍ജി കോടതി തള്ളി

ശ്രീകാര്യം ഇടവക്കോട് ആര്‍. എസ്. എസ്. ബസ്തി കാര്യവാഹ് രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി എബി (27) യുടെ വലതു കാല്‍ മുറിച്ചു മാറ്റിയ സംഭവം മൃഗീയവും ക്രൂരവുമായ വധശ്രമമെന്ന് പരാമര്‍ശിച്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി റിമാന്റില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു.
നാലു പ്രതികളുടെ റെഗുലര്‍ ജാമ്യ ഹര്‍ജിയാണ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാര്‍ തള്ളി ഉത്തരവായത്. പ്രതികള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ സിറ്റിയിലെ പ്രബല ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ സംജാതമാകുമെന്ന പോലീസ് റിപ്പോര്‍ട്ടും പരിഗണിച്ചാണ് ജാമ്യം നിരസിച്ചത്.
ഏപ്രില്‍ 28 മുതല്‍ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റിലാണ്. ഇതിനിടെ ചോദ്യം ചെയ്ത് തെളിവ് ശേഖരണത്തിനായി 3 ദിവസം പോലീസ് കസ്റ്റഡിയിലും പ്രതികളെ മജിസ്‌ട്രേട്ട് കോടതി വിട്ടു നല്‍കിയിരുന്നു.
തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി 4 പ്രതികളുടെയും ജാമ്യ ഹര്‍ജി നേരത്തേ തള്ളിയിരുന്നു. വധശ്രമം സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട സെഷന്‍സ് കുറ്റകൃത്യമാണ്.
ഗൗരവമേറിയ കൃത്യം ചെയ്ത പ്രതികളെ അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെയും കേസിന്റെ വസ്തുത അറിയാവുന്നവരെയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തി അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മജിസ്‌ട്രേട്ട് ദീപാ മോഹനന്‍ ജാമ്യഹര്‍ജികള്‍ തള്ളിയത്.
റിമാന്റില്‍ കഴിയുന്ന ഒന്നു മുതല്‍ നാലു വരെ പ്രതികളായ ശ്രീകാര്യം മീത്തു നട രമ്യ ഭവനില്‍ സുമേഷ് (28) , പേരൂര്‍ക്കട ചെട്ടിവിളാകം നഗറില്‍ വിനു കുമാര്‍ (43) , കുടപ്പനക്കുന്ന് പാതിരപ്പള്ളി കുളപ്പോട് വീട്ടില്‍ അനന്തു (30) , മണ്ണന്തല ചെഞ്ചേരി മനു ഭവനില്‍ മനോജ് (40) എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്.
ബൈക്കിലെത്തിയ നാലംഗ സംഘമാണ് കല്ലമ്പള്ളി പ്രതിഭാ നഗറില്‍ പുതുവല്‍പുത്തന്‍ വീട്ടില്‍ താമസിക്കുന്ന എബിയെ വെട്ടിയത്. ഇടവക്കോട് പ്രതിഭാ നഗറില്‍ 2021 ഏപ്രില്‍ 28 ന് രാവിലെ 11.40 ഓടെയായിരുന്നു സംഭവം.
എബി സുഹൃത്തുമായി വീടിന് സമീപമുള്ള അരമ തിലില്‍ ഇരിക്കുമ്പോള്‍ രണ്ട് ബൈക്കുകളിലെത്തിയ സംഘം വാള്‍കൊണ്ടു വട്ടുകയായിരുന്നു. ആക്രമിക്കാനെത്തിയ സംഘത്തെ കണ്ട് സമീപത്തെ ഒഴിഞ്ഞ പുരയിടത്തിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്‍തുടര്‍ന്ന് വെട്ടുകയായിരുന്നു.
ആക്രമണത്തില്‍ വലതുകാല്‍ കുഴക്ക് താഴെ വച്ച് രണ്ടായി മുറിയുകയും വലതു കൈത്തണ്ട അസ്ഥിക്ക് പൊട്ടലും ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്തു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമിസംഘം സ്ഥലം വിട്ടു.
എന്നാല്‍ വെട്ടേറ്റ് അര മണിക്കൂറോളം നിലത്തു കിടന്ന എബിയെ സുഹൃത്തുക്കളാണ് മെഡിക്കല്‍ കോളേജിലും തുടര്‍ന് സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയത്.
പിടിയിലായവര്‍ 2017 ല്‍ ശ്രീകാര്യത്ത് കൊല്ലപ്പെട്ട രാജേഷിന്റെ സുഹൃത്തു,ക്കളും ബി ജെ പി ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും രാജേഷിന്റെ കൊലപാതകത്തെത്തുടര്‍ന്നുള്ള വൈരാഗ്യമാണ് പ്രധാന കാരണമെന്നും ശ്രീകാര്യം പോലീസ് പറയുന്നു.
ശ്രീകാര്യം കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ പ്രധാനിയാണ് എബിയെന്നും ശ്രീകാര്യം പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. സംഭവസ്ഥലത്ത് എബിയും കൂട്ടാളികളും ഇരിക്കുമായിരുന്നു. അതു വഴി പോകുന്ന പ്രതികളെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തലും അസഭ്യ വാക്കുകള്‍ വിളിക്കുന്ന സംഭവങ്ങളും നേരത്തേ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതിന്റെ വൈരാഗ്യവും ആക്രമണത്തിന് കാരണമായി.
സമീപത്തെ വീട്ടിലെ സി.സി ടി വി ഹാര്‍ഡ് ഡിസ്‌കുകളില്‍ നിന്നാണ് പ്രതികളുടെ ദൃശ്യം ലഭിച്ചത്. ഇവര്‍ ബൈക്കിലും പച്ച സാന്‍ട്രോ കാറിലുമായാണ് ഇവിടെ എത്തിയത്.
https://www.facebook.com/Malayalivartha






















