എല്ലാം സര്‍ക്കാര്‍ വിരോധം മൂലം സംഭവിച്ചത്; എം ശിവശങ്കറെ തിരിച്ചടുക്കാന്‍ പണിതുടങ്ങി പിണറായി; ശിവശങ്കറിനെ തീര്‍ത്തൊടുക്കാന്‍ കേന്ദ്ര ഏജന്‍സി; ഇത്തവണത്തെ പൂട്ട് കൂടുതല്‍ മുറുക്കി കസ്റ്റംസ്; കാണിക്കല്‍ നോട്ടീസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചപ്പോള്‍ കസ്റ്റംസ് ശിവശങ്കറിന് കുരുക്കു മുറുക്കി. ജൂലൈയിലാണ് ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാകുന്നത്.
സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട കാരണം കാണിക്കല്‍ നോട്ടീസില്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് 'കാര്യങ്ങളെല്ലാം' അറിയാമായിരുന്നു എന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ശിവശങ്കറിനെക്കുറിച്ച് പറയുന്ന ഭാഗത്താണ് ഈ പരാമര്‍ശമുള്ളത്.
യു.എ.ഇ. കോണ്‍സുലേറ്റില്‍ നടക്കുന്നതെല്ലാം സ്വപ്നയിലൂടെ ശിവശങ്കര്‍ അറിയുന്നുണ്ടായിരുന്നുവെന്ന് നോട്ടീസില്‍ പറയുന്നു. സ്വപ്നയടക്കമുള്ള സംഘത്തിന് ശിവശങ്കര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. സ്വപ്നയുമായി സാമ്പത്തിക ഇടപാടുകളും വിദേശയാത്രയുമുണ്ടായിട്ടുണ്ട്.
ലൈഫ് മിഷന്‍ കേസിലെ യൂണീടാക് ബില്‍ഡേഴ്സ് എം.ഡി. സന്തോഷ് ഈപ്പന്‍ നല്‍കിയ ആപ്പിള്‍ ഐഫോണുകളിലൊന്ന് സ്വപ്ന ശിവശങ്കറിന് സമ്മാനിച്ചിരുന്നു. സ്വര്‍ണക്കടത്തിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്ന ശിവശങ്കറും കസ്റ്റംസ് ആക്ട് അനുസരിച്ച് ശിക്ഷാര്‍ഹനാണെന്ന് നോട്ടീസില്‍ പറയുന്നു.
ശിവശങ്കറിന്റെ നിയമനം സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിക്ക് അയച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് കസ്റ്റംസ് കുരുക്ക് മുറുക്കിയത്. പിണറായി വിജയന്റെ വിശ്വസ്തനായ ശിവശങ്കനിന് രണ്ടാമൂഴത്തില്‍ വളരെ പ്രധാനപ്പെട്ട തസ്തിക നല്‍കുമെന്നാണ് കരുതപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായതു കൊണ്ടാണ് അദ്ദേഹത്തിന് ഇത്രയധികം പീഡനം സഹിക്കേണ്ടി വന്നത് എന്ന അനുമാനത്തിലാണ് മുഖ്യമന്ത്രിയും സി പി എമ്മും എത്തിയിരുന്നത്.
കേസില്‍ ശിവശങ്കറിന്റെ പങ്കിനെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ഇതുവരെ സര്‍ക്കാരിന് നല്‍കിയിട്ടില്ല.ശിവശങ്കര്‍ കുറ്റക്കാരനാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ഏജന്‍ സികളുടെ പക്കല്‍ ഇല്ലെന്നു തന്നെയാണ് കേരള സര്‍ക്കാര്‍ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ അകാരണമായി സസ്പെന്‍ഷനില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശ്വാസം.
2020 ജൂലൈ 16 ന് ശിവശങ്കറിനെ സസ്പെന്റ് ചെയ്തത്. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ കസ്റ്റംസിനോ മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്കോ ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോര്‍ട്ടിലും ശിവശങ്കറിനെതിരെ ഗുരുതര കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ടിട്ടില്ല .
2023 ജനുവരി വരെ ശിവശങ്കറിന് സര്‍വീസ് കാലാവധിയുണ്ട്. കേന്ദ്ര ഏജന്‍സികള്‍ ശിവശങ്കറിനെ കുടുക്കിയെന്ന ധാരണ തന്നെയാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ വന്‍ മാധ്യമശ്രദ്ധ നേടിയ കേസായതിനാല്‍ സര്‍ക്കാരിന് പൊടുന്നനെ ഒരു തീരുമാനമെടുക്കാന്‍ ഭയമുണ്ട്.
ഒരു വര്‍ഷത്തിനപ്പുറം ശിവശങ്കറെ സസ്പെന്‍ഷനില്‍ നിര്‍ത്താന്‍ കഴിയില്ല. അങ്ങനെ നിര്‍ത്തിയാല്‍ സസ്പെന്‍ഷന്‍ സ്വമേധയാ പിന്‍വലിക്കപ്പെടും. ഏതായാലും ശിവശങ്കറെ രക്ഷിക്കാന്‍ പിണറായിയും ശിക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികളും ഒത്തുപിടിച്ച് ശ്രമിക്കുകയാണ്.
"
https://www.facebook.com/Malayalivartha






















