അതിതീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് ഡെല്‍റ്റ പ്ലസ് വൈറസ്; ഡെല്‍റ്റ പ്ലസ് വൈറസ്: പാലക്കാട് രണ്ട് പഞ്ചായത്തുകള്‍ അടക്കും, ഇവരും സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും പൂര്‍ണമായി രോഗവിമുക്തി നേടി! കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ആശങ്കയുയര്‍ത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

സംസ്ഥാനത്ത് ആശങ്ക ഉണർത്തി അതിതീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് ഡെല്‍റ്റ പ്ലസ് വൈറസ്. പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകള്‍ അടച്ചിടുമെന്ന് റിപ്പോർട്ട്. ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്കാണ് അടച്ചിടാൻ . ഏപ്രില്‍, മേയ് മാസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചവരിലാണ് ജനിത വ്യതിയാനം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്.
ഇവരും സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും പൂര്‍ണമായി രോഗവിമുക്തി നേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവില്‍ ഭീതിജനകമായ അന്തരീക്ഷം ഇല്ലെങ്കിലും കൂടുതല്‍ ജാഗ്രത തുടരുന്നതിന്റെ ഭാഗമായാണ് അടച്ചിടലെന്ന് കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു.
ഇത്തരത്തിൽ അടച്ചിടുന്ന രണ്ട് പഞ്ചായത്തുകളിലെയും പൊതുജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യങ്ങള്‍ കുറക്കുകയും, സാമൂഹിക അകലം, മാസ്‌ക്ക് ധരിക്കല്‍ മുതലായ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുമാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. പൊതുജന സഞ്ചാരം, വാഹന ഗതാഗതം എന്നിവ നിയന്ത്രിക്കുന്നതാണ്. പഞ്ചായത്തുകളിലേക്ക് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാകുകയും ചെയ്യും. അവശ്യ വസ്തുക്കള്‍ വിലക്കുന്ന കടകള്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാകും പ്രവര്‍ത്തിക്കുക.
അതിനിടെ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട കടപ്രയില്‍ ഇന്നു മുതല്‍ വ്യപക പരിശോധന നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതല്‍ ആര്‍ ടി പി സി ആര്‍ സാമ്പിളുകള്‍ ജിനോമിക് പരിശോധനക്ക് അയക്കുന്നതാണ്. കടപ്ര പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ ഇരുപത്തിനാല് മണിക്കൂര്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച കടപ്രയിലെ 14-ാം വാര്‍ഡില്‍ നിലവില്‍ 18 കൊവിഡ് ബാധിതരാണുള്ളത്.
അതേസമയം, കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ആശങ്കയുയര്‍ത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളിലും ക്ലസ്റ്ററുകളിലും പ്രതിരോധ നടപടികള്‍, പരിശോധന, വാക്‌സിനേഷന്‍ എന്നിവ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു.
കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം നിലവിൽ സ്ഥിരീകരിച്ചത്. പത്തനംതിട്ട കടപ്രയില്‍ ഒരാള്‍ക്കും പാലക്കാട് രണ്ട് പേര്‍ക്കുമാണ് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ രത്‌നഗിരി, ജല്‍ഗാവ് ജില്ലകളിലും മധ്യപ്രദേശില്‍ ഭോപ്പാല്‍, ശിവ്പുരി ജില്ലകളിലുമാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഡെല്‍റ്റ പ്ലസ് ബാധിച്ചുള്ള ആകെ 22 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 16ഉം മഹാരാഷ്ട്രയിലാണ്. അതിവ്യാപന ശേഷിയുള്ളതാണ് ഡെല്‍റ്റ പ്ലസ് വകഭേദം.
https://www.facebook.com/Malayalivartha






















