Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കെ.പി.സി.സിയില്‍ വന്‍ അഴിച്ചുപണി... പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍; കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം 51 ആക്കും

23 JUNE 2021 10:00 PM IST
മലയാളി വാര്‍ത്ത

നഷ്ടമായ ജനസ്വാധീനം തിരിച്ചുപിടിക്കാന്‍ കെ. സുധാകരന്റെ നേതൃത്വത്തില്‍ കെ.പി.സി.സിയില്‍ വന്‍ അഴിച്ചുപണി. സംഘടനാ സംവിധാനത്തിലേക്ക് കോണ്‍ഗ്രസിനെ കൊണ്ടുവരുന്നതിനുമുള്ള തീരുമാനങ്ങളാണ് ഇന്നലെ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി കൈക്കൊണ്ടത്.

കെ.പി.സി.സിയില്‍ പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ഭാരവാഹികളുടെ എണ്ണം 51 ആയി ചുരുക്കുന്നതെന്ന് കെ. സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 50 മുതല്‍ 60 വരെ വീടുകള്‍ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന അയല്‍ക്കൂട്ട സമിതികള്‍ വാര്‍ഡ് തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പാര്‍ട്ടി ഘടനയില്‍ പുതിയതായി അയല്‍ക്കൂട്ടം കമ്മിറ്റികള്‍ക്കു പുറമേ നിയോജക മണ്ഡലം കമ്മറ്റികളും സംഘടിപ്പിക്കും.
ചെറിയ ജില്ലകളായ വയനാട്, ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളില്‍ ഡി.സി.സി. ഭാരവാഹികളുടെ എണ്ണം ആനുപാതികമായി കുറയ്ക്കും. വനിതകള്‍ക്കും എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ക്കും കോണ്‍ഗ്രസില്‍ ഇനി 10 ശതമാനം സംവരണം നല്‍കും. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സ്ഥിരം മീഡിയ സെല്‍ ആരംഭിക്കും. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ മുതലുള്ളവര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതിന് രണ്ട് മാസത്തിനുള്ളില്‍ സ്‌കൂള്‍ ആരംഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തും. ഇതിനായി അഞ്ച് മേഖലാ കമ്മറ്റികളെ നിയോഗിക്കുന്നതിനും രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു.
കെ.പി.സി.സി മാതൃകയില്‍ ഡി.സി.സികളും പുന:സംഘടിപ്പിക്കും. പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് അച്ചടക്കം. അച്ചടക്ക ലംഘനം ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെല്ലാം സൗഹാര്‍ദപരമായി പരിഹരിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഭാരവാഹികളെ മറ്റൊന്നിന്റെയും അടിസ്ഥാനത്തിലല്ലാതെ മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. ഭാരവാഹികളെല്ലാം മുഴുവന്‍ സമയ പ്രവര്‍ത്തകരായിരിക്കണം. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ആറുമാസം വിലയിരുത്തിയ ശേഷം മോശമാണെങ്കില്‍ മാറ്റുമെന്നും സുധാകരന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends