Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

ഈ കാര്യത്തിന് മുഖ്യമന്ത്രി എന്റെ ഒപ്പം നിൽക്കണം.... പിണറായിക്ക് കത്തുമായി നടി ഗൗരി നന്ദ....

23 JUNE 2021 10:47 PM IST
മലയാളി വാര്‍ത്ത

കൊല്ലത്തെ വിസ്മയയുടെ മരണം കേരളത്തിൽ പുതിയൊരു മാറ്റത്തിന് തന്നെ വഴിയൊരുക്കും എന്നുള്ള കാര്യത്തിൽ സംശയം ഏതും തന്നെ വേണ്ടാ എന്ന് തന്നെ പറയാവുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സ്ത്രീധനത്തിനെതിരെ പൊതുസമൂഹത്തിൽ ഉയർന്നിരിക്കുന്ന പൊതുവികാരം പരാതികളായി പൊലീസിന് സമീപത്തേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

ഈ അവസരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി നടി ഗൗരി നന്ദ രം​ഗത്തെത്തിയിരിക്കുന്നത്. ഇവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ എന്റെ സഹോദരിയാകാന്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്നത് കാണുമ്പോള്‍, കുഞ്ഞുങ്ങളെ ആക്രമിച്ചു ജീവിതം ഇല്ലാതാകുന്നത് കാണുമ്പോള്‍ പറയണം തോന്നി എന്ന് പറഞ്ഞുകൊണ്ടാണ് ഗൗരി നന്ദ കുറിപ്പ് ആരംഭിക്കുന്നത്.

നിയമം ആളുകള്‍ കൈയില്‍ എടുക്കരുത് എന്ന് പറയുന്നതിനോട് താന്‍ അനുകൂലിക്കുന്നെന്നും എന്നാല്‍ നിയനം ഇനിയും കരുത്തുറ്റതാകണമെന്ന് ഗൗരി നന്ദ പറയുന്നു. തെറ്റ് ചെയ്താല്‍ കഠിന ശിക്ഷ കിട്ടും എന്ന പേടി ആ നിയമം എത്രയും വേഗം നടപ്പിലാക്കിയാല്‍ മാത്രമേ പെണ്‍കുട്ടികളുടെ ജീവന്‍ നിലനില്‍ക്കൂ എന്ന് ഗൗരി നന്ദ പറയുന്നു.

ഒരു കുറ്റം ചെയ്താല്‍ അതിന്റെ ശിക്ഷ പൊതുസമൂഹത്തിന്റെ മുമ്പില്‍ കാണിച്ചുകൊണ്ട് നടപ്പിലാക്കൂ എങ്കില്‍ കുറെയേറെ സംഭവങ്ങള്‍ ഇവിടെ ഇല്ലതാകും എന്ന് ഗൗരി നന്ദ പറഞ്ഞു.

ഗൗരി നന്ദയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്.

നമസ്‌കാരം,

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ സര്‍ അങ്ങയോട് എനിക്ക് സംസാരിക്കണം എന്ന് തോന്നിയത് കൊണ്ട് എഴുതുന്നു. അങ്ങ് ഇത് കാണുമോ ഇല്ലയോ എന്നുപോലും അറിയില്ല. പക്ഷെ വേറെ ആരോടും പറയാന്‍ തോന്നിയില്ല കാരണം ഇപ്പോ ഈ കേരളം അങ്ങയുടെ കൈകളില്‍ ആണ്..

എനിക്ക് രാഷ്ട്രീയം ഇല്ല, പാര്‍ട്ടിയില്ല, കൊടിയുടെ നിറവും ഇല്ല, പക്ഷെ ഒരു സാധാരണ പെണ്‍കുട്ടി. ഈ സമൂഹത്തില്‍ നല്ല രീതിയില്‍ ജീവിതം മുന്‍പോട്ട് കൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്നു..

ഇവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ എന്റെ സഹോദരിയാകാന്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്നത് കാണുമ്പോള്‍, കുഞ്ഞുങ്ങളെ ആക്രമിച്ചു ജീവിതം ഇല്ലാതാകുന്നത് കാണുമ്പോള്‍ പറയണം എന്ന് തോന്നി.

സര്‍ നിയമം ആളുകള്‍ കൈയില്‍ എടുക്കരുത് എന്ന് പറയുന്നതിനോട് ഞാന്‍ അനുകൂലിക്കുന്നു. പക്ഷെ ഇവിടെ നിയമം ഇനിയും ഒരുപാട് കരുത്തുറ്റതാകണം. നിയമം, ശിക്ഷ, അതികഠിനം ആയില്ല എങ്കില്‍ ഇനിയും നമ്മള്‍ ഇതുപോലെ സഹതപിക്കേണ്ടിവരും.. സമൂഹത്തിന് പേടിയുണ്ടാകണം...

സര്‍ തെറ്റ് ചെയ്താല്‍ കഠിന ശിക്ഷ കിട്ടും എന്ന പേടി ആ നിയമം എത്രയും വേഗം നടപ്പിലാക്കിയാല്‍ മാത്രമേ ജീവന്‍ അതും പെണ്‍കുട്ടികളുടെ ജീവന്‍ നിലനില്‍ക്കൂ... എന്ത് അതിക്രമം കാണിച്ചും ഇവിടെ ഒന്നും സംഭവിക്കാതെ തെറ്റ് ചെയ്തവര്‍ ജീവിക്കുമ്പോള്‍ ഇതിലും മൃഗീയമായകാര്യങ്ങള്‍ നമ്മള്‍ കാണേണ്ടിവരും, കേള്‍ക്കേണ്ടിവരും.

മറ്റുള്ള രാജ്യങ്ങള്‍ തെറ്റ് കണ്ടാല്‍ കഠിനശിക്ഷ നടപ്പിലാക്കുന്നു.. അപ്പോള്‍ സമൂഹത്തിന് ജനങ്ങള്‍ക്ക് പേടി ഉണ്ടാകുന്നു ഇവിടെ അത് സംഭവിക്കുന്നില്ല.. ഒരു കുറ്റം ചെയ്താല്‍ അതിന്റ ശിക്ഷ പൊതുസമൂഹത്തിന്റെ മുമ്പില്‍ കാണിച്ചുകൊണ്ട് നടപ്പിലാക്കൂ എങ്കില്‍ കുറെയേറെ സംഭവങ്ങള്‍ ഇവിടെ ഇല്ലാതാകും.

ഞാനും ഒരു പെണ്‍കുട്ടിയാണ് എന്റെ ജീവിതത്തില്‍ നാളെ എന്തുസംഭവിക്കും എന്ന് അറിയില്ല. കുഞ്ഞുങ്ങളുടെ, പെണ്‍കുട്ടികളുടെ, സ്ത്രീകളുടെ, അമ്മമാരുടെ, അങ്ങനെ എല്ലാവരുടെയും നല്ല ജീവിതത്തിനും അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി പറയുന്നു.

നിയമം ശക്തമാക്കണം, ശിക്ഷ കഠിനമാക്കണം, എല്ലാവരും ഈ ഒരു കാര്യം നടപ്പില്ലാക്കി എടുക്കാന്‍ ഒറ്റകെട്ടായി നില്‍ക്കണം. ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെ.

ആര് തെറ്റ് ചെയ്താലും അവര്‍ ഉടനടി ശിക്ഷിക്കപ്പെടണം. മനുഷ്യരുടെ ജീവന്‍ വലുതാണ് അത് ആണായാലും പെണ്ണായാലും.! 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (1 minute ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (11 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (23 minutes ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (41 minutes ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (1 hour ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (6 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (7 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (7 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (8 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (8 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (8 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (9 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (9 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (9 hours ago)

Malayali Vartha Recommends