Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..


ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

പി ജെ ആർമി റെഡ് ആർമി എന്ന പേരിലേക്ക് ചുവടുമാറി: വിമർശിക്കാനോ വളർത്താനോ എന്ന ആശങ്കയിൽ സർക്കാർ

28 JUNE 2021 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം

രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..

വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഇനിമുതൽ പിജെ എന്നല്ല റെഡ് ആർമി എന്നറിയപ്പെടും.... സിപിഎമ്മിന്റെ കടുംപിടുത്തത്തിനൊടുവിൽ നിർണായക തീരുമാനം..... വോട്ട് ഫോര്‍ പിജെ എന്ന പഴയ പേജ് ആയിരുന്നു പിജെ ആര്‍മിയായത്. ഇപ്പോൾ അത്റെഡ് ആർമി ആയിരിക്കുന്നു. ഷാജിയുടെ പിൻ തലമുറക്കാരനായി പ്രവർത്തിക്കാനാണ് ഈ ഇടതു കൂട്ടായ്മയുടെ പുറപ്പാട്.

സോഷ്യൽ മീഡിയയില്‍ തങ്ങളെ തള്ളിപ്പറഞ്ഞ സിപിഎമ്മിന് വമ്പൻ മറുപടി നൽകുകയാണ് സൈബര്‍ സഖാക്കള്‍. സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിനായി ശബ്ദമുയർത്തിയ പി.ജെ ആര്‍മി ഇനി അറിയപ്പെടുക റെഡ് ആര്‍മി യെന്ന പേരില്‍.

ഒരു വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ പേരിലല്ല മറിച്ച് വിശാലമായ ഇടതുപക്ഷ ആശയങ്ങളാണ് റെഡ് ആര്‍മി പ്രചരിപ്പിക്കുന്നത്. പോരാളി ഷാജിയിപ്പോള്‍ ചെയ്യുന്നതു പോലെ നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച്‌ സിപിഎമ്മിന്റെ പോരായ്മകൾക്കെതിരെ ഇവരും പോരാടുവാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഗാര്‍ഹിക പീഡനത്തിനെതിരെ ഒരു ചാനല്‍ നടത്തിയ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ പരാതിപ്പെട്ട ഒരു യുവതിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈ നെ തിരെ പോരാളി ഷാജി അതിരൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു.


ഇതെ മാതൃകയിൽ പി.ജെ ആര്‍മിയും പോരാടും എന്നാണ് ലഭ്യമാകുന്ന സൂചനകൾ . കൂടാതെ തന്റെ പേരില്‍ പ്രത്യേക ഗ്രുപ്പ് രൂപീകരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നതിനോട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ പി.ജയരാജനും വിയോജിപ്പ് അറിയിച്ചിരുന്നു. തന്റെ പേരിലുള്ള പി.ജെ ആര്‍മി പിരിച്ചുവിടണമെന്ന ജയരാജന്റെ ആവശ്യം കൂടി മുന്‍നിര്‍ത്തിയായിരുന്നു സൈബര്‍ സഖാക്കൾ ഈ മാറ്റം നടത്തിയിരിക്കുന്നത് . വ്യക്തി പൂജ വിവാദത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജനെതിരായ പാര്‍ട്ടി അന്വേഷണ കമ്മിറ്റിയുടെ ക്ലീന്‍ ചിറ്റ് കിട്ടിയതും അടുത്തിടെയായിരുന്നു.

ഈ സാഹചര്യത്തില്‍ പി.ജെ ആര്‍മിയുമായി തുടരുകയാണെങ്കിൽ ഇനി നടക്കാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ പി.ജയരാജനെതിരെ വീണ്ടും വിമര്‍ശനങ്ങള്‍ ഉയരാനുള്ള സാഹചര്യങ്ങൾ നിരവധിയാണ്. കോവിഡ് പ്രതിസന്ധി വിട്ടൊഴിഞ്ഞാല്‍ പാര്‍ട്ടി സമ്മേളനങ്ങളിലേക്ക് തിരിയാനാണ് സിപിഎം സംസ്ഥാന നേതൃത്വം എടുത്തിരിക്കുന്ന തീരുമാനം. വരുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് കണ്ണുരില്‍ നിന്നും എന്‍ട്രി പ്രതിക്ഷിക്കുന്ന നേതാക്കളിലൊരാളാണ് പി.ജെ ജയരാജന്‍ എന്നത് ശ്രദ്ധേയമായ കാര്യം.

മാത്രമല്ല പോരാളി ഷാജി, പി.ജെ ആര്‍മി തുടങ്ങിയ ചുവപ്പന്‍ ബാനറുകള്‍ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നവരെ ഇനി പാര്‍ട്ടി എതിരാളികളായിട്ടു തന്നെ കാണുമെന്ന നിലപാട് മാറ്റവും സിപിഎം ഉയർത്തിയതോടെയാണ് പുതിയ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നത് . ഇതു പഴയതുപോലെയുള്ള സ്വീകാര്യത ലഭിച്ചേക്കില്ലെന്ന ആശങ്ക സൈബര്‍ ഗ്രുപ്പുകള്‍ക്കുണ്ടാക്കിയിട്ടുണ്ട്. ഇനി പഴയതുപോലെ ഇത്തരം ഗ്രൂപ്പുകളെ തുറന്നെതിര്‍ക്കുമെന്ന നിലപാട് തന്നെയാണ് സിപിഎം എടുത്തിരിക്കുന്നത്.

2019 മെയ് 27നായിരുന്നു പി.ജെ ആര്‍മി എന്ന പേജ് രൂപം കൊണ്ടത്. വോട്ട് ഫോര്‍ പി.ജെ എന്ന ഫേസ്‌ബുക്ക് പേജാണ് പിന്നീട് പി.ജെ ആര്‍മിയായി മാറുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ പി.ജെ ആര്‍മി രൂക്ഷ വിമര്‍ശനം നടത്തുകയും പി.ജയരാജന്‍ തന്നെ പേജിനെതിരെ രംഗത്തുവന്നതും രാഷ്ട്രീയ ലോകം കണ്ടിരുന്നു. പിജെ ആര്‍മി എന്ന ഫേസ്‌ബുക്ക് പേജിന്റെ പ്രൊഫൈലില്‍ നിന്ന് പിന്നീട് പി ജയരാജന്റെ ചിത്രം മാറ്റി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന അടിക്കുറുപ്പോടെ അവർ മാറ്റുകയും ചെയ്തു. ഫേസ്‌ബുക്കില്‍ നിന്നുമുള്ള വിവര പ്രകാരം ബഹ്‌റൈന്‍, സൗദി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പേജ് കൈകാര്യം ചെയ്യുന്നത്.

സിപി.എം സംസ്ഥാന ഘടകത്തില്‍ വര്‍ഷങ്ങളായി ഉയര്‍ന്നുനിന്ന ആരോപണങ്ങളിലൊന്നാണ് പി.ജയരാജനെതിരെയുള്ള വ്യക്തിപരമായ നീക്കങ്ങൾ. സമൂഹ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച്‌ വ്യക്തിപ്രഭാവം വളര്‍ത്താന്‍ പി ജയരാജന്‍ ശ്രമം നടത്തിയതായ ആരോപണം ഒരുഘട്ടത്തിൽ ഉയർന്നിരുന്നു. ഇതോടെയാണ് പാര്‍ട്ടി മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്. എ.എന്‍ ഷംസീര്‍, എന്‍ ചന്ദ്രന്‍, ടി.ഐ മധുസൂദനന്‍ എന്നിവരടങ്ങുന്ന കമ്മീഷനാണ് വിവാദത്തില്‍ വിശദമായ അന്വേഷണം നടത്തിയത്. വ്യക്തിപരമായി ഉയര്‍ത്തിക്കാട്ടാന്‍ ജയരാജന്റെ ഭാഗത്ത് നിന്നും ശ്രമമൊന്നും നടന്നിട്ടില്ലെന്ന നിഗമനത്തിലാണ് കമ്മീഷന്‍ അന്വേഷണം അവസാനിപ്പിച്ചത്.

പിണറായി വിജയനെ അര്‍ജുനനായും ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിക്കുന്ന വലിയ ബോര്‍ഡുകള്‍ കണ്ണുര്‍ തളാപ്പ് അമ്ബാടി മുക്കാല്‍ സ്ഥാപിച്ചതോടെയാണ് കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് നീങ്ങിയിരുന്നു. ഇതിനു പിന്നാലെ പി ജയരാജനെ വാഴ്‌ത്തുന്ന വിപ്ലവ പാട്ടുകളും മയ്യില്‍ കലാ കൂട്ടായ്മയുടെ പേരില്‍ പുറത്തുവന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ജയരാജന് സ്വീകാര്യതയും സ്വാധീനവും വര്‍ധിച്ചതോടെയാണ് പി ജയരാജനെതിരെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തിപ്പെടുന്നത്. പി.ജെ ആര്‍മി ഈ ഘട്ടങ്ങളില്‍ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ ജയരാജന് പിന്തുണയായി നിലകൊണ്ടിരുന്നു.

എന്നാൽ സമൂഹ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച്‌ പി.ജയരാജനെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമം നടത്തിയത് 'അമ്ബാടിമുക്ക് സഖാക്കള്‍' എന്നറിയപ്പെടുന്ന ഒരു വിഭാഗമാണെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. കണ്ണൂര്‍ തളാപ്പ് കേന്ദ്രീകരിച്ച്‌ സംഘപരിവാര്‍ സംഘടനകളില്‍ നിന്നും സിപിഎമ്മിലേക്ക് ചേർന്നവരാണ് ഇങ്ങനെയൊരു പ്രചരണം നടത്തുന്നതെന്നും ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്നത് എന്‍ ധീരജ് കുമാര്‍ എന്നയാളാണ് എന്നും അന്വേഷണ കമ്മീഷന്‍ പറയുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ ധീരജ് കുമാര്‍ കണ്ണുര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.ജയരാജന് അനുകുലമായി പരസ്യ പ്രസ്താവന നടത്തിയതിന് ഇയാളെ പിന്നീട് പള്ളിക്കുന്ന് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള ചെട്ടി പീടിക ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഏതായാലും പിജെ ആർമി റെഡ് ആർമി ആയതോടെ സർക്കാരിനെ സംബന്ധിച്ച് അനുകൂലമോ പ്രതികൂലമോ ഏത് നിലപാടാണ് സ്വീകരിക്കുന്നത് എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

" "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 minutes ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (9 minutes ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (12 minutes ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (15 minutes ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (1 hour ago)

WAYANAD Landslide- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു..  (1 hour ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (2 hours ago)

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (2 hours ago)

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (3 hours ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (3 hours ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (3 hours ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (3 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (4 hours ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (4 hours ago)

Malayali Vartha Recommends