Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..


ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

സിങ്കം ഇറങ്ങി സൈബര്‍കോണ്‍ഗ്രസിന് 100ല്‍ 100 മാര്‍ക്ക് ഇനി ജയ്ഹിന്ദും വീക്ഷണവും; കോണ്‍ഗ്രസ് ചാനലിന് പറയാനുള്ളത് വർഷങ്ങളൾ നീണ്ട കടബാധ്യതയുടെ കഥ; കണക്കില്ലാതെ ഇനി പണം കൊടുക്കില്ല;അടിമുടി അഴിച്ചു പണിയാനൊരുങ്ങി സുധാകരൻ

28 JUNE 2021 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം

രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..

വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

എങ്ങനെയൊക്കെ കോൺഗ്രസ്സിനെ അഴിച്ചുപണിയാമെന്ന ചിന്തയിലാണ് നേതാക്കൾ... സംസ്ഥാനത്തെ കോൺഗ്രസ്സിന്റെ മാധ്യമ സ്ഥാപനങ്ങളെ സമമൂല മാറ്റത്തിനൊരുക്കുകയാണ് പുതിയ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ അടുത്ത തീരുമാനം. പാര്‍ട്ടി ജിഹ്വകളായ ജയ്ഹിന്ദും വീക്ഷണവും പരിതാപകരമായ അവസ്ഥയിലാണ് ഇപ്പോൾ തുടർന്ന് കൊണ്ടിരിക്കുന്നത്.

ജയ്‌ഹിന്ദിലും വീക്ഷണത്തിലുമുള്ള വലിയ കടബാധ്യതകളാണ് പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുത്ത കെ.സുധാകരന് വെല്ലുവിളിയായി തുടരുന്നത്. അടിമുടി അഴിച്ചു പണിയുണ്ടാകുമെന്നാണ് ലഭിച്ചിരിക്കുന്ന സൂചന. നേരത്തെ കെവി തോമസിനെ ജയ്ഹിന്ദിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം അത് ഏറ്റെടുത്തിരുന്നില്ല.

നേരെത്തെ ഉണ്ടായിരുന്ന മനേജ്മെന്റിന്റെ കോടികളുടെ സാമ്പത്തിക വെട്ടിപ്പും ആസൂത്രണമില്ലായ്മയും കണ്ടു പിടിക്കപ്പെട്ടതോടെയാണ് തോമസ് പിന്മാറിയത്. 2017 മെയ്യിലാണ് ചാനലില്‍ ഡയറക്ടര്‍ പ്ലാനിങ് എന്ന തസ്തികയില്‍ ബി.എസ് ഷിജു അവരോധിതനായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ ഐ ഗ്രൂപ്പിന്റെ നോമിനിയായാണ് ഇദ്ദേഹം ചാനലില്‍ എത്തിയത്.

 

പിന്നീട് ജൂണ്‍ മാസത്തിലാണ് നിലവിലുള്ള മാനേജ്മെന്റിനെ പിരിച്ചുവിട്ട് ജോയിന്റ് മാനേജിങ് ഡയറക്ടറായി ഷിജു ചുമതലയേറ്റു. എന്നാല്‍ ചാനലിനെ മുന്നോട്ട്ട കൊണ്ടു പോകാന്‍ ഈ മാനേജ്മെന്റിനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള സുധാകരന്റെപുതിയ ശ്രമം. എം എം ഹസനാണ് നിലവില്‍ ചാനലില്‍ കൂടുതല്‍ നിയന്ത്രണമുള്ള കോണ്‍ഗ്രസ് നേതാവ്. ഇതിനും മാറ്റം വന്നേക്കുമെന്നാണ് ലഭിച്ചിരിക്കുന്ന സൂചന.

കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന ചാനലിന്റെ ഹെഡ് ഓഫീസ് കെ.മുരളീധരന്‍ എം പി യുടെ പി.എം.ജി യിലുള്ള ബഹുനില മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടും സ്ഥാപനത്തിന് ഒരുതരത്തില് ഗുണവും ഉണ്ടായിട്ടില്ല. പലവിധ ആരോപണങ്ങളും അക്ഷേങ്ങളും നിലനില്‍ക്കുകയും ചെയ്യുന്നു. ചാനലിന്റെ കണക്കുകള്‍ കൃത്യമായി ഓഡിറ്റ് നടത്തുന്നുണ്ടോയെന്നും വ്യക്തമല്ല. ഈ സാഹചര്യത്തില്‍ സമഗ്ര ഇപെടലിനാണ് ജയ്ഹിന്ദില്‍ ശ്രമം നടക്കുന്നത്.

കോവിഡ് മഹാമാരി മൂലം ജീവനക്കാരുടെ ശമ്ബളം വെട്ടിക്കുറച്ചപ്പോള്‍ മുന്‍ കെ പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയ പത്ത് ലക്ഷം രൂപയും ചാനലില്‍ എത്തിയിട്ടില്ലെന്ന പരാതി സജീവമാണ്. മല്ലപ്പള്ളിയുടെ കാലത്ത് ഏതാണ്ട് രണ്ട് കോടി രൂപയോളം വിവിധ അവസരങ്ങളിലായി ജയ് ഹിന്ദിന് നല്‍കിയിരുന്നു. എന്നിട്ടും ഗുണമുണ്ടായില്ല. ഈ സാഹചര്യത്തില്‍ ജയ്ഹിന്ദിനെ നേരേയാക്കാനുള്ള ദൗത്യം ദുഷ്‌കരമാണെന്ന് സുധാകരനും അറിയാം.

ചാനലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കൃത്യമായ അവബോധമില്ലാത്ത പുതിയ കെപിസിസി അധ്യക്ഷനായ കെ.സുധാകരന്‍ ചാനല്‍ നടത്തിപ്പിലും പ്രൊഫഷണിലിസമാണ് ലക്ഷ്യമിടുന്നത്. പ്രൊഫഷണല്‍ യോഗ്യത ഇല്ലാത്തവരെ എല്ലാം പ്രധാന പദവികളില്‍ നിന്നും മാറ്റും. ജീവനക്കാരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും ജയ്ഹിന്ദില്‍ അഴിച്ചു പണി. കെപിസിസി പുനഃസംഘടനയ്ക്ക് ഒപ്പം ജയ്ഹിന്ദ് പുനഃസംഘടനയിലും തീരുമാനം എടുക്കാനാണ് നീക്കം. സോഷ്യല്‍ മീഡിയാ ഇടെപലും കോണ്‍ഗ്രസ് അതിശക്തമാകും.

2007 ഓഗസ്ത് 17നാണ് ജയ്ഹിന്ദ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ജിഹ്വയായി പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന് ശേഷം തുടങ്ങിയ പാര്‍ട്ടി ചാനലുകളടക്കമുള്ളവ മുന്നോട്ടു കുതിച്ചിട്ടും ജയ് ഹിന്ദിന്റെ കിതപ്പിന് കാരണം വ്യക്തമല്ല. എല്ലാ കെ പി.സി.സി അധ്യക്ഷന്മാരുടെ കാലത്തും കോടികളാണ് ജയ്ഹിന്ദിന് വേണ്ടി ചിലവഴിച്ചിട്ടുള്ളത്. പല കാലങ്ങളില്‍ നല്‍കിയ തുകയ്ക്ക് കൃത്യമായ കണക്കുണ്ടോ എന്ന് ഇതിനെല്ലാം കൃത്യമായുള്ള ഓഡിറ്റിങ് നടത്തിയിട്ടുണ്ടോ എന്നതും വ്യക്തമല്ല.

ഇവയടക്കം നടത്തി ചാനലിന്റെ ഇപ്പോഴത്തെ അവസ്ഥ കൃത്യമായി മനസിലാക്കിയ ശേഷമാവും കെ.സുധാകരന്‍ തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയെന്നും പറയപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 minutes ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (9 minutes ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (12 minutes ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (15 minutes ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (1 hour ago)

WAYANAD Landslide- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു..  (1 hour ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (2 hours ago)

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (2 hours ago)

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (3 hours ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (3 hours ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (3 hours ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (3 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (4 hours ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (4 hours ago)

Malayali Vartha Recommends