ഇനി കൊച്ചിക്ക് സ്വന്തം... വര്‍ക്കലയുടെ അനുഭവങ്ങളുടെ വേലിയേറ്റത്തില്‍ നിന്ന് ആനി ശിവ ഇനി എറണാകുളത്തിന് സ്വന്തം; അച്ഛന്‍ വിളിക്കുമെന്ന് പ്രതീക്ഷ; എല്ലാം നഷ്ടപ്പെട്ടപ്പോഴും റോള്‍ മോഡല്‍ അച്ഛനായിരുന്നു; ഞാന്‍ കാരണമാണ് അച്ഛനും അമ്മയും അകന്നത്; അവര്‍ ഒന്നിക്കണമെന്നാണ് ആഗ്രഹം

ആനി ശിവ എന്ന പെണ്‍കുട്ടി കരുത്തിന്റെ പ്രതീകമായി മാറി കഴിഞ്ഞു. ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന സ്ത്രീകള്‍ക്ക് ആനിശിവ ഒരു മാതൃകയായി. ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് പ്രതികാരം ചെയ്യാനാകുക... എന്ന വര്‍ക്കല സ്‌റ്റേഷനിലെ എസ്.ഐ ആനി ശിവ എഴുതിയ വരികള്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരാന്‍ പ്രചോദനം നല്‍കുന്നതാണ്.
ഇല്ലായ്മകള്‍ക്കും ഒറ്റപ്പെടലിനുമെതിരെ പേരാടിയ അവര്‍ നാളെ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എസ്.ഐയായി ചുമതല ഏല്‍ക്കും.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതലുള്ള ആഗ്രഹമാണ്. അമ്മയ്ക്കും അങ്ങനെ തന്നെ. കിരണ്‍ ബേദിയുടെ ആരാധികയാണ്. എല്ലാം നഷ്ടപ്പെട്ടപ്പോഴും റോള്‍ മോഡല്‍ അച്ഛനായിരുന്നു. ജീവിച്ചു കാണിക്കട്ടെയെന്ന ആ വാക്കാണ് ഇവിടെ എത്തിച്ചത്. ഐ.പി.എസുകാരിയെന്നതായിരുന്നു അച്ഛന്റെ ആഗ്രഹം.
മകന്‍ സൂര്യശിവ തിരുവനന്തപുരം സെന്റ് ജോസഫില്‍ ഏഴാം ക്ലാസിലാണ്. അവന് സ്‌പോര്‍ട്‌സിലാണ് കമ്പം. മാര്‍ഷ്യല്‍ ആര്‍ട്‌സും പഠിക്കുന്നുണ്ട്. കൊച്ചി അവന്റെ കരിയറിന് ഗുണമാകുമെന്നതിനാലാണ് മാറ്റം ആവശ്യപ്പെട്ടത്. എന്റെ കണ്ണീര്‍ വീണ തിരുവനന്തപുരത്ത് കാത്തിരിക്കാന്‍ ആരുമില്ല. മാറ്റത്തിന് ഈ കാരണം കൂടിയുണ്ട്.
സാധാരണ ഫേസ്ബുക്കില്‍ കുറിപ്പിടുന്ന ആളാണ്. ഈ നാലുവരി ഇത്ര വൈറലാകുമെന്ന് കരുതിയില്ല. കയ്‌പേറിയ അനുഭവമാണ് നിറയെ. ജീവിക്കാനായി മുടി മുറിക്കേണ്ടി വന്നു. സ്ത്രീ ഒറ്റയ്ക്കായിപ്പോകുമ്പോള്‍ സമൂഹത്തിന്റെ മുഖം മാറും. എല്ലാം തരണം ചെയ്താണ് ഇവിടെ വരെ എത്തിയത്. കൂടുതലൊന്നും ഇപ്പോള്‍ പറയുന്നത് ശരിയല്ല.
ഇപ്പോള്‍ വര്‍ക്കലയിലാണുള്ളത്. ഇന്ന് റിലീവിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി നാളെ കൊച്ചിയില്‍ എത്താനാണ് ആഗ്രഹം. പ്രോബേഷന്‍ കാലയളവ് കൊച്ചിയില്‍ ആയിരുന്നതിനാല്‍ എല്ലാവരുമായി പരിചയമുണ്ട്. ജോലിയായി, സേഫായി...
ഞാന്‍ കാരണമാണ് അച്ഛനും അമ്മയും അകന്നത്. അവര്‍ ഒന്നിക്കണമെന്നാണ് ആഗ്രഹം. വാര്‍ത്തകള്‍ കണ്ട് അച്ഛന്‍ വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകാത്ത എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് ഹാപ്പിയായി ജീവിക്കണം.
തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടപ്പോള്‍ അച്ഛന്‍ പറഞ്ഞ വാക്കുകളായിരുന്നു പ്രചോദനമെന്ന് ആനി ശിവ പറയുന്നു. അവള്‍ ജീവിച്ച് കാണിക്കട്ടെ. അവള്‍ക്ക് ആവശ്യമുള്ള വിദ്യാഭ്യാസം ഞാന്‍ നേടിക്കൊടുത്തിട്ടുണ്ട്. എന്റെ കരുത്തുകൊണ്ട്...
അച്ഛനെ വിളിക്കാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. എന്റെ നിസഹായാവസ്ഥ അറിയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അച്ഛന്‍ ആഗ്രഹിച്ച നിലയില്‍ ഞാന്‍ എത്തിയിട്ടില്ല. ഇനി എത്താന്‍ സാധിക്കുകയുമില്ല. പക്ഷേ എവിടെയൊക്കെയോ ഞാന്‍ ജീവിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ജീവിച്ച് തെളിയിച്ചു എന്ന് പലപ്പോഴഉം തോന്നിയിട്ടുണ്ട്. തെരുവില്‍ കിടന്നിട്ട് ഒന്നില്ലെങ്കിലും ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗം നേടി'.
അച്ഛന്റെ ആഗ്രഹമായിരുന്നു ആനി ശിവനെ ഐപിഎസ് ആക്കുക എന്നത്. ഇതിന്റെ ആദ്യ പടിയെന്നോണമാണ് ആനി സബ് ഇന്‍സ്‌പെക്ടര്‍ കുപ്പായമണിഞ്ഞത്.
അങ്ങനെ ജീവിതവഴിയില്‍ തളരാത്ത പോരാളി വര്‍ക്കലയിലെ വനിതാ എസ്.ഐ. ആനിശിവ ഇനി കൊച്ചിയിലാണ് ജോലി ചെയ്യുന്നത്. കൊച്ചിയില്‍ നിന്നും കൂടുതല്‍ വിശേഷങ്ങള്‍ വരും.
"
https://www.facebook.com/Malayalivartha






















