സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.... ഫോണ്‍ രേഖ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ച ശേഷമാണ് കസ്റ്റംസ് അര്‍ജുനെ അറസ്റ്റ് ചെയ്തത്.... കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഫോണ്‍ രേഖ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ച ശേഷമാണ് കസ്റ്റംസ് അര്‍ജുനെ അറസ്റ്റ് ചെയ്തത്.
കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും. രാവിലെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ആണ് ഹാജരാക്കുക.
കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഫീഖിനെ ഇന്ന് കൊച്ചില്‍ എത്തിച്ച് അര്‍ജുനൊപ്പം ചോദ്യം ചെയ്യും. വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്‍ണം അര്‍ജുന്‍ ആയങ്കിയ്ക്ക് കൈമാറാന്‍ എത്തിച്ചതാണെന്ന് പിടിയിലായ മുഹമ്മദ് ഷഫീക് മൊഴി നല്‍കിയിരുന്നു.
അതേസമയം മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അര്‍ജുന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. കേസില്‍ പ്രധാന പ്രതിയായ ഷെഫീഖുമായുള്ള ബന്ധമാണ് അറസ്റ്റിലേക്ക് നയിച്ചത്. നേരത്തെ, അറസ്റ്റിനു സാധ്യതയില്ലെന്നും അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുന്നില്ലെന്നും അര്‍ജുന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. അറസ്റ്റ് ഉണ്ടായാല്‍ മറ്റ് കാര്യങ്ങള്‍ ചെയ്യുമെന്നും അഭിഭാഷകന്‍ പ്രതികരിച്ചിരുന്നു.
കസ്റ്റംസ് പ്രിവന്റിവ് ഓഫീസ് സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പല ചോദ്യങ്ങള്‍ക്കും അര്‍ജുന്‍ ആയങ്കിക്ക് ഉത്തരം നല്‍കാനായില്ല. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എന്തിനു പോയെന്ന ചോദ്യത്തിന് മുഹമ്മദ് ഷഫീഖ് കടം വാങ്ങിയ പണം തിരികെ വാങ്ങാനാണെന്നായിരുന്നു മറുപടി. എന്നാല്‍, അതിനു മുന്‍പ് നടന്ന വാട്‌സാപ്പ് ചാറ്റ് ശേഖരിക്കാന്‍ കസ്റ്റംസിനു സാധിച്ചിരുന്നു.
കണ്ണൂര്‍ അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കിക്ക് സ്വര്‍ണക്കടത്തില്‍ മുഖ്യ പങ്കുണ്ടെന്നാണ് കസ്റ്റംസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. സ്വര്‍ണവുമായി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ മുഹമ്മദ് ഷെഫീഖ് കാരിയര്‍ മാത്രമാണ്. 40,000 രൂപയും വിമാനടിക്കറ്റും ആയിരുന്നു ഷെഫീഖിന് വാഗ്ദാനം നല്‍കിയത്.
സ്വര്‍ണവുമായി വരുമ്പോള്‍ താന്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുമെന്ന് അര്‍ജുന്‍ ഷെഫീഖിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തില്‍ എത്തിയ ഉടനെ ഷര്‍ട്ട് മാറ്റിവരാനും ആവശ്യപ്പെട്ടുവെന്നും ഷെഫീഖ് മൊഴി നല്‍കിയതായി കസ്റ്റംസ് .
https://www.facebook.com/Malayalivartha






















