വാക്കുതര്‍ക്കം കൈയ്യാങ്കളിയായി..... മയക്കുമരുന്ന്-കഞ്ചാവ് മാഫിയയുടെ വിവരങ്ങള്‍ പൊലീസിന് ചോര്‍ത്തിക്കൊടുത്തെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ ടാക്സി ഡ്രൈവര്‍ സമ്പത്തിനെ പ്രതികള്‍ കുത്തിയത് 50ലേറെ തവണ....
മയക്കുമരുന്ന്-കഞ്ചാവ് മാഫിയയുടെ വിവരങ്ങള്‍ പൊലീസിന് ചോര്‍ത്തിക്കൊടുത്തെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ ടാക്സി ഡ്രൈവര്‍ സമ്പത്തിനെ പ്രതികള്‍ കുത്തിയത് 55 തവണ.
ചാക്ക ട്രാവന്‍കൂര്‍ മാളിന് സമീപം വാടകക്ക് താമസിക്കുന്ന യൂബര്‍ ടാക്സി ഡ്രൈവര്‍ സമ്പത്തിനെയാണ് (35) തിങ്കളാഴ്ച പുലര്‍ച്ച രണ്ടോടെ വീടിന്റെ അടുക്കളമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സമ്പത്തിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സനല്‍ മുഹമ്മദ്, സജാദ് എന്നിവരെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളിലും കഞ്ചാവ്- മയക്കുമരുന്ന് കേസുകളിലും പ്രതികളാണെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നത് ഇങ്ങനെ: കാര്‍ ഡ്രൈവറായിരുന്നെങ്കിലും സമ്പത്തിന് തലസ്ഥാനത്തെ കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ട്. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ടാണ് സമ്പത്ത് പെരുമാതുറ സ്വദേശികളായ സനല്‍ മുഹമ്മദ്, സജാദ് എന്നിവരുമായി അടുക്കുന്നത്. മൂന്നുമാസം മുമ്പ് കഞ്ചാവുമായി പോകുന്നതിനിടയില്‍ സനലിനെ ആറ്റിങ്ങല്‍ പൊലീസ് പിടികൂടിയിരുന്നു.
സമ്പത്താണ് തന്നെ ഒറ്റുകൊടുത്തതെന്ന സംശയം സനലിന് ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഞായറാഴ്ച രാത്രി സമ്പത്ത് വാടകക്ക് താമസിക്കുന്ന ചാക്കയിലെ വീട്ടിലേക്ക് സൗഹൃദം നടിച്ചെത്തിയ ഇരുവരും സമ്പത്ത് നല്‍കിയ ഭക്ഷണവും കഴിച്ചു. തുടര്‍ന്ന് മദ്യലഹരിയിലായ മൂവരും പൊലീസിന് വിവരം ചോര്‍ത്തി നല്‍കിയതിനെക്കുറിച്ച് സംഭാഷണമായി.
വാക്കുതര്‍ക്കത്തിനൊടുവില്‍ ഇരുവരും ചേര്‍ന്ന് സമ്പത്തിനെ മര്‍ദിക്കുകയും അടുക്കളയിലിരുന്ന കത്തിയെടുത്ത് കഴുത്തിലും കാലിലും കുത്തുകയുമായിരുന്നു. 55ഓളം കുത്തുകളാണ് സമ്പത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. അക്രമത്തിനിടെ സനലിന്റെ കൈക്ക് പരിക്കേറ്റതിനെതുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. സനലിന്റെ പരിക്കില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.
ഇയാളില്‍നിന്ന് ലഭിച്ച വിവരത്തെതുടര്‍ന്ന് പൊലീസ് ഡോക്ടറെയും കൂട്ടി എത്തിയപ്പോഴാണ് സമ്പത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സജാദും പിടിയിലായി.
വിഴിഞ്ഞം സ്വദേശിയായ ഭാര്യ നീതുമായി അകന്ന് വാടകവീട്ടില്‍ ഒറ്റക്കാണ് സമ്പത്ത് കഴിയുന്നത്. അഞ്ചുവയസ്സുകാരി സേയാ മേരി മകളാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സമ്പത്തിന്റെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്ന മാതാപിതാക്കള്‍ താമസിക്കുന്നത് പേട്ടയിലുള്ള വീട്ടിലാണ്. മരിച്ച ദിവസവും സമ്പത്ത് വീട്ടില്‍ വന്ന് ആഹാരം കഴിച്ചിരുന്നതായി അച്ഛന്‍ സാംബശിവന്‍ പറഞ്ഞു. പ്രതികളിലൊരാളായ സജാദിനെ കഞ്ചാവു കേസില്‍ കുടുക്കിയ വൈരാഗ്യത്തിലാണ് സമ്പത്തിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
"
https://www.facebook.com/Malayalivartha