അര്‍ച്ചന തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയതു... ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ശേഷം വിശദമായി നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് അറസ്റ്റ്

അര്‍ച്ചന തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയതു... ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ശേഷം വിശദമായി നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് അറസ്റ്റ്.
വെങ്ങാനൂര്‍ ചിറത്തല വിളാകം അര്‍ച്ചന നിവാസില്‍ അര്‍ച്ചന തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂര്‍ കട്ടച്ചല്‍ക്കുഴി ചരുവിള സുരേഷ് ഭവനില്‍ സുരേഷ് കുമാറിനെ (26) ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്.ജൂണ്‍ 21ന് രാത്രി 11.30 ഓടെയാണ് അര്‍ച്ചന പൊള്ളലേറ്റ് മരിച്ചത്.
പയറ്റുവിളയിലെ വാടക വീട്ടിലായിരുന്നു അര്‍ച്ചനയുടെ ദാരുണാന്ത്യം. നിലവിളി കേട്ട് മുകളിലെ നിലയില്‍ താമസിക്കുന്നവര്‍ വാതില്‍ തുറന്നുനോക്കുമ്പോള്‍ അര്‍ച്ചനയുടെ ശരീരത്തില്‍ തീപടര്‍ന്ന നിലയിലായിരുന്നു. . ബഹളം കേട്ട് നാട്ടുകാരെത്തി തീകെടുത്തി വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന്, വിഴിഞ്ഞം പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അര്‍ച്ചനയും സുരേഷുമായി ഇടക്കിടെ വഴക്കുണ്ടാകുമായിരുന്നെന്ന് അന്നുതന്നെ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായയുടെ പ്രത്യേക ഉത്തരവ് പ്രകാരം കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
സംഭവദിവസം അര്‍ച്ചനയും ഭര്‍ത്താവും കുടുംബവീട്ടില്‍ പോയിരുന്നെന്നും അന്ന് സുരേഷ് കുപ്പിയില്‍ ഡീസല്‍ വാങ്ങിയിരുന്നെന്നും യുവതിയുടെ പിതാവ് അശോകനും ആരോപിച്ചിരുന്നു. സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ശേഷം വിശദമായി നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ഗാര്‍ഹിക പീഡനം മൂലമുണ്ടായ മനോവിഷമത്താലാണ് അര്‍ച്ചന മരിച്ചതെന്ന് വ്യക്തമായത്. സംഭവം നടക്കുമ്പോള്‍ താന്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നെന്നാണ് സുരേഷിന്റെ മൊഴി.
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് മരണം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















