ബിയറും വൈനും മാത്രം.... സംസ്ഥാനത്ത് ബാറുകള്‍ വീണ്ടും തുറന്നു..
ബിയറും വൈനും മാത്രം.... സംസ്ഥാനത്ത് ബാറുകള്‍ വീണ്ടും തുറന്നു.. മദ്യം പാഴ്സല്‍ വില്‍ക്കേണ്ടെന്നും ബിയറും വൈനും മാത്രം വിറ്റാല്‍ മതിയെന്നുമാണു ബാറുടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ അസോസിയേഷന്റെ തീരുമാനം.
ബെവ്കോ കമ്മിഷന്‍ തുക കുറച്ചതോടെയാണ് 21 മുതല്‍ ബാറുകള്‍ അടച്ചിട്ടത്. ഇതേത്തുടര്‍ന്നാണ് മദ്യം വില്‍ക്കാതെ ബിയറും വൈനും മാത്രം വിറ്റ് ബാര്‍ പ്രവര്‍ത്തിപ്പിക്കാമെന്ന് ഉടമകള്‍ തീരുമാനിച്ചത്.ഒരാഴ്ചത്തെ ഇടവേളക്കുശേഷമാണു ബാറുകള്‍ തുറക്കുന്നത്.
ബെവ്കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വെയര്‍ഹൗസ് ലാഭവിഹിതം എട്ടില്‍ നിന്നും 25 ആക്കി കൂട്ടിയതിലാണു ബാറുടമകള്‍ക്ക് പ്രതിഷേധം. ലാഭവിഹിതം കുറക്കാത്തതിനാല്‍ ബെവ്കോ ഔട്ട് ലെറ്റുകള്‍ തുറന്നിട്ടും ബാറുകള്‍ അടച്ചിടുകയായിരുന്നു.
ലാഭവിഹിതത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നികുതി സെക്രട്ടറിയെയും എക്സൈസ് കമ്മിഷണറെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിട്ടും ഫലം കണ്ടില്ല
"
https://www.facebook.com/Malayalivartha