ഒരു പെഗിന് നൂറ് രൂപ! പാലായിലെ സമാന്തര ഫൈവ് സ്റ്റാര്‍ ബാര്‍ പൂട്ടിച്ച് എക്സൈസ് സംഘം; ഒരാള്‍ അറസ്റ്റില്‍

സര്‍ക്കാര്‍ അംഗീകാരമില്ലാതെ, യാതൊരു വിധ ലൈസന്‍സുമില്ലാതെ ബിവറേജില്‍ ക്യൂ നിന്നു വാങ്ങുന്ന മദ്യക്കുപ്പിയില്‍ നിന്നും പെഗ് ഊറ്റി നല്‍കി ബാര്‍ നടത്തിയിരുന്ന പ്രതി പാലായില്‍ പിടിയില്‍.
പാലായില്‍ ഫൈവ് സ്റ്റാര്‍ ബാര്‍ നടത്തിയിരുന്നയാളെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഒരു പെഗിന് നൂറ് രൂപ നിരക്കിലാണ് ഇയാള്‍ വില്‍പ്പന നടത്തിയത്.
പാലാ നീലൂരില്‍ നടത്തിയിരുന്ന സമാന്തര ബാറാണ് എക്‌സൈസ് സംഘം പൂട്ടിച്ചത്. പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി ആനന്ദരാജും സംഘവും നടത്തിയ പരിശോധനയിലാണ് സമാന്തര ബാര്‍ അടച്ചു പൂട്ടിയത്.
മീനച്ചില്‍ കടനാട് വല്യാത്ത് വീട്ടില്‍ വര്‍ക്കി ജോസഫാ(കുട്ടിച്ചന്‍ - 58)ണ് ലൈന്‍സില്ലാതെ വീട്ടില്‍ തന്നെ അനധികൃത മദ്യവില്‍പ്പന നടത്തിയിരുന്നത്. ഇയാള്‍ വില്‍പന ലക്ഷ്യമാക്കി കൈവശം കരുതിയ 1.450ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
ഒരു പെഗ്ഗിന് 100 രൂപ നിരക്കില്‍ ആയിരുന്നു മദ്യം വിറ്റു കൊണ്ടിരുന്നത്. എക്‌സൈസ് പാര്‍ട്ടി ചെല്ലുമ്പോള്‍ ഇയാള്‍ രാമപുരം പല്ലാട്ട് വീട്ടില്‍ സാജന്‍.വി.തോമസിന് മദ്യം ഊറ്റി നല്‍കുകയായിരുന്നു. സാജനെതിരെയും കേസെടുത്തിട്ടുണ്ട്.
കുട്ടിച്ചന്റെ പക്കല്‍ നിന്നും മദ്യം വിറ്റ വകയില്‍ ലഭിച്ച 9750 രൂപയും കണ്ടെത്തി. അന്വേഷണ സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ മാരായ ടോബിന്‍ അലക്‌സ് , ഷെബിന്‍ ടി മാര്‍ക്കോസ്, പ്രണവ് വിജയ് , ഡ്രൈവര്‍ സന്തോഷ് കുമാര്‍ ടി.ജി. എന്നിവരും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















