നഷ്ടപരിഹാര തുക സർക്കാരിന് തിരികെ നൽകാൻ കോടതി ഉത്തരവ്

ഇരയ്ക്ക് സർക്കാർ നൽകിയ വാഹന അപകട നഷ്ടപരിഹാര തുക ഇൻഷുറൻസ് കമ്പനി പലിശ സഹിതം സർക്കാരിലടക്കാൻ തിരുവനന്തപുരം നാലാം അഡീ. മുൻസിഫ് കോടതി ഉത്തരവിട്ടു.
1995 ജനുവരി 18നാണ് ഇൻറലിജൻ്റ്സ് അഡീ.ഡി ജി പിയുടെ ഔദ്യോഗിക വാഹനം വെങ്ങാനൂർ സ്വദേശി സദാശിവനെ ഇടിച്ചത്.
തുടർന്ന് സർക്കാരിനെയും വാഹനത്തിൻ്റെ ഇൻഷുറൻസ് കമ്പനിയാം യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയെയും എതൃകക്ഷികളാക്കി ഇര മോട്ടോർ വാഹന അപകട നഷ്ടപരിഹാരത്തിന് എം എ സി റ്റി കോടതിയിൽ കേസ് ഫയൽ ചെയ്തത്.
കൃത്യ വാഹനത്തിന് ഇൻഷുറൻസ് കവറേജുള്ള കാര്യം ഇൻഷുറൻസ് കമ്പനി കോടതിയിൽ മറച്ചുവെച്ചു. വിചാരണക്കൊടുവിൽ ഇരയ്ക്ക് 33,000 രൂപ 9% പലിശ സഹിതം സർക്കാർ നഷ്ടപരിഹാരം നൽകാൻ കോടതി അവാർഡ് പാസാക്കി.
സർക്കാർ ഖജനാവിൽ നിന്നും തുക ഇരയ്ക്ക് നൽകുകയും ചെയ്തു. തുടർന്ന് സർക്കാർ ഖജനാവിൽ നിന്നും ഇരയ്ക്ക് നൽകിയ തുക തിര്യെ കിട്ടണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച തുക ഈടാക്കിയെടുക്കൽ കേസിൽ 95,864 /- രൂപ 6% പലിശ സഹിതം ഇൻഷുറൻസ് കമ്പനി സർക്കാരിലക്കാൻ കോടതി വിധിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha






















