വീണ്ടും ഞെട്ടിക്കുന്നു... ആനി ശിവയുടെ തോളില്‍ നക്ഷത്രങ്ങള്‍ ചാര്‍ത്തുകയും കവിളില്‍ മുത്തം നല്‍കുകയും ചെയ്യുന്ന ഷാജിചേട്ടന്‍ വൈറലാകുന്നു; ദാ ഇങ്ങേര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അല്ലായിരുന്നോ... ആനിയുടെ പ്രചോദനമായ ഷാജിചേട്ടന്‍ ഒടുവില്‍ എത്തിയപ്പോള്‍ കയ്യടി

അങ്ങനെ ആനി ശവയ്ക്ക് പിന്നാലെ ആനിയുടെ വളര്‍ച്ചയ്ക്ക് പിന്നിലെ എല്ലാമെല്ലാമായ ഷാജിച്ചേട്ടനും വൈറലാകുകയാണ്. പാസിംഗ് ഔട്ട് കഴിഞ്ഞിട്ടും സ്റ്റാര്‍ ഇല്ലാത്ത യൂണിഫോം അണിഞ്ഞ് ആനിയുടെ കാത്തിരിപ്പിനൊടുവില്‍ ഷാജിച്ചേട്ടന്‍ എത്തി.
ആനിയുടെ തോളില്‍ നക്ഷത്രങ്ങള്‍ ചാര്‍ത്തി നല്‍കി. ഒടുവില്‍ സ്‌നേഹത്തോടെ കവിളില്‍ ഒരു മുത്തവും. ഏതാനും ദിവസമായി വലിയ പ്രചോദനവുമായി കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന എസ്പി ആനിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഷാജി.
ആനിയുടെ ജീവിതത്തില്‍ ഷാജി എന്താണെന്ന് ചോദിച്ചാല്‍ അച്ഛനോ ചേട്ടനോ അങ്ങനെ ജീവിതത്തില്‍ ആരെല്ലാമുണ്ടോ അതെല്ലാമാണ് ഈ മനുഷ്യനെന്ന് ആനിയുടെ അഭിമാനത്തോടെയുള്ള മറുപടി. എല്ലാറ്റിനും താങ്ങും തണലും ആയി നിന്നയാളും സ്വപ്നം കാണാന്‍ പഠിപ്പിച്ചതുമായ ആനി മുമ്പ് പറഞ്ഞ മനുഷ്യനാണ് ഷാജി. എസ്‌ഐ പരീക്ഷ അടക്കം എഴുതാന്‍ പ്രേരിപ്പിച്ചതും ഇദ്ദേഹമായിരുന്നു. പാസിങ് ഔട്ട് കഴിഞ്ഞിട്ടും സ്റ്റാര്‍ ഇല്ലാത്ത യൂണിഫോം അണിഞ്ഞ് ആനി കാത്തിരുന്നതും ഷാജി ചേട്ടന് വേണ്ടിയായിരുന്നു. ഒടുവില്‍ ഷാജി എത്തി യൂണിഫോമില്‍ സ്റ്റാര്‍ പതിപ്പിച്ചു.
ആനി തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ജീവിതത്തില്‍ പ്രതിസന്ധികളോട് പൊരുതി ജയിച്ചയാള്‍ എന്ന പരിവേഷമാണ് ആനിക്കിപ്പോള്‍. താന്‍ നാരങ്ങാവെള്ളം വിറ്റു നടന്ന നഗരത്തില്‍ തന്നെ എസ്‌ഐ ആയി എത്തിയ ആനിയുടെ കഥ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇവരുടെ കഥയും ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു.
ആനിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്
പാസിങ് ഔട്ടിന്റെ പിറ്റെ ദിവസവും സ്റ്റാര്‍ ഇല്ലാത്ത യൂണിഫോം ഇട്ടു KEPA യില്‍ കറങ്ങി നടക്കുന്നത് കണ്ടപ്പോള്‍ പലരും ചോദിച്ചു സ്റ്റാര്‍ വെക്കാതെ എന്താ ഇങ്ങനെ നടക്കുന്നതെന്ന്... ദാ ഇങ്ങേര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അല്ലായിരുന്നോ... ഈ മനുഷ്യന് അല്ലാതെ വേറെ ആര്‍ക്കാ എനിക്ക് സ്റ്റാര്‍ വച്ച് തരാനുള്ള അര്‍ഹത ഉള്ളത്..സര്‍വീസിന്റെ അവസാന നാള്‍ വരെ ഒരു അപാകതയും പറ്റാതിരിക്കട്ടെ എന്നും പറഞ്ഞു തന്ന മുത്തം ഉണ്ടല്ലോ അതാണ് എന്റെ ഊര്‍ജം. ഈ ഒരു നിമിഷത്തിന് വേണ്ടി ആയിരുന്നില്ലേ എല്ലാ കഷ്ടപ്പാടുകളും...
അതേസമയം ആനി ശിവ വര്‍ക്കലയോട് താത്ക്കാലികമായി വിട പറഞ്ഞു. അതിജീവനത്തിന്റെ കഥ പറഞ്ഞു കയ്യടി നേടിയ എസ്‌ഐ ആനി ശിവയ്ക്കു വര്‍ക്കലയില്‍ സ്വീകരണം നല്‍കി. വര്‍ക്കല ശിവഗിരി റെയില്‍വേ സ്‌റ്റേഷന്‍ വെല്‍ഫെയര്‍ അസോസിയേഷനും വര്‍ക്കല പൗരാവലിയും ചേര്‍ന്നാണ് ആദരിച്ചത്.
ചടങ്ങില്‍ റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ സി. പ്രസന്നകുമാര്‍, വര്‍ക്കല വാസുദേവന്‍ എന്നിവര്‍ അനുമോദിച്ചു. ജനമൈത്രി പൊലീസ് ഓഫിസര്‍ ബി. ജയപ്രസാദ് പങ്കെടുത്തു. ഇന്നലെ പൊലീസ് സ്‌റ്റേഷനില്‍ എത്തിയതിന് പിന്നാലെ അഭിനന്ദനവുമായി നിരവധി പേര്‍ എത്തിയെന്നു ആനി പറഞ്ഞു. വൈകിട്ട് മടങ്ങി.
ഇപ്പോഴും തന്റെ പിതാവിന്റെ വിളിക്കായി ആനി കാത്തിരിക്കുകയാണ്. പക്ഷെ ഒരിക്കല്‍ പോലും അദ്ദേഹത്തെ തള്ളിപറയുന്നില്ല. തനിക്ക് പറ്റിയ തെറ്റ് തന്റെ പിതാവിനെ എന്തുമാത്രം വേദനിപ്പിച്ചിട്ടുണ്ടാകാമെന്ന് താന്‍ അറിയുന്നുണ്ടെന്നും അദ്ദേഹത്തിന്റെ മുന്നില്‍ താനിപ്പോഴും ജയിച്ചിട്ടില്ലെന്നുമാണ് ആനി പറഞ്ഞത്. ജീവിച്ചു കാണിക്കട്ടെ എന്ന് അച്ഛന്‍ പറഞ്ഞ വാക്കുകളാണ് ഇക്കാലമത്രയും തനിക്ക് മുന്നില്‍ വെളിച്ചമായി നിന്നതെന്നും ആനി പറയുന്നു.
" f
https://www.facebook.com/Malayalivartha
























