ശബ്ദരേഖകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമ്പോള്‍ വിശ്വസ്തന്‍ പടിയിറങ്ങുന്നു... ഓര്‍ത്ത് കരഞ്ഞ് പിണറായി

ഡി ജി പി ലോക നാഥ് ബഹ്റയുടെ വിരമിക്കലില്‍ മനം നൊന്ത് മുഖ്യമന്ത്രിയും സി പി എമ്മും.പാര്‍ട്ടി സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളില്‍ അകപ്പെട്ടിരിക്കുന്ന നിര്‍ണായക സന്ദര്‍ഭത്തില്‍ ബഹ്‌റ സ്ഥാനം ഒഴിയുമ്പോള്‍ ഭാവിയെ കുറിച്ച് യാതൊരു തീരുമാനവും എടുക്കാനാവാതെ ഉഴലുകയാണ് മുഖ്യമന്ത്രി.
ബഹ്‌റയോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്ത് പോലുള്ള നിര്‍ണായക വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് ആവശ്യം ബഹ്‌റയെ പോലെ വിശ്വസ്തനായ ഒരു ഉദ്യോഗസ്ഥന്റെ സഹായമായിരുന്നു. ബഹ്റ കഴിഞ്ഞാല്‍ തച്ചങ്കരി ഒഴിയെയുള്ള മറ്റ് ഡിജി പി മാരുമായൊന്നും മുഖ്യമന്ത്രിക്ക് ബന്ധമില്ല. തച്ചങ്കരിയെയാകട്ടെ കേന്ദ്രം വെട്ടുകയും ചെയ്തു. സുധേഷ് കുമാര്‍, ബി.സന്ധ്യ, അനില്‍ കാന്ത് തുടങ്ങിയ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിക്ക് ആത്മബന്ധം കുറവാണ്.
ഇതിനിടയിലാണ് കൊടി സുനിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്.കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ടി. പി. ചന്ദ്രശേഖരന്‍ കേസിലെ പ്രതി കൊടി സുനി വിലസിയിട്ടും പോലീസ് യാതൊന്നും അറിയുന്നില്ലെന്നാണ് ആരോപണം. .
കൊടി സുനിക്ക് അഴിഞ്ഞാടാന്‍ എല്ലാ സാഹചര്യങ്ങളും ഒരുക്കി കൊടുക്കുന്നത് പോലീസ് തന്നെയാണ്. കൊടി സുനി വിവാദം കത്തികയറിയാല്‍ പ്രതികൂട്ടിലാകുന്നത് മുഖ്യമന്ത്രിയും സി പി എമ്മുമായിരിക്കും.
സ്വര്‍ണ്ണക്കടത്തില്‍ സിപിഎം ബന്ധം പുറത്ത് വരുന്നതിനിടെയാണ് കടത്ത് സംഘത്തില്‍ കൊടി സുനിക്കും ബന്ധമുണ്ടെന്ന സംശയം ശക്തമാകുന്നത്. എന്നാല്‍ കസ്റ്റംസിലെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കൊടി സുനിയുടെ പേര് പുറത്തുവരാതിരിക്കാനാണ് സി പി എമ്മിലെ ഉന്നതര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനിടെസ്വര്‍ണ്ണക്കടത്ത് ആസൂത്രണം ചെയ്യുന്നതിനായി കൊടി സുനി കഴിഞ്ഞ ദിവസം അഴിയൂരില്‍ എത്തിയ വാര്‍ത്ത പുറത്തു വന്നു.
സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രമാണ് കോഴിക്കോട്- കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തിയായ അഴിയൂര്‍. എറണാകുളം റജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലാണ് കൊടി സുനിയും സംഘവുമെത്തിയത്.
അഴിയൂര്‍ ചെറിയത്ത് മുക്ക് കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണ കടത്തു സംഘങ്ങളുടെ താവളമായ വാടക വീട്ടിലാണ് ഇവര്‍ ഒത്തുകൂടിയത്. ചെറിയത്ത് മുക്കില്‍ ഏറെ നേരം ചിലവഴിച്ച സംഘം കണ്ണൂര്‍, എയര്‍പോട്ടു വഴി വരുന്ന സ്വര്‍ണ്ണത്തിന്റെ ഇടപാടുകള്‍ നടത്തുന്ന മോന്താല്‍ പാലത്തിലെ രഹസ്യ കേന്ദ്രത്തിലും ഏറെ നേരം ചിലവഴിച്ചതായാണ് പോലീസിന് ലഭിച്ച വിവരം. സ്വര്‍ണ്ണക്കടത്തിലെ കണ്ണിയായ അര്‍ജുന്‍ ആയങ്കിയുടെ കാര്‍ ലഭിച്ചതിന് പിന്നാലെയാണ് കൊടി സുനിയുടെ അഴിയൂരില്‍ എത്തിയിരുന്നത്.
രാമനാട്ടുകര സംഭവത്തിന് പിന്നാലെ പണവുമായി ഒരു സംഘം ആളുകള്‍ കൊടി സുനിയുടെ അഴിയൂരിലുള്ള രഹസ്യ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നതായി പത്രങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട്ചെയ്തിരുന്നു. അതേ സമയം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തില്‍ കൊടി സുനിക്ക് പങ്കുണ്ടെന്ന വിവരം പുറത്ത് വന്നനതോടെ കസ്റ്റംസ് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതായാണ് വിവരം. കിട്ടുന്നതില്‍ ഒരു പങ്ക് പാര്‍ട്ടിക്കും കൊടുക്കണം എന്ന പ്രതികളുടെ മൊഴിയാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത്.
കൊടി സുനി ഉള്ളതു കൊണ്ടാണ് ക്വട്ടേഷന്‍ സംഘത്തിന് പോലീസ് സംരക്ഷണം ലഭിക്കുന്നതെന്ന പ്രതികളുടെ മൊഴിയും പുറത്തു വന്നു. കണ്ണൂരില്‍ നിന്ന് മാഹി കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് സുനിയെ കൊണ്ടു പോയത് സുനിയുടെ സുഹൃത്തിന്റെ വാഹനത്തിലാണെന്ന വാര്‍ത്ത പുറത്തു വന്നിട്ട് അധികം നാളുകളായിട്ടില്ല ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം തിരുവനന്തപുരം എ.ആര്‍. ക്യാമ്പിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്തത്. യാത്രക്കിടയില്‍ സുനിയെ ഒരു വീട്ടില്‍ സല്‍കാരത്തിലും പോലീസ് പങ്കെടുപ്പിച്ചു.
ടി.പി. കേസില്‍ പരോളില്‍ ഇറങ്ങിയ ഷാഫിയാണ് കരിയര്‍ മാര്‍ക്ക് സംരക്ഷണം ഒരുക്കുന്നത്.സ്വര്‍ണ്ണത്തിന്റെ ഉടമ പ്രശ്‌നമുണ്ടാക്കിയാല്‍ കൊടി സുനി വിരട്ടും .ജയിലില്‍ നിന്നാണ് സുനിയുടെ നിയന്ത്രണം കടത്ത് സ്വര്‍ണം പിടിച്ചുപറിക്കുന്നത് ടി.പി. കേസ് പ്രതികളാണെന്ന വാട്ട്‌സ് ആപ്പ് സന്ദേശമാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്നത്. സുനിയുടെ ഭീഷണി വരുന്നതോടെ സ്വര്‍ണ്ണത്തിന്റെ ഉടമ പിന്‍മാറുമെന്നും സന്ദേശത്തില്‍ പറയുന്നു. പാര്‍ട്ടിക്കാര്‍ മുന്നില്‍ നില്‍ക്കുന്നത് പിടിച്ചുപറി സേഫ് ആക്കാനാണെന്നും ശബ്ദരേഖയില്‍ പറയുന്നു.
ഇത്തരത്തില്‍ ദിനം പ്രതി പാര്‍ട്ടിക്കെതിരെ ശബ്ദരേഖകള്‍ പുറത്തു വരുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ പടിയിറങ്ങുന്നത്.
https://www.facebook.com/Malayalivartha
























