കരിപ്പൂർ കേസന്വേഷിക്കാൻ ഇഡി പറന്നെത്തും... അര്‍ജുന്‍ ആയങ്കി ഇനി വെള്ളം കുടിക്കും! അടുത്ത നീക്കം ഇതാണ്..

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിന്റെ ബുദ്ധികേന്ദ്രമാണെന്ന് സംശയമേതുമില്ലാതെ അര്‍ജുന്‍ ആയങ്കി ആണെന്ന് പറയാൻ സാധിക്കും. കസ്റ്റംസിന്റേയും ഇപ്പോഴത്തെ സംശയം ഇത് തന്നെയാണ്.
അർജുന്റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ രംഗത്തിറങ്ങിയേക്കുമെന്നുള്ള സൂചനയാണ് പുറത്ത് വരുന്നത്. അര്‍ജുന്‍ ആയങ്കിയുടെ സ്വത്ത് സമ്പാദനത്തെ കുറിച്ച് തങ്ങള്‍ക്ക് സംശയമുണ്ടെന്നും ഇഡി ഇടപെടല്‍ ഇക്കാര്യത്തില്‍ ആവശ്യമുണ്ടെന്നും കസ്റ്റംസ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഇഡി ഉടന്‍ തന്നെ കളത്തിലിറങ്ങിയേക്കുമെന്ന സൂചനകള്‍ പുറത്ത് വരുന്നത്. അര്‍ജുന്‍ ആയങ്കിയുടെ വരുമാനത്തെക്കുറിച്ച് കൂടുതലായി അന്വേഷിക്കണമെന്ന് കസ്റ്റംസ് ഇഡിയോട് ആവശ്യപ്പെട്ടെന്നാണ് വിവരം.
അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂരില്‍ വലിയ വീടും സമ്പത്തും പുരയിടവുമുണ്ട്. ഇത് ഭാര്യാമാതാവ് നല്‍കിയതാണെന്ന വിശദീകരണം ഒട്ടം തന്നെ ദഹിക്കുന്നതല്ല. ആഢംബര ജീവിതമാണ് അര്‍ജുന്‍ ആയങ്കി നയിക്കുന്നതെന്നും കസ്റ്റംസ് ഇഡിയെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിലെ ജൂലൈ ആറുവരെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് സംഭവ ദിവസം അര്‍ജുന്‍ കരിപ്പൂരിലെത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളുടെ പശ്ചാത്തലത്തിലായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ നിന്ന് സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ അര്‍ജ്ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്നത് സ്വന്തം കാര്‍ തന്നെയായിരുന്നുവെന്നും കാറിന്റെ ഉടമ സജേഷ് ബിനാമിയാണെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വര്‍ണ്ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജ്ജുനാണ്. അര്‍ജുനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നു.
എന്നാല്‍ കസ്റ്റംസിന് മുന്‍പില്‍ ഹാജരാകുന്നതിന് മുന്‍പ് തന്നെ അര്‍ജുന്‍ ഫോണ്‍ അടക്കമുള്ളവ ഉപേക്ഷിച്ച് തെളിവുനശിപ്പിച്ചു എന്നാണ് നിഗമനം. കൂടാതെ അന്വേഷണത്തോട് അര്‍ജുന്‍ സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ ജൂലൈ ആറുവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം.
അതേസമയം, സ്വർണക്കടത്തിലൂടെ നേടുന്ന കള്ളപ്പണം ആഡംബര ജീവിതത്തിനു വിനിയോഗിക്കുന്ന അർജുൻ ആയങ്കി മറ്റുയുവാക്കളെയും സ്വർണക്കടത്തിലേക്ക് ആകർഷിക്കുന്നതായി കസ്റ്റംസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഉന്നതസ്വാധീനവും ആഡംബരവും യുവാക്കൾക്കു മുന്നിൽ പ്രദർശിപ്പിച്ചാണ് അർജുൻ യുവാക്കളെ സ്വർണക്കടത്തിൽ കാരിയർമാരാകാൻ വശീകരിക്കുന്നത്.
ഇതിനായി സമൂഹമാധ്യമങ്ങളെയും പ്രതി ദുരുപയോഗിച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ കാലയളവ് കൊണ്ടു സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയനിലപാടുകൾ വഴി കേരളം മുഴുവൻ യുവാക്കളെ തന്നിലേക്ക് അടുപ്പിക്കാൻ അർജുനു സാധിച്ചു.
ക്രിമിനൽ പ്രവർത്തനങ്ങളിലേക്കു യുവാക്കളെ ആകർഷിക്കുന്ന അർജുൻ അപകടകാരിയാണെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
എന്നാൽ കരിപ്പൂർ വിമാനത്താവളത്തിൽ പോയതു തന്റെ സുഹൃത്ത് റമീസിന്റെ പക്കൽ നിന്നു വിദേശത്തു വച്ച് കാരിയർ ഷഫീഖ് കടം വാങ്ങിയ 15,000 രൂപ തിരികെ വാങ്ങാനാണെന്നാണ് അർജുന്റെ മൊഴി. ഷഫീഖ് കള്ളക്കടത്തുകാരുടെ കാരിയറാണെന്നും സംഭവ ദിവസം ഇയാൾ വരുന്നത് നിയമവിരുദ്ധമായ എന്തോ സാധനങ്ങളുമായാണെന്നും അറിയാമായിരുന്നു.
അതു കടത്തുന്നതിന് ഷഫീഖിനു 45,000 രൂപ ലഭിക്കുമെന്നും അറിയാമായിരുന്നു. ഈ തുകയിൽ നിന്ന് സുഹൃത്തിനു നൽകാനുള്ള 15,000 രൂപ തിരികെ വാങ്ങുകയായിരുന്നു ലക്ഷ്യം.
വിമാനത്താവളത്തിലെത്തിയ കാറിൽ പണം കിട്ടാനുള്ള സുഹൃത്ത് റമീസുമുണ്ടായിരുന്നു. അർജുൻ ആയങ്കിയുടെ ഈ മൊഴികൾ വ്യാജമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി കസ്റ്റംസ് കോടതിയിൽ ബോധിപ്പിച്ചു
തന്റെ മൊബൈൽ ഫോൺ പുഴയിൽ വീണു പോയന്നും അർജുൻ ആയങ്കിയുടെ മൊഴിയുണ്ട്. മാധ്യമപ്രവർത്തകരിൽ നിന്ന് ഒളിക്കാൻ ശ്രമിക്കുന്നതിനിടയിലാണു മൊബൈൽ ഫോൺ പുഴയിൽ വീണതെന്നാണു വിശദീകരണം.
https://www.facebook.com/Malayalivartha
























