സ്റ്റാര്‍ ഇല്ലാത്ത യൂണിഫോം ഇട്ട് കറങ്ങി നടക്കുന്നത് കണ്ടപ്പോള്‍ പലരും ചോദിച്ചു സ്റ്റാര്‍ വെക്കാതെ എന്താ ഇങ്ങനെ നടക്കുന്നതെന്ന്! ദാ ഇങ്ങേര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അല്ലായിരുന്നോ... ഈ മനുഷ്യന് അല്ലാതെ വേറെ ആര്‍ക്കാ എനിക്ക് സ്റ്റാര്‍ വച്ച് തരാനുള്ള അര്‍ഹത ഉള്ളത്..സര്‍വീസിന്റെ അവസാന നാള്‍ വരെ ഒരു അപാകതയും പറ്റാതിരിക്കട്ടെ എന്നും പറഞ്ഞു തന്ന മുത്തം ഉണ്ടല്ലോ അതാണ് എന്റെ ഊര്‍ജം.: വികാരഭരിതയായി എസ്‌ഐ ആനി

കാഞ്ഞിരംകുളം സ്വദേശി ആനിയുടെ ജീവിതം നിരവധിപേർക്കാണ് പ്രചോദനമായിരിക്കുന്നത്. ജീവിക്കാനായി നാരങ്ങാവെള്ളം വിറ്റു നടന്ന അതെ സ്ഥലത്ത് തന്നെ എസ്‌ഐ ആയി തിരികെയെത്തിയ ആനിയുടെ ജീവിതം എല്ലാവര്ക്കും അത്ഭുതവും പ്രചോദനവുമാണ്. സ്റ്റാര്‍ ഇല്ലാത്ത പൊലീസ് യൂണിഫോം ആയിരുന്നു ആനി പാസ് ഔട്ട് കഴിഞ്ഞിട്ടും അണിഞ്ഞിരുന്നത്.
എന്താണ് സ്റ്റാര്‍ വെക്കാത്തതെന്ന് പലരും ചോദിച്ചിട്ടും ആനി സ്റ്റാര്‍ ഇല്ലാത്ത യൂണിഫോം തന്നെ ധരിച്ചു. തനിക്കേറ്റവും പ്രിയപ്പെട്ട, കഷ്ടപ്പാടുകളുടെ കാലത്ത് താങ്ങും തണലുമായി നിന്ന ഷാജി എന്ന കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് വേണ്ടിയായിരുന്നു ആ കാത്തിരിപ്പ്.
താന്‍ പിതൃതുല്യനായി കാണുന്ന ഷാജി ചേട്ടന്‍ എത്തിയാണ് ആനിയുടെ പൊലീസ് യൂണിഫോമില്‍ നക്ഷത്രങ്ങള്‍ ചാര്‍ത്തിയിരുന്നത്. ആനി തന്നെയാണ് കഴിഞ്ഞ വര്‍ഷം ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
'പാസിംഗ് ഔട്ടിന്റെ പിറ്റെ ദിവസവും സ്റ്റാര്‍ ഇല്ലാത്ത യൂണിഫോം ഇട്ടു KEPA യില്‍ കറങ്ങി നടക്കുന്നത് കണ്ടപ്പോള്‍ പലരും ചോദിച്ചു സ്റ്റാര്‍ വെക്കാതെ എന്താ ഇങ്ങനെ നടക്കുന്നതെന്ന്.. ദാ ഇങ്ങേര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അല്ലായിരുന്നോ.
ഈ മനുഷ്യന് അല്ലാതെ വേറെ ആര്‍ക്കാ എനിക്ക് സ്റ്റാര്‍ വച്ച് തരാനുള്ള അര്‍ഹത ഉള്ളത്..സര്‍വീസിന്റെ അവസാന നാള്‍ വരെ ഒരു അപാകതയും പറ്റാതിരിക്കട്ടെ എന്നും പറഞ്ഞു തന്ന മുത്തം ഉണ്ടല്ലോ അതാണ് എന്റെ ഊര്‍ജം..ഈ ഒരു നിമിഷത്തിന് വേണ്ടി ആയിരുന്നില്ലേ എല്ലാ കഷ്ടപ്പാടുകളും,' എന്നായിരുന്നു ആനിയുടെ വാക്കുകൾ.
https://www.facebook.com/Malayalivartha
























