Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...

നമ്മുടെ ഡോക്ടര്‍മാര്‍ നമ്മുടെ അഭിമാനം: ജൂലൈ 1 ഡോക്‌ടേഴ്‌സ് ഡേ, സ്വന്തം ജീവനും അവരുടെ കുടുംബത്തിന്റെ ജീവനും തൃണവത്ക്കരിച്ചുകൊണ്ടാണ് അവര്‍ അഹോരാത്രം സേവനമനുഷ്ഠിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്

30 JUNE 2021 03:06 PM IST
മലയാളി വാര്‍ത്ത

നമ്മുടെ ഡോക്ടര്‍മാര്‍ നമ്മുടെ അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നര വര്‍ഷക്കാലമായി നമ്മുടെ ഡോക്ടര്‍മാര്‍ കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിലാണ്. സ്വന്തം ജീവനും അവരുടെ കുടുംബത്തിന്റെ ജീവനും തൃണവത്ക്കരിച്ചുകൊണ്ടാണ് അവര്‍ അഹോരാത്രം സേവനമനുഷ്ഠിക്കുന്നത്. സര്‍ക്കാരിനൊപ്പം നിന്ന് അന്താരാഷ്ട്ര തലത്തിലും സംസ്ഥാനതലത്തിലുമുള്ള ചികിത്സാ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നവരാണവര്‍. എല്ലാ ഡോക്ടര്‍മാരേയും ഈ ഡോക്‌ടേഴ് ദിനത്തില്‍ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ഡോ. ബി.സി. റോയുടെ സാമൂഹിക പ്രതിബദ്ധതയും അര്‍പ്പണ മനോഭാവവും ഡോക്ടര്‍മാരില്‍ ഏറ്റവും പ്രതിഫലിച്ച് കണ്ട കാലം കൂടിയാണിത്. 1882 ജൂലയ് ഒന്നിന് ജനിച്ച് 1962 ജൂലയ് ഒന്നിന് മരണമടഞ്ഞ ഡോ. ബി.സി. റോയുടെ സ്മരണാര്‍ത്ഥമാണ് ജൂലയ് ഒന്നിന് ഡോക്‌ടേഴ്‌സ് ഡേ ആചരിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രിയും ഐ.എം.എ.യുടെ ദേശീയ പ്രസിഡന്റും കൂടിയായിരുന്നു ഡോ. ബി.സി. റോയ്. ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സൗജന്യമായി രോഗികളെ പരിശോധിക്കാനും സമയം കണ്ടെത്തിയിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഈ പ്രത്യേക സാഹചര്യത്തില്‍ പോലും മറ്റ് രാജ്യങ്ങളേയും സംസ്ഥാനങ്ങളേയും താരതമ്യപ്പെടുത്തിയാല്‍ ഏറ്റവും കുറച്ച് മരണനിരക്കുള്ള സ്ഥലം കേരളമാണ്. കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മരണ നിരക്ക് 0.4 ല്‍ നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടേയും പ്രത്യേകിച്ച് ഡോക്ടര്‍മാരുടേയും പ്രയത്‌നം കൊണ്ടാണ് മരണ നിരക്ക് ഇത്രയേറെ കുറയ്ക്കാനായത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരായ ആക്രമണങ്ങള്‍ സമൂഹം പുനര്‍വിചിന്തനം ചെയ്യണം. അവരാണ് നമ്മുടെ ജീവന്‍ രക്ഷാ പ്രവര്‍ത്തകര്‍. അവര്‍ക്കെതിരായ ഒരക്രമവും പൊറുക്കാന്‍ കഴിയില്ല. ഡോക്ടര്‍മാരുടെ മനസ് തളര്‍ത്തുന്ന രീതിയില്‍ ആരും പെരുമാറരുത്. കാരണം നമ്മള്‍ക്ക് ശേഷവും ആ ഡോക്ടറുടെ സേവനം കാത്ത് നിരവധി പേര്‍ നില്‍ക്കുന്നുണ്ടെന്ന് ഓര്‍ക്കണം. ഡ്യൂട്ടിയിലുള്ള ഡോക്ടറുടെ മാനസികാവസ്ഥ മാറുമ്പോഴുള്ള ബുദ്ധിമുട്ട് മനസിലാക്കണം. അതിനാല്‍ തന്നെ ഡോക്ടര്‍മാരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റേയും സമൂഹത്തിന്റേയും ഉത്തരവാദിത്തമാണ്. നമ്മുടെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് സമൂഹത്തിന്റെ ആവശ്യകതയാണ്. ഡോക്ടര്‍മാര്‍ക്കെതിരേയും ആരോഗ്യ സ്ഥാപനങ്ങള്‍ക്കെതിരേയും നടത്തുന്ന അതിക്രമങ്ങള്‍ സമൂഹം ശക്തമായി പ്രതിരോധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞെട്ടി പ്രവർത്തകർ  (13 minutes ago)

വളച്ചൊടിക്കുന്നോടാ....! മനോരമയെ പച്ചയ്ക്ക് കത്തിച്ച് സുധാകരൻ...!രാത്രിക്ക് രാത്രി പ്രവർത്തകരോട് എല്ലാം പറഞ്ഞു  (20 minutes ago)

ഷൈലജ നേർച്ച കോഴി..! ധർമ്മടം വിട്ട് പുറത്തിറങ്ങാൻ പിണറായിക്ക് ധൈര്യമുണ്ടോ..! വെല്ലുവിളിച്ച് ഷൈലജ  (31 minutes ago)

ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു  (36 minutes ago)

40,000 അടി ഉയരത്തിൽ ചൈനീസ് വ്യോമാതിര്‍ത്തിയി ൽ AIR INDIA...!ഗ്രൗണ്ട് കൺട്രോളറിനെ പച്ചയ്ക്ക് തെറിവിളിച്ച് പൈലറ്റ്...!  (43 minutes ago)

മോദി മധ്യസ്ഥതയ്ക്ക്..  (46 minutes ago)

ട്രംപ് പിന്മാറുന്നു,യുദ്ധമില്ല..! BUT കരയുദ്ധത്തിന് കൊട്ടിക്കലാശം..! 2,500 US പട്ടാളത്തെ ബ്രിട്ടനിൽ ഇറക്കി അസാധാരണ പ്രതികാരം.  (53 minutes ago)

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (4 hours ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (4 hours ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (4 hours ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (4 hours ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (5 hours ago)

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (5 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (5 hours ago)

മലയോര ഹൈവേയിൽ തെങ്ങ്കോണത്ത്,ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു...  (5 hours ago)

Malayali Vartha Recommends