ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് (കുംഭം 10). രാവിലെ 10നാണ് അടുപ്പ് വെട്ട്. നിവേദ്യം ഉച്ചയ്ക്ക് 2.20ന്. കഴിഞ്ഞ ദിവസമാണ് പൊങ്കാല മഹോത്സവത്തിന്റെ ദിവസവും സമയവും കുറിച്ചത്.
ഒന്നാം ഉത്സവദിവസമായ ഫെബ്രുവരി 14ന് രാവിലെ 11.40നാണ് കാപ്പുകെട്ടി കുടിയിരുത്ത്. മൂന്നാം ഉത്സവ ദിവസമായ 16ന് രാവിലെ 8.50ന് കുത്തിയോട്ട വ്രതം തുടങ്ങും. ഒൻപതാം ദിവസമായ 22ന് രാത്രി 7.30ന് കുത്തിയോട്ട കുട്ടികൾക്ക് ചൂരൽകുത്ത്. 11.30ന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. 23ന് രാത്രി 9.45ന് കാപ്പഴിച്ച് കുടിയിളക്ക് ചടങ്ങ്. 12.45ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha























