ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ് കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ ജാമ്യ അപേക്ഷകളിൽ ഇന്ന് ചൊവ്വാഴ്ച ഉത്തരവ് പ്രഖ്യാപിക്കും

കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. സിപിഎം പാളയം ലോക്കൽ കമ്മറ്റി സെക്രട്ടറി ഐ പി ബിനു അടക്കമുള്ള പത്ത് പ്രതികളുടെ ജാമ്യ അപേക്ഷയിലാണ് കോടതി ഉത്തരവ് പറയുന്നത്.സംഭവ ദിവസം പ്രതികൾ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങളുടെ രംഗങ്ങൾ കോടതി പരിശോധിച്ച ശേഷമേ വാദം പൂർത്തിയാകാൻ കഴിയുകയുള്ളു എന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹർജി നൽകിയതിന് തുടർന്നാണ് കോടതി തുടർ വാദത്തിനായി കേസ് മാറ്റിയത്.
ഒരു സെർച്ച് നടത്താൻ വന്ന സർക്കാർ ഉദ്ദോഗസ്ഥരെ ആക്രമിക്കുന്ന കുറ്റം ആര് നടത്തിയാലും അത് ചെറുതായി കാണാൻ കഴിയില്ല. കേസിൽ പ്രതികൾ നടത്തിയ ആക്രമണത്തിൽ ഗുഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കണം ഇതിന് പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങേണ്ടിവരും.
അന്വേഷണം പൂർത്തിയായി എന്ന് മുൻ പ്ലബിക് പോസിക്യൂട്ടർ ഗീന കുമാരി പറഞ്ഞത് ശരിയല്ല. രാജ്യത്തിന് തന്നെ അപമാനം തോന്നിപ്പിക്കുന്ന ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ തടയുവാൻ പ്രതികൾക്ക് ജാമ്യം അനുവധിക്കരുത് എന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ വാദിച്ചു.
എന്നാൽ അന്വേഷണം അവസാനിച്ചു എന്ന് പറഞ്ഞ് കൊണ്ടാണ് 9 -ാം പ്രതി ഹരീഷ് കുമാറിന് ഇതേ കോടതി ജാമ്യം അനുവധിച്ചത്. അന്ന് പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാനായി പോലിസ് റിപ്പോർട്ടിലും സാക്ഷി മൊഴികൾ മുഴുവൻ ശേഖിച്ച് അന്വേഷണം അന്തിമ ഘട്ടത്തിലാണ് എന്നും പറഞ്ഞ പൊലീസ് നടത്തുന്നതാണ് രാഷ്ട്രിയ നാടകമെന്ന് പ്രതിഭാഗം മറുപടി നൽകി.
കേസിലെ ഒൻപതാം പ്രതി ആനയറ സ്വദേശി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.
മുൻ ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ടി. ഗീനാകുമാരി പ്രതിക്ക് അനുകൂല നിലപാട് സ്വീകരിച്ചത് കൊണ്ടായിരുന്നു ആനയറ സ്വദേശി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചത്. ഇതേ നിലപാട് തങ്ങളുടെ കാര്യത്തിലും പ്രതീക്ഷിച്ചാണ് മറ്റ് പ്രതികളും ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. ഇവരുടെയെല്ലാം ജാമ്യ ഹർജികൾ മാജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്‌റ്റൻ്റ് പബ്ലിക് പ്രോസീക്യൂട്ടറുടെ കർക്കശ നിലപാടിനെ തുടർന്ന് കോടതി നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്. "
https://www.facebook.com/Malayalivartha























