നടുറോഡിലിട്ട് വീട്ടമ്മയെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ; വീട്ടമ്മ ആക്രമിക്കപ്പെട്ടത് മഹിളാ അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ

കോവളം വെങ്ങാന്നൂരില്‍ നടുറോഡിലിട്ട് വീട്ടമ്മയെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കോവളം കമുകിന്‍കുഴി വസന്തനിവാസില്‍ പ്രീവണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്.
മഹിളാ അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നവഴിയാണ് വീട്ടമ്മ ആക്രമിക്കപ്പെട്ടത്. പ്രവീണ്‍ വീട്ടമ്മയെ കടന്നുപിടിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്ബോള്‍ വാഹനം തടഞ്ഞുനിര്‍ത്തി വീണ്ടും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. പ്രവീണിനെതിരെ പൊലീസ് വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























