പെണ്‍കുട്ടിയെ നഗ്ന ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി; മയക്കുമരുന്നിനടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

പെണ്‍കുട്ടിയെ നഗ്ന ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി മയക്കുമരുന്നിനടിമയാക്കി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്ബ് കഞ്ചാവും ലഹരി മരുന്നും നല്‍കി ലൈംഗികമായി പീഢനത്തിനിരയാക്കിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
തൃത്താല കറുകപ്പുത്തൂര്‍ സ്വദേശിയായ പതിനെട്ട് വയസ്സുള്ള പെണ്‍കുട്ടിയെ 2019 മുതല്‍ മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ അമ്മയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കറുകപ്പുത്തൂര്‍ സ്വദേശികളായ മുഹമ്മദ് എന്ന ഉണ്ണി, നൗഫല്‍ എന്ന പുലി, മേഴത്തൂര്‍ സ്വദേശി അഭിലാഷ്, പള്ളിപ്പടി സ്വദേശി ഷാഹുല്‍, തൗസീഫ് എന്നിവര്‍ക്കും കണ്ടാലറിയുന്ന മറ്റുള്ളവര്‍ക്കുമെതിരെയുമാണ് പരാതി.
പരാതിയില്‍ പറയുന്നതിങ്ങനെ….പെണ്‍കുട്ടിയും മാതാവും വാടകയ്ക്ക് താമസിക്കുമ്ബോള്‍ കുടുംബ സുഹൃത്തായ മുഹമ്മദും സുഹൃത്ത് നൗഫലും പെണ്‍കുട്ടിയെ നഗ്ന ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. വീട്ടില്‍ ഒളി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് വഴങ്ങണമെന്നുമായിരുന്നു ആവശ്യം.
ഭീഷണിപ്പെടുത്തി പെണ്‍കുട്ടിക്ക് കഞ്ചാവും , കൊക്കൈയ്ന്‍, എം ഡി എം എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നും നല്‍കി. കോളേജിലുള്‍പ്പെടെയെത്തി ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടിക്ക് പ്ലസ് ടു പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.
ഇതിനിടെ ഇവരുടെ സുഹൃത്തായ അഭിലാഷ് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധമുണ്ടാക്കി. ജോലി വാഗ്ദാനം നല്‍കി എറണാകുളത്തേക്ക് പോവാനെന്ന വ്യാജേന പട്ടാമ്ബിയിലെ ലോഡ്ജിലെത്തിച്ചും സ്വന്തം വീട്ടിലുള്‍പ്പെടെയെത്തിച്ചും നിരവധി തവണ അഭിലാഷ് ലൈംഗികമായി പീഡിപ്പിച്ചു.
അഭിലാഷും സുഹൃത്തുക്കളായ ഷാഹുലും തൗസീഫും ചേര്‍ന്ന് പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടു പോവുകയും ലഹരി വസ്തുക്കള്‍ തുടര്‍ച്ചയായി നല്‍കുകയും ചെയ്തത്. ഇതിനിടെ അഭിലാഷിനൊപ്പം പല തവണ പെണ്‍കുട്ടിയെ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്.
മൊബൈല്‍ ഫോണില്‍ നിന്ന് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഫോട്ടോയുള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിച്ചു. തുടര്‍ച്ചയായ ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസിക പ്രശ്നമുളള പെണ്‍കുട്ടി നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെയും മൊഴി രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha























