കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു. ബുധനാഴ്ച വൈകിട്ടാണ് സംഭവം.പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ ആയിഷ രഹനെയാണ് അമ്മ സമീറ കൊലപെടുത്തിയത്. സമീറയ്‌ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. സംഭവം നടക്കുന്ന സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കുഞ്ഞിന്‍്റെ മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha























