Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി; അഡീഷനല്‍ ചീഫ്​ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 35 ഐ.എ.എസ്​ ഉദ്യോഗസ്​ഥര്‍ക്ക്​ മാറ്റം; ആറ് ജില്ല​ കലക്​ടര്‍മാരും മാറും; സഞ്​ജയ്​ കൗൾ മുഖ്യതെര​ഞ്ഞെടുപ്പ്​ ഓഫിസറാകും

08 JULY 2021 12:05 AM IST
മലയാളി വാര്‍ത്ത

അഡീഷനല്‍ ചീഫ്​ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 35 ഐ.എ.എസ്​ ഉദ്യോഗസ്​ഥര്‍ക്ക്​ മാറ്റം. സംസ്​ഥാന മുഖ്യതെര​ഞ്ഞെടുപ്പ്​ ഓഫിസര്‍ ടിക്കറാം മീണക്കും മാറ്റം. ടിക്കറാം മീണക്ക്​ പകരം സഞ്​ജയ്​ കൗളിനാണ്​ പുതിയ ചുമതല. പ്ലാനിങ്​ ആന്‍ഡ്​​ എക്കണോമിക്​ അഫേഴ്​സ്​ വിഭാഗത്തിന്റെ ചുമതലയാണ്​ ടിക്കറാം മീണക്ക്​ നല്‍കിയിരിക്കുന്നത്​.

തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം ലഭിക്കുന്നതുവരെ ധനവകുപ്പി​ന്റേതുള്‍പ്പെടെ നിലവിലെ ചുമതലകളില്‍ തുടരും. കൂടാതെ എറണാകുളം, തൃശൂര്‍, കോഴിക്കോട്​, കാസര്‍കോഡ്​, കോട്ടയം, പത്തനംതിട്ട ജില്ല കലക്​ടര്‍മാര്‍ക്കും മാറ്റമുണ്ട്​. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശാതോമസിന് നിലവിലെ പഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ടുമെന്‍റിന് പുറമെ ആരോഗ്യ കുടുംബ ക്ഷേമവകുപ്പിന്റെ അധികചുമതല നല്‍കി.

അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് ടൂറിസത്തിന് പുറമെ ഉന്നത വിദ്യാഭ്യാസ വകുപ്പി​െന്‍റ ചുമതല നല്‍കി. തദ്ദേശഭരണ വകുപ്പിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ശാരദാ മുരളീധരനാണ്​ ലോക്കല്‍ സെല്‍ഫ് അര്‍ബന്‍ ആന്‍ഡ് റൂറല്‍ വിഭാഗത്തിന്റെ ചുമതല. പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ബിശ്വനാഥ് സിന്‍ഹ (ഇലക്​ട്രോണിക്​സ്​ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍), രാജേഷ്‌കുമാര്‍ സിന്‍ഹ ( കയര്‍, വനം വന്യജീവി വകുപ്പ്), റാണിജോര്‍ജ്​ (സാമുഹ്യനീതിവകുപ്പ്, വനിതാശിശിവികസനം, സാംസ്‌കാരികം), സെക്രട്ടറിമാരായ ഡോ. ശര്‍മിള മേരി ജോസഫ് (നികുതി, സ്‌പോര്‍ട്‌സ്, യൂത്ത് അഫയേഴ്‌സ്, ആയുഷ്), ടിങ്കുബിസ്വാള്‍ (തുറമുഖം, അനിമല്‍ ഹസ്ബന്‍ഡറി, ഡയറി ഡെവലപ്‌മെന്‍റ്​), ആനന്ദ് സിങ് (പബ്ലിക്​ വര്‍ക്‌സ്, കെ.എസ്.ടി.പി), സുരഭ് ജെയിന്‍ (ലോക്കല്‍സെല്‍ഫ് അര്‍ബന്‍), ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ (കേരള ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്), ബിജു പ്രഭാകര്‍ (ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി), സി.എ. ലത (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ്) എന്നീ ചുമതലകള്‍ നല്‍കി.

തൃശൂര്‍ ജില്ല കലക്‌ടര്‍ ഷാനവാസിനെ മഹാത്മഗാന്ധി നാഷനല്‍ റൂറല്‍ എംപ്ലോയ്‌മെന്‍റ്​ ഗ്യാരണ്ടി സ്‌കീം ഡയറക്‌ടറായി മാറ്റി നിയമിച്ചു. പൊതുഭരണ വകുപ്പ്‌ ജോയന്‍റ്​ സെക്രട്ടറി ഹരിത വി. കുമാറിനെ തൃശൂര്‍ കലക്‌ടറായി നിയമിച്ചു. പത്തനംതിട്ട കലക്‌ടര്‍ നരസിംഹുഗാരി റെഡ്ഡിയാണ്‌ പുതിയ കോഴിക്കോട്‌ കലക്‌ടര്‍.

ജാഫര്‍ മാലിക്കാണ്‌ പുതിയ എറണാകുളം കലക്‌ടര്‍. കോട്ടയം കലക്‌ടര്‍ എം. അഞ്‌ജനയെ പൊതുഭരണ വകുപ്പ്‌ ജോയന്‍റ്​ സെക്രട്ടറിയായി മാറ്റി നിയമിച്ചു. സാമൂഹികനീതി വകുപ്പ്‌ ഡയറക്‌ടറുടെ അധിക ചുമതലയും അഞ്‌ജനക്ക്​ നല്‍കി. പഞ്ചായത്ത്‌ ഡയറക്‌ടര്‍ പി.കെ. ജയശ്രീയെ കോട്ടയം കലക്‌ടറായി നിയമിച്ചു.

സാമൂഹിക നീതി വകുപ്പ്‌ ഡയറക്‌ടര്‍ ഷീബ ജോര്‍ജിനെ ഇടുക്കി ജില്ല കലക്‌ടറായി നിയമിച്ചു. ഇടുക്കി കലക്‌ടര്‍ എച്ച്‌. ദിനേശനാണ്‌ പുതിയ പഞ്ചായത്ത്‌ ഡയറക്‌ടര്‍. മഹാത്മഗാന്ധി നാഷനല്‍ റൂറല്‍ എംപ്ലോയ്‌മെന്‍റ്​ ഗ്യാരണ്ടി സ്‌കീം ഡയറക്‌ടര്‍ ദിവ്യ എസ്‌. അയ്യരെ പത്തനംതിട്ട കലക്‌ടറായി മാറ്റി നിയമിച്ചു. എറണകുളം ജില്ല വികസന കമീഷണര്‍ അഫ്‌സാന പര്‍വീന്‌ കൊച്ചിന്‍ സ്‌മാര്‍ട്‌ മികന്‍ ലിമിറ്റഡ്‌ സി.ഇ.ഒ ചുമതല നല്‍കി.

 

 

കായിക യുവജനകാര്യ ഡയറക്‌ടര്‍ ജെറൊമിക്‌ ജോര്‍ജിന്‌ ലാന്‍ഡ്‌ റവന്യൂ ജോയന്‍റ്​ കമീഷണറുടെ അധിക ചുമതല നല്‍കി. വ്യാവസായിക ഡയറക്ടറായിരുന്ന എം.ജി. രാജമാണിക്യത്തിന് പട്ടികജാതി ജാതി വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീ ഡയറക്ടറായിരുന്ന എസ്. ഹരികിഷോറിനെ ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് ഡയറക്ടറായി നിയമിച്ചു.

ദുരന്ത നിവാരണ കമീഷണറായ ഡോ. എ. കൗശികനെ അനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടറുടെ അധിക ചുമതല നല്‍കി. ഭൂ സര്‍വേ ഡയറക്ടറായിരുന്ന ആര്‍. ഗിരിജയെ ഫിഷറീട് ഡയറക്ടറായി നിയമിച്ചു. ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമ്മേഴ്സ് വകുപ്പ് ഡയറക്ടറായിരുന്ന ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദിനെ കാസര്‍കോട്​ കലക്ടറായി നിയമിച്ചു. കാസര്‍കോഡ് കലക്ടറായിരുന്ന ഡോ. ഡി. സജിത്ത് ബാബുവിനെ സിവില്‍ സപ്ലൈസ് ഡയറക്ടറായി നിമയമിച്ചു. ഇദ്ദേഹത്തിന് ആയുഷിന്റെ ഡയറക്ടറുടെ അധിക ചുമതലയും നല്‍കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (6 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (6 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (6 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (6 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (6 hours ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (7 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (8 hours ago)

ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (8 hours ago)

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി  (8 hours ago)

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (9 hours ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (10 hours ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (10 hours ago)

പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍  (10 hours ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (10 hours ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (10 hours ago)

Malayali Vartha Recommends