പെരുമ്പാമ്പിന്റെ അപ്രതീക്ഷിത കടിയേറ്റ് കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയില്‍

പെരുമ്പാമ്പിന്റെ അപ്രതീക്ഷിത കടിയേറ്റ് കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയില്‍. കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു അപ്രതീക്ഷിത ആക്രമണത്തില്‍ കൈ മുറിഞ്ഞു.
കോട്ടയം തിടനാട് പഞ്ചായത്ത് പ്രസിഡന്റിനെയാണ് പെരുമ്പാമ്പ് കടിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തിടനാട്ടില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെ പ്രദേശത്ത് നിന്ന് മാറ്റുന്നതിനിടയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.
പ്രസിഡന്റ് വിജി ജോര്‍ജിന്റെ കൈത്തണ്ടയിലാണ് കടിയേറ്റത്. പ്രസിഡന്റിനെ ചേര്‍പ്പുങ്കലിലെ ആശുപത്രിയിലേക്ക് മാറ്റി. പെരുമ്പാമ്പിനെ ചാക്കിലാക്കി വനംവകുപ്പ് ജീവനക്കാര്‍ക്ക് കൈമാറി.പെരുംപാമ്പ് കടിക്കുന്നത് അപൂര്‍വമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേസമയം ആഴ്ചകള്‍ക്ക് മുന്‍പ് അമേരിക്കയില്‍ മൃഗശാലാ ജീവനക്കാരന്റെ മുഖത്ത് പെരുമ്പാമ്പ് കടിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ഭീമാകാരനായ പെരുമ്പാമ്പിന്റെ അപ്രതീക്ഷിത കടി ഏല്‍ക്കുന്ന മൃഗശാലാ ജിവനക്കാരന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കാലിഫോര്‍ണിയയിലെ പാമ്പുകളുടെ സൂവിലാണ് സംഭവം.
ജേ ബ്രൂവര്‍ എന്ന മൃഗശാല ജീവനക്കാരന്‍ പെരുമ്പാമ്പിന്റെ മുട്ടകള്‍ ശേഖരിക്കുമ്പോഴാണ് സംഭവം. മുട്ടകള്‍ എടുത്ത് ഇന്‍ക്യൂബേറ്ററില്‍ സൂക്ഷിച്ച് വിരിയിക്കാനായി കൊണ്ടുപോകുമ്പോഴാണ് ബ്രൂവറിന് അപകടം സംഭവിച്ചത്. ബ്രൂവര്‍ തന്നെയാണ് വിഡിയോ പങ്കുവച്ചത്.
മുട്ടകളെ അടിയിലാക്കി ചുരുണ്ടുകൂടി കിടക്കുകയായിരുന്നു പെരുമ്പാമ്പ്. ഇരുമ്പ് വടികൊണ്ട് പാമ്പിനെ തട്ടിമാറ്റിയാണ് ബ്രൂവര്‍ മുട്ടകളെടുക്കാന്‍ ശ്രമിച്ചത്. അതില്‍ അരിശംകൊണ്ട് ബ്പൂവറിന്റെ മുഖത്ത് തന്നെയാണ് പാമ്പ് കടിച്ചത്.
"
https://www.facebook.com/Malayalivartha























