വാട്‌സാപ്പ് വഴി പരിചയപ്പെട്ടു, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം പൂട്ടിയിട്ടു, കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിടികൂടി, നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

വിതുരയില്‍ വാട്‌സാപ്പ് വഴി പരിചയപ്പെട്ട 14 കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞയാളെ പൊലീസ് പിടികൂടി. പാലോട് സ്വദേശി അനീഷാണ് പോലീസ് പിടിയിലായത്. ദളിത് പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി വീട്ടില്‍നിന്നും കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം പൂട്ടിയിട്ട് കടന്നുകളയുകയായിരുന്നു.
തിങ്കളാഴ്ച്ച രാത്രി 12 മണിക്കാണ് പെണ്‍കുട്ടിയെ അനീഷ് തട്ടികൊണ്ട് പോയത്. ഇയാളുടെ വീട്ടില്‍ക്കൊണ്ടുപോയായിരുന്നു പീഡനം. പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ വിതുര പോലീസില്‍ പരാതി നല്‍കി. അന്വേഷണമായതോടെ വീട്ടിനുള്ളില്‍ പെണ്‍കുട്ടിയെ പൂട്ടിയിട്ട് ഇയാള്‍ കടന്നുകളഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടിച്ചത്. ഇയാളെ പിടികൂടിയ ശേഷമാണ് പെണ്‍കുട്ടി വീട്ടിലുണ്ടെന്ന് മനസിലാക്കി പിന്നീട് പൊലീസെത്തി മോചിപ്പിച്ചത്. വീട്ടില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. ഇയാള്‍ വാട്‌സാപ്പ് വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. എസ് സി, എസ് ടി അട്രോസിറ്റീസ്, പോക്‌സോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.
അതേസമയം പതിനാല് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേബിൾ ടി.വി. ഓപ്പറേറ്റർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പനമ്പങ്കണ്ടി സ്വദേശിയായ രാഗേഷിനെയാണ് കൊടുവള്ളി പോലീസ് പോക്സോ കേസില്‍ പിടികൂടിയത്. കഴിഞ്ഞമാസം 30-ന് രാത്രിയായിരുന്നു സംഭവം. ഇന്‍റര്‍നെറ്റ് കണക്‌ഷൻ നല്കുന്നതിനായി തിരിച്ചറിയൽ രേഖയുടെ ഫോട്ടോസ്റ്റാറ്റ് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ വീട്ടിൽ എത്തിയ സമയത്താണ് ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്.
വീട്ടിൽ ഫോട്ടോ കോപ്പി ഇല്ലാത്തതിനെത്തുടർന്ന് ഓമശ്ശേരിയിൽ പോയി എടുത്തുവരാം എന്നുപറഞ്ഞ് ബൈക്കിൽ പതിനാലുകാരനെയുംകൂട്ടി പോയി. എന്നാൽ പുത്തൂര് എത്തിയപ്പോൾ ഓമശ്ശേരിയിലേക്ക് പോകാതെ മങ്ങാട്ടേക്കുള്ള ഇടുങ്ങിയ റോഡിലൂടെ പോയി കരിമ്പല്ലി കോട്ടയ്ക്ക് സമീപത്തുവെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
വഴിമാറിയതിനെക്കുറിച്ച് കുട്ടി പലതവണ പറഞ്ഞെങ്കിലും ബൈക്ക് നിർത്താൻ പ്രതി തയ്യാറായില്ല, ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ബൈക്ക് നിര്‍ത്തി പ്രതി പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുവള്ളി സബ് ഇൻസ്പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുത്തു.
https://www.facebook.com/Malayalivartha























