ശനി, ഞായര്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ .... ശനിയാഴ്ച ബാങ്ക് പ്രവര്‍ത്തിക്കില്ല.... രോഗ സ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ പുനഃക്രമീകരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും ഇന്ന് മുതല്‍ നിലവില്‍....

ശനി, ഞായര്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ .... ശനിയാഴ്ച ബാങ്ക് പ്രവര്‍ത്തിക്കില്ല.... രോഗ സ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ പുനഃക്രമീകരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും ഇന്ന് മുതല്‍ നിലവില്‍....
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചു. വ്യാഴാഴ്ചമുതല്‍ പുതുക്കിയ ടിപിആറിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചുമുതല്‍ 10 വരെയുള്ളവ ബിയിലും 10-15 സിയിലുമാണ്. 15നുമുകളില്‍ ഡി വിഭാഗം.
എ, ബി വിഭാഗത്തില്‍ വരുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരുമെത്തും. സി വിഭാഗത്തില്‍ പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.
എ, ബി വിഭാഗം- റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയിമുകള്‍ക്കും ജിമ്മുകള്‍ക്കും എസി ഒഴിവാക്കി പ്രവര്‍ത്തിക്കാം.
വിനോദസഞ്ചാരമേഖലകളിലെ താമസിക്കാവുന്ന ഇടങ്ങള്‍ തുറക്കാം. വാക്സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമായിരിക്കും പ്രവേശനം. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല.
എ, ബി വിഭാഗങ്ങളില്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍പരമാവധി ഇളവ്. സി വിഭാഗത്തില്‍ ലോക്ഡൗണ്‍ സമാന നിയന്ത്രണം. ഡി വിഭാഗത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ സമാന നിയന്ത്രണം.
ടിപിആര്‍ അഞ്ചില്‍ താഴെ എ, അഞ്ചു മുതല്‍ 10 വരെ ബി, 10 മുതല്‍ 15 വരെ സി, 15ന് മുകളില്‍ ഡി
എ, ബി
റെസ്റ്റോറന്റുകള്‍, ഹോട്ടല്‍ ഹോം ഡെലിവറി, ടേക് എവെ രാത്രി 9.30 വരെ,വിനോദ സഞ്ചാര മേഖലയിലെ താമസസ്ഥലം തുറക്കാം
ഇന്‍ഡോര്‍ ഗെയിമും ജിമ്മും നിയന്ത്രണങ്ങളോടെ , സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാര്‍
സി
സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ . ഡി വിഭാഗത്തില്‍ മുപ്പൂട്ട്.
a
https://www.facebook.com/Malayalivartha























