പതിനേഴുകാരന്‍ കാമുകിയെ വീഡിയോ കോള്‍ചെയ്ത് ആത്മഹത്യയ്ക്കു മുതിര്‍ന്നു..... പെണ്‍കുട്ടി ഉടന്‍ 112ലേക്ക് വിളിച്ചു... ഒടുവില്‍ സംഭവിച്ചത്....

പതിനേഴുകാരന്‍ കാമുകിയെ വീഡിയോ കോള്‍ചെയ്ത് ആത്മഹത്യയ്ക്കു മുതിര്‍ന്നു..... പെണ്‍കുട്ടി ഉടന്‍ 112ലേക്ക് വിളിച്ചു... രക്ഷകരായി പോലീസ് സംഭവമിങ്ങനെ.....
കാമുകിക്ക് വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യചെയ്യാന്‍ ശ്രമിച്ച പതിനേഴുകാരനെ പോലീസ് രക്ഷിച്ചു. ചിറയ്ക്കല്‍ പാലത്തില്‍നിന്ന് പെണ്‍കുട്ടിക്ക് വീഡിയോ കോള്‍ ചെയ്ത് കൈഞരമ്പ് മുറിക്കുകയായിരുന്നു ഇദ്ദേഹം.
പെണ്‍കുട്ടി ഉടനെ 112-ലേക്ക് വിളിച്ച് അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് കാട്ടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം എത്തി. പോലീസുകാര്‍ കാമുകനെ തിരക്കിയിറങ്ങി.
അവസാനം ലൊക്കേഷന്‍ സൈറ്റിലൂടെയാണ് പോലീസ് ചിറയ്ക്കല്‍ പാലത്തിലെത്തിയത്. കാമുകന്റെ ചില കൂട്ടുകാരും ഇതിനിടയില്‍ ചിറയ്ക്കലില്‍ എത്തിയിരുന്നു. കൈ മുറിച്ചതുകണ്ട് അവര്‍ പരിഭ്രാന്തരായിരുന്നു.
യുവാവിനെ ഉടനെ പോലീസ് കരാഞ്ചിറ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, കൈയില്‍ തുന്നലിടാന്‍ 17 കാരന്‍ സമ്മതിച്ചില്ല. സംഭവം ഡോക്ടര്‍ പോലീസുകാരെ അറിയിച്ചതോടെ അവര്‍ ഇദ്ദേഹത്തെ സമാധാനിപ്പിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ശേഷം വീട്ടുകാരെ അറിയിച്ച് കൈമാറിയാണ് പോലീസ് സംഘം സ്റ്റേഷനിലേക്ക് മടങ്ങിയത്.
" fr
https://www.facebook.com/Malayalivartha























