കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ക്ഷേത്ര ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ക്ക് നാളെ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
ദിവസവും ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കും. ദേവസ്വം ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് അനുമതിയില്ല. വിവാഹ നടത്തിപ്പിനും നിയന്ത്രണമുണ്ട്.
പുതിയ വിവാഹ ബുക്കിങ് അനുവദിക്കില്ല ,മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് വിവാഹം നടത്താം. ഗുരുവായൂര്‍ നഗരസഭയില്‍ ടി പി ആര്‍ 12.58% ആയതോടെയാണ് നിയന്ത്രണം.
അതേസമയം സംസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തന്നെ തുടരുകയാണ്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും രോഗവ്യാപനം കുറവില്ലാതെ തുടരുന്നത് വലിയ ആശങ്കയാണ്. അതേസമയം,വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി ഇന്നലെ സംസ്ഥാനത്തെത്തിയിട്ടുണ്ട്.
വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവര്‍ക്കും സൗകര്യമില്ലാത്തവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് രജിസ്‌ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കും.
"
https://www.facebook.com/Malayalivartha























