Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ബിജെപിക്ക് അനുകൂലമായി ഏഷ്യാനെറ്റില്‍ വന്‍ മാറ്റങ്ങള്‍; സൂചന നല്‍കി ബിജെപി നേതാക്കള്‍; മനോജ് കെ. ദാസ് ഏഷ്യാനെറ്റിന്റെ  തലപ്പത്ത്; രാജീവ് ചന്ദ്രശേഖറുടെ കേന്ദ്ര മന്ത്രി പദവി പുതിയ മാറ്റത്തിന്

08 JULY 2021 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിയായതോടെ ബി ജെ പിക്ക് അനുകൂലമായി ഏഷ്യാനെറ്റില്‍ വന്‍ മാറ്റങ്ങള്‍ വരുന്നതായി ബി ജെ പി നേതാക്കള്‍ സൂചന നല്‍കുന്നു. മാതൃഭുമിയുടെ പത്രാധിപര്‍ സ്ഥാനത്ത് നിന്നും രാജിവച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മനോജ് കെ. ദാസ് ഏഷ്യാനെറ്റിന്റെ  തലപ്പത്തെത്തും എന്നാണ് ലഭിക്കുന്ന സൂചനകള്‍.

മനോജ് കെ. ദാസ് ഹൈന്ദവ സംഘടനകള്‍ക്ക് പ്രിയങ്കരനാണ്. ആര്‍ എസ് എസിനും അദ്ദേഹത്തോട് എതിര്‍പ്പില്ല.ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളില്‍ ദീര്‍ഘനാളത്തെ അനുഭവസമ്പത്തുള്ള മനോജ് കെ. ദാസിനെ മാതൃഭൂമിയില്‍ കൊണ്ടുവന്നത് ഹരീഷിന്റെ  മീശ എന്ന പേരിലുള്ള നോവല്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ തണുപ്പിക്കുന്നതിന് വേണ്ടിയായിരുന്നു.

 

 

ലക്ഷക്കണക്കിന് കോപ്പികളാണ് മീശ വിവാദത്തെ തുടര്‍ന്ന് പത്രത്തിന് കുറഞ്ഞത് . എന്‍ എസ് എസ്  അംഗങ്ങള്‍ പത്രം നിര്‍ത്തി. ഒടുവില്‍ എം പി വീരേന്ദ്രകുമാര്‍ പെരുന്നയിലെത്തി ജി.സുകുമാരന്‍ നായരെ  കണ്ടു.എന്നാല്‍  നിര്‍ത്തിയ പത്രം തിരികെയെത്തിയില്ല. മാതൃഭൂമി വലിയ നഷ്ടത്തിലാവുകയും ചെയ്തു. ഇതിന്റെ  ഭാഗമായി ആഴ്ചപതിപ്പിന്റെ പത്രാധിപര്‍ കമല്‍റാം സജീവിനെ പിരിച്ചുവിട്ടു.

മനോജ് കെ ദാസിനെ പത്രത്തിലേക്ക് കൊണ്ടുവന്നിട്ടും ഫലമുണ്ടായില്ല.  പക്ഷേ മാതൃഭൂമി ഹൈന്ദവ സംഘടനകളെ പിണക്കിയില്ല.

 

 



മോദിസര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയിലാണ്  മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ അംഗമായത്. രാജ്യസഭാംഗവും പ്രമുഖ വ്യവസായിയുമാണ്. പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യെ വിജയത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതാണ് രാജീവ് ചന്ദ്രശേഖറിന് മന്ത്രിസഭാ പ്രവേശം എളുപ്പമാക്കിയത്. പുതുച്ചേരിയില്‍ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു ചുമതലയുള്ള നേതാക്കളില്‍ ഒരാളായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

2006-ല്‍ രാജീവ് ചന്ദ്രശേഖര്‍ ആരംഭിച്ച വ്യവസായ സംരംഭമായ ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ എന്ന സ്ഥാപനം ഏഷ്യാനെറ്റ് ന്യൂസ്, സുവര്‍ണ, കന്നഡപ്രഭ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുള്‍പ്പെടെയുള്ളവയുടെ ഓഹരികള്‍ കൈയാളുന്ന ബൃഹദ് സ്ഥാപനമാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാനായിരുന്ന അദ്ദേഹം മൂന്നാമതും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പദവി രാജിവെക്കുകയായിരുന്നു. എന്നാല്‍ രാജീവിന്റെ കൈകളില്‍ തന്നെയാണ് ചാനലിന്റെ പിടി.



2006-ല്‍ കര്‍ണാടകത്തില്‍നിന്ന് ആദ്യമായി സ്വതന്ത്രനായും 2012-ല്‍ ബി.ജെ.പി. പിന്തുണയോടെയും രാജ്യസഭയിലെത്തി. 2018-ല്‍ ബി.ജെ.പയില്‍ ചേര്‍ന്നാണ് വീണ്ടും രാജ്യസഭയിലെത്തിയത്.

തൃശ്ശൂര്‍ ദേശമംഗലം കൊണ്ടയൂരിലെ റിട്ട. എയര്‍ കമ്മഡോര്‍ എം.കെ. ചന്ദ്രശേഖരന്റെയും ഉണ്ണിയാട്ടില്‍ ആനന്ദവല്ലിയുടെയും ഏകമകനാണ്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് എന്‍ജിനിയറിങ് പഠനശേഷം ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം നേടി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അഡ്വാന്‍സ്ഡ് മാനേജ്മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കി. 1985-91 കാലയളവില്‍ സിലിക്കണ്‍ വാലിയില്‍ ടെക്‌നോളജി െപ്രാഫഷണലായി പ്രവര്‍ത്തിച്ചു.

 

1991-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ബി.പി.എല്‍. സിസ്റ്റംസ് ആന്‍ഡ് പ്രോജക്ട്സിന്റെ എക്‌സിക്യുട്ടിവ് ഡയറക്ടറായി. തുടര്‍ന്ന് ബി.പി.എല്‍. ഇന്നൊവേഷന്‍ ബിസിനസ് ഗ്രൂപ്പിന് നേതൃത്വം നല്‍കി. ഇന്ത്യയില്‍ മൊബൈല്‍ വിപ്‌ളവം യാഥാര്‍ഥ്യമാക്കിയ സംരംഭകരിലൊരാളാണ്. ബെംഗളൂരുവിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 'നമ്മ ബെംഗളൂരു ഫൗണ്ടേഷന്റെ' സ്ഥാപക ട്രസ്റ്റിയാണ് രാജീവ് ചന്ദ്രശേഖര്‍. ബെംഗളൂരുവിലാണ് താമസം. ബി.പി.എല്‍. സ്ഥാപകന്‍ ടി.പി.ജി. നമ്പ്യാരുടെ മകള്‍ അഞ്ജുവാണ് ഭാര്യ. വേദ്, ദേവിക എന്നിവര്‍ മക്കളാണ്.

 



രാജീവ് ചന്ദ്രശേഖറിന്റെ കേന്ദ്ര മന്ത്രി സ്ഥാനം ഏഷ്യാനെറ്റിന്റെ നിലപാടില്‍ മാറ്റമുണ്ടാക്കുമെന്ന് തന്നെയാണ് ബി ജെ പി കരുതുന്നത്. കൊടകര പണം ഇടപാട് കേസില്‍ കെ.സുരേന്ദ്രനെതിരെ അതിശക്തമായ നിലപാടാണ് ഏഷ്യാനെറ്റ് സ്വീകരിച്ചത്.

 

ഇതിനെതിരെ കെ.സുരേന്ദ്രന്‍ പ്രതികരിച്ചെങ്കിലും ഫലമുണ്ടായില്ല. മാര്‍ക്‌സിസ്റ്റ് നിലപാട് പിന്തുടരുന്ന മാധ്യമ പ്രവര്‍ത്തകരാണ് ഏഷ്യാനെറ്റിനെ ഇടത്തോട്ട് തിരിക്കുന്നതെന്നാണ് ബി.ജെ പി പറയുന്നത്. മനോജ് കെ ദാസിന്റെ കടന്നു വരവ് ഇതില്‍ മാറ്റമുണ്ടാക്കുമെന്ന് ബി ജെ പി കരുതുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (56 minutes ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (1 hour ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (1 hour ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (1 hour ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (1 hour ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (1 hour ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (1 hour ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (1 hour ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (2 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (2 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (2 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (2 hours ago)

Malayali Vartha Recommends