രേഷ്മയെ ഇന്ന് ജയിലില്‍ ചോദ്യം ചെയ്യും..... പ്രസവിച്ചയുടന്‍ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞുമരിച്ച കേസില്‍ അമ്മ രേഷ്മയെ ഇന്ന് ജയിലില്‍ ചോദ്യം ചെയ്യും

പ്രസവിച്ചയുടന്‍ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞുമരിച്ച കേസില്‍ അമ്മ രേഷ്മയെ വ്യാഴാഴ്ച ജയിലില്‍ ചോദ്യംചെയ്യും. അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മ (22)യെ കോവിഡ് നെഗറ്റീവായതോടെയാണ് ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ ടി സതികുമാര്‍ പറഞ്ഞു.
നേരത്തെ രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, രേഷ്മയ്ക്ക് കോവിഡ് ആയതിനാല്‍ അപേക്ഷ കോടതി തള്ളുകയായിരുന്നു.
'ഫെയ്‌സ്ബുക്ക് കാമുക'നൊപ്പം പോകാനാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ മൊഴി. വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി കാമുകനെന്ന പേരില്‍ രേഷ്മയുമായി ചാറ്റ് ചെയ്ത ആര്യ, ഗ്രീഷ്മ എന്നിവരുമായുള്ള രേഷ്മയുടെ ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷകസംഘം തേടും.
രേഷ്മ അസ്റ്റിലായതിനെ തുടര്‍ന്ന് ചോദ്യംചെയ്യലിനു ഹാജരാകാന്‍ പൊലീസ് വിളിച്ചതോടെയാണ് ഇരുവരും ഇത്തിക്കരയാറ്റില്‍ ചാടി മരിച്ചത്. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്മ വിഷ്ണുവിന്റെ സഹോദരിയുടെ മകളും. 'അനന്തു' എന്ന വ്യാജ പ്രൊഫൈലിലൂടെ ഇവര്‍ ഒന്നരവര്‍ഷമായി രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഗ്രീഷ്മയുടെ സുഹൃത്തിന്റെയും ആര്യയുടെ ഭര്‍തൃമാതാവിന്റെയും മൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇരുവരുടെയും രഹസ്യമൊഴിയെടുക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























