Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..


അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ.. മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; സംസ്ഥാനത്തിനാകെ ലഭ്യമായത് 1,41,58,890 ഡോസ് വാക്‌സിൻ

08 JULY 2021 10:26 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,48,690 ഡോസ് വാക്‌സിനും, കോഴിക്കോട് 1,01,500 ഡോസ് വാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്തുള്ള 1,28,500 ഡോസ് വാക്‌സിന്‍ രാത്രിയോടെ എത്തുന്നതാണ്. ഇതോടെ സംസ്ഥാനത്തിനാകെ 1,41,58,890 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്.

1,14,53,120 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 13,63,230 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 1,28,16,350 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്. സംസ്ഥാനത്താകെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,51,18,109 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,13,54,565 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 37,63,544 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,39,18,742 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,761 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 699 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1992, എറണാകുളം 1682, തൃശൂര്‍ 1716, കോഴിക്കോട് 1659, കൊല്ലം 1497, പാലക്കാട് 751, തിരുവനന്തപുരം 1055, കണ്ണൂര്‍ 889, ആലപ്പുഴ 848, കാസര്‍ഗോഡ് 766, കോട്ടയം 751, വയനാട് 438, പത്തനംതിട്ട 436, ഇടുക്കി 281 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, കാസര്‍ഗോഡ് 14, പാലക്കാട് 10, പത്തനംതിട്ട 6, മലപ്പുറം 5, എറണാകുളം 4, കോഴിക്കോട് 3, കൊല്ലം, ഇടുക്കി, തൃശൂര്‍, വയനാട് 2 വീതം, തിരുവനന്തപുരം, ആലപ്പുഴ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,629 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 541, കൊല്ലം 1876, പത്തനംതിട്ട 351, ആലപ്പുഴ 899, കോട്ടയം 497, ഇടുക്കി 196, എറണാകുളം 1199, തൃശൂര്‍ 1209, പാലക്കാട് 1162, മലപ്പുറം 1259, കോഴിക്കോട് 1055, വയനാട് 219, കണ്ണൂര്‍ 653, കാസര്‍ഗോഡ് 513 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,07,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,89,186 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (4 hours ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (4 hours ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (4 hours ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (5 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (5 hours ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (5 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (6 hours ago)

വനിത ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (6 hours ago)

സ്വന്തം ഫാമിൽ ഒരേസമയം ഒട്ടേറെ സ്ത്രീകൾ..ലോകം മുഴുവൻ തന്റെ കുട്ടികളെ ഉണ്ടാക്കണം ..!! ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റീൻ ആരാണ് ജെഫ്രി എപ്സ്റ്റീൻ?  (7 hours ago)

എയർ ഇന്ത്യ എക്സ്പ്രസിൽ ഇപ്പോൾ ടിക്കറ്റെടുത്താൽ 20% ലാഭം  (7 hours ago)

തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം  (7 hours ago)

"ഒമാനില്‍ വിരല്‍ചൂണ്ടി ഇറാന്‍ പാതാളക്കോട്ടയില്‍ ഖമനേയി പൂഴ്ത്തിയ യുറേനിയം ! US പടയിറങ്ങി; യുദ്ധം തന്നെയെന്ന്  (7 hours ago)

മണിപ്പൂര്‍ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു  (7 hours ago)

ഗള്‍ഫില്‍ നിരവധി ഒഴിവുകൾ എക്സ്പീരിയൻസ് വേണ്ട ! താമസം, യാത്രാ സൗകര്യം കമ്പനി വക ..മികച്ച ശമ്പളം  (7 hours ago)

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ 35 ഒഴിവുകള്‍ നിയമനം കാസര്‍കോട് വേഗം അപേക്ഷിക്കൂ  (7 hours ago)

Malayali Vartha Recommends