Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ആദ്യമായി പാമ്പിനെ കൊണ്ട് കടിപ്പിച്ച ദിവസം ഇന്റർനെറ്റിൽ വീഡിയോ കണ്ടത് അഞ്ച് പ്രാവശ്യം! കൊലപാതകത്തിന് മുന്‍പ് ആകെ 15 തവണയാണ് പാമ്പിനെ കൊണ്ട് കടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രതി കണ്ടത്: സൂരജിനെതിരെയുള്ള എല്ലാ തെളിവുകളും നിരത്തി പ്രോസിക്യൂഷന്‍; ഉത്തരയുടെ കൊലപാതകം കൃത്യമായ ഗൂഢാലോചന...

08 JULY 2021 11:52 AM IST
മലയാളി വാര്‍ത്ത

ഉത്ര വധക്കേസിൽ സൂരജിനെതിരെ ശക്തമായ തെളിവ് നിരത്തി പ്രോസിക്യൂഷന്‍. ഉത്രയെ ആദ്യമായി അണലിയെകൊണ്ട് കടിപ്പിച്ച ദിവസം സംഭവം നടക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഇന്റര്‍നെറ്റില്‍ അണലിയെ കൊണ്ട് കടിപ്പിക്കുന്ന വിധം തിരഞ്ഞ് കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജ്.

അണലിയെ കൊണ്ട് കടിപ്പിക്കുന്ന രീതി പത്തു തവണയും മൂര്‍ഖനെ കൊണ്ട് കിടപ്പിക്കുന്ന വിധം അഞ്ചു തവണയുമാണ് കൊലയ്ക്കു മുന്‍പ് പ്രതി ആകെ ഇന്റര്‍നെറ്റില്‍ കണ്ടിരിക്കുന്നത്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന അന്തിമ വാദത്തില്‍ ഈ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കി.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും അതിന്മേല്‍ ഉയര്‍ത്തിയ വാദവും അനുസരിച്ച് ഉത്രയുടെ കൊലപാതകം കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് തെളിയിക്കുന്നതാണ്. കൊലപാതകത്തിന് മുന്‍പ് 15 തവണയാണ് പാമ്പിനെ കൊണ്ട് കടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രതി സൂരജ് ഇന്റര്‍നെറ്റില്‍ കണ്ടിരിക്കുന്നത്. മരണത്തില്‍ സംശയം തോന്നി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച്‌ മടങ്ങിയ സൂരജ് സ്വന്തം ഫോണ്‍ ഒഴിവാക്കി സുഹൃത്ത് എല്‍ദോസിന്റെ ഫോണില്‍നിന്ന് പാമ്പുപിടിത്തക്കാരൻ ചാത്തന്നൂര്‍ സ്വദേശി സുരേഷിനെ വിളിക്കുകയായിരുന്നു.

 

താന്‍ പാമ്പിനെ വില നല്‍കി വാങ്ങിയ കാര്യം ആരോടും പറയരുത് എന്നായിരുന്നു മുന്നോട്ട് വെച്ചിരുന്ന ആവശ്യം. എന്നാല്‍ പിന്നീട് മാപ്പ് സാക്ഷിയായ സുരേഷ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. സുരേഷിന്റെ മകളും സൂരജിനെതിരെ നല്‍കിയ മൊഴി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പാമ്പിനെ സൂക്ഷിക്കാന്‍ സുഷിരങ്ങളിട്ട് സുരേഷ് നല്‍കിയ ജാറാണ് പ്രതിയുമായുള്ള തെളിവെടുപ്പില്‍ പിന്നീട് കണ്ടെത്തിയത്.

ഭിന്നശേഷിക്കാരിയായ ഭാര്യ ഉത്രയെ കൊലപ്പെടുത്തി സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയായിരുന്നു സൂരജിന്റെ ലക്ഷ്യം. സാധാരണനിലയില്‍ മുതിര്‍ന്ന സ്ത്രീയുടെ തലച്ചോറിന്റെ ഭാരം 1250 ഗ്രാം മുതല്‍ 1350 ഗ്രാം വരെയാണ്. ഉത്രയ്ക്ക് ആകട്ടെ 720 ഗ്രാം ഭാരമാണുണ്ടായിരുന്നത്. ഭിന്നശേഷിയുള്ള ഭാര്യയെ കൊലപ്പെടുത്തിയശേഷം കുഞ്ഞിനെ സംരക്ഷിക്കാന്‍ സ്വത്തുവകകള്‍ വേണമെന്നാണ് സൂരജ് ഉത്രയുടെ വീട്ടുകാരോട് പറഞ്ഞത്.

കൊലപാതകം നടക്കുന്ന സമയത്ത് ഉത്രയുടെ വീടിനുമുന്നിലെ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. തകരാര്‍ പരിഹരിക്കാന്‍ നേരത്തെ സൂരജിനോട് പറഞ്ഞിരുന്നെങ്കിലും പ്രതി അങ്ങനെ ചെയ്തിരുന്നില്ലെന്ന് ഉത്രയുടെ അച്ഛന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. സാഹചര്യം ഇതായിരിക്കെ ഉത്രയുടെ വീട്ടില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു എന്ന് പ്രതിഭാഗം പറയുന്നത് കളവാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

സ്വന്തം വീട്ടില്‍ ഉത്രയ്ക്ക് പാമ്പു കടിയേൽക്കുമ്പോൾ തങ്ങളുടെ മകനും മുറിയില്‍ ഉറങ്ങുന്നുവെന്നാണ് സൂരജ് പറഞ്ഞിരുന്നത്. എന്നാല്‍ അതും തെറ്റാണെന്ന് ഉത്രയുടെ മാതാപിതാക്കളുടെ മൊഴി മുന്‍നിറുത്തി പ്രോസിക്യൂഷന്‍ വാദിച്ചു. കുട്ടി തങ്ങളുടെ മുറിയിലായിരുന്നുവെന്നാണ് രക്ഷിതാക്കളുടെ മൊഴി. 2020 മേയ് 7നാണ് ഉത്രപാമ്പു കടിയേറ്റ് മരിക്കുന്നത്. സർപ്പശാപത്തെത്തുടർന്ന് ഉത്രയെ തുടര്‍ച്ചയായി പാമ്പു കടിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു സൂരജിന്റെ ശ്രമം.

മയക്കുമരുന്ന് നല്‍കി പതിനെട്ടുകാരിയെ പീഡിപ്പിച്ചു: കൂടുതല്‍ ഇരകളുണ്ടെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍

ഉത്ര വധകേസുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയെന്ന കേസിലെ റിപ്പോര്‍ട്ടാണ് പുനലൂര്‍ വനം കോടതിയില്‍ സമര്‍പ്പിച്ചത്. പഴുതുകളടച്ച വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്നും പരമാവധി ശിക്ഷ പ്രതികള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കൊലക്കേസില്‍ പാമ്ബുപിടത്തക്കാരന്‍ സുരേഷിനെ മാപ്പുസാക്ഷിയാക്കിയിരുന്നെങ്കിലും വനം വകുപ്പ് കേസില്‍ രണ്ടാം പ്രതിയാണ്. ഉത്രയുടെ ഭര്‍ത്താവ് ഒന്നാം പ്രതി സൂരജിനും സുരേഷിനും പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 കേസുകളായിരുന്നു വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ സുരേഷ്‌കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിഷപാമ്ബിനെ കണ്ടെത്തിയെന്ന കേസില്‍ റിപ്പോര്‍ട്ട് നേരത്തെ തന്നെ കോടതിയില്‍ സമര്‍പ്പിച്ച്‌ വിചാരണ ആരംഭിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടുത്തയാഴ്ച പുനലൂര്‍ കോടതിയില്‍ വിചാരണ ആരംഭിക്കും.

അതേസമയം കൊലക്കേസില്‍ ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന അന്തിമവാദത്തിന്റെ ആദ്യഘട്ടം അവസാനിച്ചു. കൊലപാതകം സംബന്ധിച്ച 12 തെളിവുകളില്‍ കഴിഞ്ഞദിവസം കോടതി മുമ്ബാകെ പ്രോസിക്യൂഷന്‍ വാദം നിരത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (4 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (5 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (5 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (5 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (5 hours ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (6 hours ago)

ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി  (7 hours ago)

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (8 hours ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (8 hours ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (8 hours ago)

പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍  (8 hours ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (8 hours ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (8 hours ago)

Malayali Vartha Recommends