Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി നാവ് വായിലേയ്ക്കിട്ടതേയുള്ളു...അതിനുമുൻപ് നിക്ഷേപകനോട് സിഐടിയു തൊഴിലാളികളുടെ ഭീഷണി ഇങ്ങനെ... ‘തൂക്കി ചുവരിലിടിക്കും’...;... ഗൾഫിൽ നിന്ന് കഷ്ടപ്പെട്ട് ജോലി ചെയ്തുണ്ടാക്കിയ പണം ഉപയോഗിച്ച് കഴക്കൂട്ടത്ത് ഷോപ്പിങ് മാൾ നിർമിക്കാമെന്നു കരുതിയ നസീറിന് സിഐടിയു യൂണിയൻ തൊഴിലാളികളുടെ ഭീഷണിയും തെറി അഭിഷേകവും

08 JULY 2021 02:43 PM IST
മലയാളി വാര്‍ത്ത

കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി നാവ് വായിലേയ്ക്കിട്ടതേയുള്ളു...അതിനുമുൻപ് നിക്ഷേപകനോട് സിഐടിയു തൊഴിലാളികളുടെ ഭീഷണി ഇങ്ങനെ... ‘തൂക്കി ചുവരിലിടിക്കും’.... ഗൾഫിൽ നിന്ന് കഷ്ടപ്പെട്ട് ജോലി ചെയ്തുണ്ടാക്കിയ പണം ഉപയോഗിച്ച് കഴക്കൂട്ടത്ത് ഷോപ്പിങ് മാൾ നിർമിക്കാമെന്നു കരുതിയ നസീറിനാണ് സിഐടിയു യൂണിയൻ തൊഴിലാളികളുടെ ഭീഷണിയും തെറി അഭിഷേകവും അനുഭവിയ്ക്കേണ്ടി വന്നത് .


കെട്ടിട നിർമാണത്തിനുള്ള സാധനങ്ങൾ ലോറിയിൽ നിന്നും ഇറക്കാന്‍ അമിത കൂലി ആവശ്യപ്പെടുന്ന യൂണിയൻ തൊഴിലാളികൾ നസീറിനെതിരെ വധഭീഷണിയും മുഴക്കി. തൊഴിലാളികളിൽ ചിലർ നസീറിനെ തൂക്കി ചുവരിലടിക്കും എന്ന് ഭീഷണിപ്പെടുത്തി.. .

 

 

രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് സിഐടിയു യൂണിയൻ തൊഴിലാളികൾ നസീറിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്‌


കെട്ടിട നിർമാണത്തിനായി കഴിഞ്ഞ ദിവസം മിനി ലോറിയിൽ 600 ഷീറ്റുകൾ കൊണ്ടുവന്ന് ഷോപ്പിങ് മാളിനുള്ളിൽ ഇറക്കുവാൻ ശ്രമിക്കുമ്പോഴാണ് തൊഴിലാളികൾ എത്തി ഷീറ്റ് ഒന്നിന് 21 രൂപ വച്ച് വേണുമെന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കുകയും ലോറി തടഞ്ഞിടുകയും ചെയ്തത് .

 

 


29 വർഷം ഗൾഫിൽ ജോലി ചെയ്ത നസീർ നാട്ടിലുള്ള ഏതാനും പേർക്ക് ജോലി ലഭിക്കട്ടെ എന്ന ഉദ്ദേശത്തിൽ കൂടിയാണ് കഴക്കൂട്ടത്ത് എട്ട് കോടി ചെലവിൽ ഷോപ്പിങ് മാൾ നിർമിക്കാൻ തുടങ്ങിയത്... ഇതുവരെ മൂന്നര കോടിയോളം രൂപ മുതൽ മുടക്കുകയും ചെയ്തു. മുതൽ മുടക്കിയ പണത്തിന്റെ നല്ലൊരു ഭാഗവും ലോൺ എടുത്തതാണെന്നും നസീർ പറയുന്നു.

 

തനിക്കു നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടി കഴക്കൂട്ടം പൊലീസിനും തൊഴിലാളി ക്ഷേമനിധി ബോർഡിനും ലേബർ ഓഫിസർക്കും പരാതി നൽകിയെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും നസീർ പറയുന്നു.


താൻ മുതൽ മുടക്കിയ പണവും ഭൂമിയുടെ പണവും തരാൻ സർക്കാർ മുന്നോട്ട് വന്നാൽ പദ്ധതി ഉപേക്ഷിക്കാൻ പോലും തയാറാണെന്ന് നസീർ പറയുന്നു. ഇതിനോട് സമാനമാണ് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ മിഥുനം സിനിമയിലെ നായകൻ സേതുവിന്റേതും... ഗൾഫിൽ കിടന്നു ചോര നീരാക്കി ഉണ്ടാക്കിയ പണം ഉപയോഗിച്ച് നാട്ടിൽ ഒരു ബിസ്ക്കറ്റ് ഫാക്ടറി തുറക്കാൻ ശ്രമിച്ചെങ്കിലും മുട്ടാപ്പോക്ക് ന്യായങ്ങളുടെ പേരിൽ അയാൾക്ക് അനുമതി നിഷേധിക്കുന്ന ഉദ്യോഗസ്ഥരെയാണ് സിനിമയിൽ കാണുന്നത്

 

 

 

ഇവിടെ യഥാർത്ഥ ജീവിതത്തിലും നാട്ടിൽ ഒരു സംരംഭം കെട്ടിപ്പടുക്കാൻ ശ്രമിയ്ക്കുന്ന പ്രവാസിയോട് തൊഴിലാളിനേതാക്കളുടെയും അവരെ ഭരിയ്ക്കുന്ന സർക്കാരിന്റെയും മനോഭാവം ഇങ്ങനെയാണ് .. പിന്നെങ്ങനെ കേരളത്തിൽ നിക്ഷേപം നടത്താൻ പ്രവാസികൾ ധൈര്യപ്പെടും ?


തൊഴിലാളികൾ നസീറിനോട് അപമര്യാദയായി പെരുമാറി എന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു തൊഴിലാളിയുടെ പേരിൽ അച്ചടക്ക നടപടി എടുത്തു എന്നും മറ്റു തൊഴിലാളികളെ വിളിച്ചു വരുത്തി താക്കീത് നൽകി വിട്ടെന്നുമാണ് കഴക്കൂട്ടം ലേബർ ഓഫിസർ പറയുന്നത് . പക്ഷെ ഇനിയും സമാന സംഭവങ്ങൾ അരങ്ങേറില്ല എന്ന് ഉറപ്പ് നൽകാൻ ആരും തയ്യാറല്ല .


പൊലീസിനു ലഭിച്ച പരാതി അന്വേഷിക്കുന്നതായി കഴക്കൂട്ടം പൊലീസും അറിയിച്ചു. പ്രവാസിയുടെ സംരംഭത്തെ തടസ്സപ്പെടുത്താൻ തൊഴിലാളികൾ ശ്രമിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ 13-തിയതി ലേബർ കമ്മിഷണറുടെയും ജില്ലാ ലേബർ ഓഫിസറുടെയും സാന്നിധ്യത്തിൽ നസീറിനെയും തൊഴിലാളികളെയും ചർച്ചക്കു വിളിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത് .

 

കോവിഡ് സാഹചര്യത്തിൽ നാട്ടിലെത്തിയ പ്രവാസികൾക്ക് അവരുടെ സമ്പാദ്യം അനുയോജ്യമായ മേഖലകളിൽ നിക്ഷേപിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ് ഉത്തരവാദിത്തമാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (4 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (5 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (5 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (5 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (5 hours ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (6 hours ago)

ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (7 hours ago)

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി  (7 hours ago)

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (8 hours ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (8 hours ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (8 hours ago)

പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍  (8 hours ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (8 hours ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (9 hours ago)

Malayali Vartha Recommends