മദ്യപാനത്തെ ചൊല്ലി തര്‍ക്കം.... സുഹൃത്തിനെ അതിഥി തൊഴിലാളികള്‍ കൊന്ന് കുഴിച്ചു മൂടി, മൂന്ന് പേര്‍ കസ്റ്റഡിയില്‍

മദ്യപാനത്തെ ചൊല്ലി തര്‍ക്കം.... സുഹൃത്തിനെ അതിഥി തൊഴിലാളികള്‍ കൊന്ന് കുഴിച്ചു മൂടി, മൂന്ന് പേര്‍ കസ്റ്റഡിയില്‍. രാജാക്കാട് പഴയവിടുതിക്ക് സമീപത്തായി മാരാര്‍ സിറ്റിയില്‍ മദ്യപിച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് സുഹൃത്തിനെ അതിഥി തൊഴിലാളികള്‍ കൊന്ന് കുഴിച്ചുമൂടി.
ഛത്തീസ്ഗഡ് സ്വദേശി ഗദ്ദുവിനെ (40) ആണ് ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് സ്വദേശികളായ ദേവചരണ്‍ (46) ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. രാജാക്കാട് സ്വദേശിയുടെ ഏലത്തോട്ടത്തില്‍ ജോലിചെയ്തിരുന്ന നാലുപേരും മാരാര്‍സിറ്റിയില്‍ ഒരു താല്‍ക്കാലിക കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.
ഇന്നലെ രാത്രി പണികഴിഞ്ഞ് മദ്യപിച്ചുകൊണ്ടിരുന്ന സുഹൃത്തുക്കള്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഗദ്ദുവിനെ ദേവചരണണ്‍ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
മൃതദേഹം താമസ സ്ഥലത്തിന്റെ പിന്നില്‍ കുഴിയെടുത്ത് കുഴിച്ചുമൂടി. ഇന്ന് രാവിലെ സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് രാജാക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എച്ച്. എല്‍ ഹണിയുടെ നേതൃത്വത്തില്‍ പൊലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു.
"
https://www.facebook.com/Malayalivartha






















