Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

'അടച്ചിട്ട മുറി കൊല്ലും.വീടുകളിലും ഓഫീസിലും കടയിലും എന്തിന് ആശുപത്രികളില്‍ പോലും അടച്ചിട്ട മുറി കൊല്ലും. അടച്ചിട്ട മുറികളില്‍ കോവിഡ്-19 വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് ലോകാരോഗ്യസംഘടന ആദ്യ കാലം മുതല്‍ തന്നെ പറയുന്നുണ്ട്. ചെറിയ ദ്രവ കണികളിലൂടെ പകരുന്ന രോഗമാണ് കോവിഡ്-19 എന്നുള്ളതിനു സംശയമില്ല...' ഡോ.സുൽഫി നൂഹു കുറിക്കുന്നു

08 JULY 2021 02:37 PM IST
മലയാളി വാര്‍ത്ത

അടച്ചിട്ട മുറികളില്‍ കോവിഡ്-19 വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും കോവിഡ് വകഭേദ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രധാന്യമര്‍ഹിക്കുനെന്ന് ഡോക്റ്ററും ഐഎംഎ സോഷ്യല്‍മീഡിയ നാഷണല്‍ കോര്‍ഡിനേറ്ററുമായ സുല്‍ഫി നുഹു.പുതിയ വേരിയന്റുകളുടെ കാര്യത്തില്‍ പകര്‍ച്ച വ്യാപന തോത് കൂടിയിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ അടച്ചിട്ട മുറിയുടെ പ്രാധാന്യം കൂടുതല്‍ തന്നെയാണ്.അവ ഒഴിവാക്കിയേ കഴിയുള്ളൂ.സ്‌കൂളുകളിലും ഓഫീസിലും കടകളിലുമൊക്കെ വരാന്തകള്‍ കഴിവതും ഉപയോഗിക്കാനും ഡോ.സുൽഫി നൂഹു ഫേസ്ബുക്ക് പോസ്റ്റില്‍ ഡോക്റ്റര്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം- .

ക്ലോസ്ഡ് റൂം കില്‍സ്!
'അടച്ചിട്ട മുറി കൊല്ലും'.

അതെ, അങ്ങനെ തന്നെയാണ് പറഞ്ഞത്.

കോവിഡ് 19 നെ സംബന്ധിച്ചെടുത്തോളം മാസ്‌കും ,സാമൂഹിക അകലവും കൈകള്‍ കഴുകുന്നതുമൊക്കെ 'ഗര്‍ഭസ്ഥശിശുവിനും' അറിയാമെന്ന് തോന്നുന്നു.അതിശയോക്തിയല്ല .ഇതിനെക്കുറിച്ചുള്ള സര്‍വ്വ വിവരവും മിക്കവാറും എല്ലാവര്‍ക്കമറിയാം. എല്ലാം കൃത്യമായി പാലിക്കപ്പെടുന്നൊയെന്നുള്ള കാര്യം മറ്റൊന്ന്.പക്ഷേ അധികം പ്രാധാന്യം കൊടുക്കാത്ത മറ്റൊരുകാര്യം അടച്ചിട്ട മുറികളെ കുറിച്ച്‌ തന്നെയാണ്.

അതെ ,അടച്ചിട്ട മുറി കൊല്ലും.വീടുകളിലും ഓഫീസിലും കടയിലും എന്തിന് ആശുപത്രികളില്‍ പോലും അടച്ചിട്ട മുറി കൊല്ലും.അടച്ചിട്ട മുറികളില്‍ കോവിഡ്-19 വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് ലോകാരോഗ്യസംഘടന ആദ്യ കാലം മുതല്‍ തന്നെ പറയുന്നുണ്ട്.ചെറിയ ദ്രവ കണികളിലൂടെ പകരുന്ന രോഗമാണ് കോവിഡ്-19 എന്നുള്ളതിനു സംശയമില്ല.

എന്നാല്‍ വായുവിലൂടെ ഒരു ചെറിയ പങ്ക് പകരുന്നുണ്ട് എന്നുള്ളത് വളരെ വ്യക്തം. പുതിയ വേരിയന്റുകളുടെ കാര്യത്തില്‍ പകര്‍ച്ച വ്യാപന തോത് കൂടിയിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ അടച്ചിട്ട മുറിയുടെ പ്രാധാന്യം കൂടുതല്‍ തന്നെയാണ്.അവ ഒഴിവാക്കിയേ കഴിയുള്ളൂ.സ്‌കൂളുകളിലും ഓഫീസിലും കടകളിലുമൊക്കെ വരാന്തകള്‍ കഴിവതും ഉപയോഗിക്കുക .

ടെറസ്സും കാര്‍ ഷെഡ്ഡും വരെ ഉപയോഗിക്കാം. അത് കഴിഞ്ഞില്ലെങ്കിലോ ?ഓഫീസില്‍ ചെന്നാല്‍ ആദ്യം ജനല്‍ വാതിലുകള്‍ തുറന്നിടുക.വായു അകത്തേക്ക് വന്നാല്‍ പോരാ പുറത്തേക്കു പോകണം. അതുകൊണ്ടുതന്നെ ക്രോസ് വെന്റിലേഷന്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അപ്പൊ പിന്നെ ജനലും തുറക്കണം. ഇനി നമ്മുടെയൊക്കെ ഓഫീസുകളും കടകളുമൊക്കെ ജനല്‍ വാതിലുകള്‍ തുറന്നാലും വായുസഞ്ചാരമുള്ളതെന്ന് പറയാന്‍ കഴിയില്ല.അപ്പൊ ഈ വായുസഞ്ചാരം കൂട്ടാന്‍ എന്തു ചെയ്യും.വാക്‌സിന്‍ മാഫിയ ,മരുന്ന് മാഫിയ, അവയവദാന മാഫിയ തുടങ്ങി ഹെല്‍മറ്റ് മാഫിയ എന്ന വിളിപ്പേര്‍ വരെ കേട്ടിട്ടുണ്ട്.ഇനി 'ഫാന്‍ മാഫിയ' എന്നൂടി വിളിക്കില്ലെന്നുറപ്പു തന്നാല്‍ ഒരു രഹസ്യം പറയാം.പെഡസ്റ്റല്‍ ഫാന്‍ അല്ലെങ്കില്‍ ഫ്‌ലോറില്‍ വയ്ക്കുന്ന ഒരു ഫാന്‍ വാങ്ങി മുറിയില്‍ വയ്ക്കണം.ഫാനിന്റെ കാറ്റ് ജനലിലൂടെ ,വാതിലിലൂടെ വായുവിനെ പുറത്തേക്ക് തള്ളണം.

എ സി തൊട്ടുപോകരുത്.എ സി യെ പ്ലഗ് പോയിന്റില്‍ നിന്ന് തന്നെ മാറ്റി ഇട്ടോളൂ. എയര്‍കണ്ടീഷന്‍ മാഫിയയെന്ന് വിളിക്കാതിരിക്കാനുള്ള സൈക്കോളജിക്കല്‍ മൂവെന്നു പറയുമോന്നറിയില്ല! എയര്‍കണ്ടീഷന്‍ കോവിഡ് 19 കൂട്ടുക തന്നെ ചെയ്യും. അത് തൊട്ടുപോകരുത് ഇനി എസി കൂടിയേ കഴിയൂ എന്ന് നിര്‍ബന്ധമാണെങ്കില്‍ ഒറ്റയ്ക്ക് , അതെ ഒറ്റയ്ക്ക് എസി ഉപയോഗിച്ചതിന് ശേഷം ഒരു 15 മിനിറ്റെങ്കിലും ജനല്‍ വാതില്‍ തുറന്നിട്ടതിനുശേഷം മറ്റുള്ളവരെ പ്രവേശിപ്പിക്കുക.അപ്പൊ ഓഫീസിലും കടയിലും ആശുപത്രിയിലും ചെന്നാല്‍ ആദ്യം ജനലും വാതിലും മലര്‍ക്കെ തുറന്നിടുക.അടച്ചിട്ട മുറി കൊല്ലും.ആരും കൊല്ലപ്പെടാതിരിക്കട്ടെ .എന്തായാലും കോവിഡുമായി ഒരുമിച്ച്‌ ജീവിച്ചു പോവുകയെ നിവൃത്തിയുള്ളൂ.അവനെ നമുക്ക് സാധാരണ വൈറല്‍ പനി പോലെയാകണം. അയിന്? അയിന് മാസ്‌ക്കും അകലവും കൈകഴുകലും കൂടാതെ ജനല്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിടൂ....അടച്ചിട്ട മുറി കൊല്ലാതിരിക്കട്ടെ!

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (4 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (5 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (5 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (5 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (5 hours ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (6 hours ago)

ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി  (7 hours ago)

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (8 hours ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (8 hours ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (8 hours ago)

പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍  (8 hours ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (8 hours ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (8 hours ago)

Malayali Vartha Recommends