Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

കമ്ബ്യൂട്ടർ സെന്ററിൽ വെച്ച് പ്രണയം നടിച്ച് പാട്ടിലാക്കി! തുടർന്ന് വിവിധ ഇടങ്ങളിൽ കൊണ്ട് പോയി കൊക്കൈൻ, കഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകൾ നൽകി ശേഷം പീഡനവും... നഗ്‌ന ചിത്രങ്ങൾ എടുത്ത് ഭീഷണി; പെണ്‍കുട്ടിയെ മയക്കുമരുന്നിന്​ അടിമയാക്കി പീഡിപ്പിച്ച സംഭവത്തിന്റെ ചുരുളഴിയുമ്പോൾ, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

08 JULY 2021 02:52 PM IST
മലയാളി വാര്‍ത്ത

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന്​ അടിമയാക്കി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പരാതി നല്‍കിയ പെണ്‍കുട്ടിയാണ്​ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്​. പാലക്കാട് കറുകപുത്തൂര്‍ സംഭവത്തില്‍ പുറത്തുവരുന്നത്​ ഞെട്ടിക്കുന്ന വിവരങ്ങളാണ്​.

പെണ്‍ കുട്ടികളെ കൊണ്ട്​​ ബിയര്‍ കുപ്പിക്കകത്ത് കഞ്ചാവ് നിറച്ച്‌ ​വലിപ്പിക്കുകയും തുടര്‍ന്ന്​ ലൈംഗിക പീഡനത്തിന് ഇരയാക്കുകയു​ം ചെയ്യുന്നതാണ്​ സംഘത്തിന്‍റെ രീതി. ലോഡ്​ജുകളില്‍ റൂമെടുത്ത്​ അവിടെ വെച്ചാണ്​​ പെണ്‍കുട്ടികള്‍ക്ക്​ ലഹരി ഉപയോഗത്തില്‍ പരിശീലനം നടത്തുന്നത്​.

വലിയ സംഘം തന്നെയാണ്​ ഇതിന്​ പിന്നിലുള്ളത്​. ഇവര്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി വലയിലാക്കുകയാണ് ആദ്യം ചെയ്യുന്നത്​​. വീട്ടിനുള്ളില്‍ കാമറ വെച്ചിട്ടുണ്ടെന്നും.നഗ്​ന ദൃശ്യങ്ങള്‍ തങ്ങളുടെ കയ്യിലുണ്ടെന്നും പറഞ്ഞാണ്​ ഭീഷണിപ്പെടുത്തുക. തുടര്‍ന്ന്​ ലഹരി ഉ​പയോഗിക്കാന്‍ നിര്‍ബന്ധിക്കും. അതിന്​ വഴങ്ങിയില്ലെങ്കില്‍ മാനസികമായി സമ്മര്‍ദ്ദം ഉണ്ടാക്കും. തുടര്‍ന്ന്​ പെണ്‍കുട്ടികള്‍ക്ക്​ ലഹരി മരുന്നുകള്‍ കൈമാറും.

കൈയില്‍ ബ്ലയിഡ്​ കൊണ്ട്​ വരഞ്ഞ്​ മുറിവുണ്ടാക്കുകയും അതുവഴിയാണ്​ ലഹരി ശരീരത്തിലേക്ക്​ കയറ്റുന്നത്​. തന്‍റെ കൂട്ടുകാരായ 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ ഈ സംഘത്തി​ന്​ ഇരായണെന്നും പരാതി നല്‍കിയ പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. ലഹരി ഉപയോഗത്തിന്​ അടിമയായ പെണ്‍കുട്ടികളെ പിന്നീട്​ ലൈംഗികമായി പീഡിപ്പിക്കുകയുമാണ്​ ചെയ്യുന്നത്​. കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ സംഘത്തിന്‍റെ വലയിലുണ്ടെന്നാണ്​ പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്​.

ഇതുമായി ബന്ധപ്പെട്ട്​ ഒരു പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്.​ 15 വയസ്​​ മുതല്‍ കുട്ടിയെ ഇവര്‍ മയക്കുമരുന്നിന് അടിയമയാക്കുകയായിരുന്നു.

പ്രദേശത്തെ 25കാരന്‍ സ്വകാര്യകമ്ബ്യൂട്ടർ സെന്‍ററില്‍ വെച്ച്‌ പെണ്‍കുട്ടിയോട് പ്രണയം നടിക്കുകയും പ്രായപൂര്‍ത്തിയാകുമ്ബോള്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു. കഞ്ചാവ്, കൊക്കൈന്‍ തുടങ്ങിയ മാരക ലഹരികള്‍ പെണ്‍കുട്ടിക്ക് നല്‍കിയ ഇയാള്‍ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

ജൂണ്‍ 10ന് പെണ്‍കുട്ടി മാനസിക വിഭ്രാന്തി കാണിച്ചതോടെ വീട്ടുകാര്‍ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടിയുടെ മയക്കുമരുന്ന് ഉപയോഗം അടക്കം വീട്ടുകാര്‍ അറിയുന്നത്.

പല ദിവസങ്ങളിലും യുവാവ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീട്ടില്‍നിന്നും വിളിച്ചുകൊണ്ടുപോയിരുന്നെന്നും യുവാവിന്‍റെ കൂടെ വേറെയും ആളുകള്‍ ഉണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു. ജൂണ്‍ എട്ടിന് യുവാവിനൊപ്പം പെണ്‍കുട്ടിയെ പൊലീസ് പിടികൂടിയിരുന്നു. പ്രണയത്തിലാണന്നറിയിച്ചതോടെ ഇവരെ വിട്ടയച്ചു.

യുവാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്​. പ്രദേശത്തെ മറ്റു രണ്ടുപേരും ഇത്തരത്തില്‍ മയക്കുമരുന്ന് നല്‍കി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്​. ഇതോടെയാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നേരിട്ട് പരാതി നല്‍കിയതെന്ന് മാതാവ് പറയുന്നു. സംഭവം അന്വേഷിച്ച്‌ നടപടി സ്വീകരിക്കാന്‍ പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറി. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായാണ്​ വിവരം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (4 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (5 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (5 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (5 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (5 hours ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (6 hours ago)

ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി  (7 hours ago)

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (8 hours ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (8 hours ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (8 hours ago)

പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍  (8 hours ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (8 hours ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (8 hours ago)

Malayali Vartha Recommends