Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

പിണറായി സർക്കാർ നശിപ്പിച്ച 3500 കോടിയുടെ പദ്ധതിക്കായി തെലങ്കാനയിൽ നിന്ന് പ്രത്യേക ജെറ്റ് വിമാനം... കളി ഇനി വേറെ ലെവൽ...

08 JULY 2021 03:58 PM IST
മലയാളി വാര്‍ത്ത

കേരള സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയിലൂടെ സംസ്ഥാനത്തു നടപ്പാകേണ്ട 3,500 കോടി രൂപയുടെ വ്യവസായ പദ്ധതി തെലങ്കാനയില്‍ നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ക്കായി കിറ്റെക്‌സ് ഗ്രൂപ്പ് ഹൈദരാബാദിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നു.

തെലുങ്കാന സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് വെള്ളിയാഴ്ച ഹൈദരാബാദിലേക്ക് പോകുന്നത്.

അതേസമയം കേരളം വ്യവസായ സൗഹൃദമല്ലെന്ന് നേരത്തെ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്നും രണ്ട് ദിവസം കൊണ്ട് കേരളത്തിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സാബു ജേക്കബ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വ്യവസായം തുടങ്ങാന്‍ തെലങ്കാന സര്‍ക്കാര്‍ കിറ്റക്സിന് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ.ടി രാമറാവു ഇ- മെയിലിലൂടെയാണ് ഔദ്യോഗിക ക്ഷണക്കത്ത് അയച്ചത്. ടെക്സ്‌റ്റൈല്‍സ് ആന്‍ഡ് അപ്പാരല്‍ പോളിസി പ്രകാരം ആനുകൂല്യങ്ങളും കത്തില്‍ വാഗ്ദാനം ചെയ്തിരുന്നു.

കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കിറ്റെക്‌സ് എം.ഡി സാബു ജേക്കബിനെ ഹൈദരാബാദിലേക്ക് ക്ഷണിക്കുന്നതായും മന്ത്രി കെ.ടി. രാമറാവു തന്നെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക ജെറ്റ് വിമാനത്തില്‍ നാളെ തെലങ്കാന സര്‍ക്കാര്‍ സംഘം കൊച്ചിയില്‍ എത്തുകയും കമ്പനി എംഡി സാബു ജേക്കബിനേയും സംഘത്തേയും ചര്‍ച്ചകള്‍ക്കായി ഹൈദരാബാദിലേക്ക് കൊണ്ടു പോവുകയും ചെയ്യുന്നത്.

മാനേജിംഗ് ഡയറക്ടർ സാബു എം ജേക്കബിനൊപ്പം ഡയറക്ടർമാരായ ബെന്നി ജോസഫ്, കെ എൽ വി നാരായണൻ, വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് ഹർകിഷൻ സിംഗ് സോധി, സി എഫ് ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരും സംഘത്തിലുണ്ടാകും.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കിറ്റെക്സിനോട് രാഷ്ട്രീയമായി പകപോക്കുകയാണെന്ന് എംഡി സാബു ജേക്കബ് അറിയിച്ചിരുന്നു. ഒരു മാസത്തിനിടെ കിറ്റക്സ് ഗ്രൂപ്പില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ 11ഓളം പരിശോധനകളാണ് നടത്തിയത്.

തുടര്‍ന്ന് കമ്പനി സര്‍ക്കാരുമായി ഒപ്പുവെച്ച 3500 കോടിയുടെ കരാറില്‍ നിന്ന് പിന്മാറുന്നതായും സാബു ജേക്കബ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു. വ്യവസായ സ്ഥാനത്തെ ദ്രോഹിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി വിവാദമാവുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ നടപടി വിവാദമായതോടെ കഴിഞ്ഞ ദിവസം സംസ്ഥാന തൊഴില്‍ വകുപ്പ് കിറ്റക്സിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ചിരുന്നു. 2019ലെ വേജ്ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്. ഇതിനെതിരെ കിറ്റക്സ് വക്കീല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് തൊഴില്‍ വകുപ്പ് നടപടികളില്‍ നിന്നും പിന്മാറിയത്.

പുതുക്കിയ മിനിമം കൂലി നടപ്പിലാക്കുന്നില്ലെന്ന് കാണിച്ച് പെരുമ്പാവൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജൂണ്‍ മുപ്പതിനാണ് കിറ്റക്‌സിന് നോട്ടീസ് നല്‍കിയത്.

എന്നാല്‍ ഈ ഉത്തരവ് 2021 മാര്‍ച്ച് മാസത്തില്‍ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്തതാണെന്നും അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ നോട്ടീസ് കോടതിയലക്ഷ്യമാണെന്നും കാണിച്ച് കിറ്റക്‌സ് വക്കീല്‍ നോട്ടീസ് അയയ്ക്കുകയായിരുന്നു.

ഹൈക്കോടതി സ്റ്റേയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും അതിനാല്‍ നടപടിയില്‍നിന്ന് പിന്മാറുകയാണെന്നും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഹൈക്കോടതി സ്റ്റേ ചെയ്ത ഉത്തരവിനുമേല്‍ കോടതി അന്തിമതീര്‍പ്പിനു വിധേയമായി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് ലേബര്‍ കമ്മിഷണറുടെ ഉത്തരവില്‍ സൂചിപ്പിക്കുന്നു.

നിക്ഷേപം നടത്താൻ മികച്ച സൗകര്യങ്ങളാണ് തെലുങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു എം ജേക്കബ് ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു.

ഇതിന്റെ തുടർച്ചയായാണ് കൂടിക്കാഴ്ചയ്ക്കായി സ്വകാര്യ ജെറ്റ് വിമാനം അയച്ച് കിറ്റെക്സിനെ തെലുങ്കാന സർക്കാർ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളിൽ നിന്നും പിന്മാറുന്നുവെന്ന് കിറ്റെക്സ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇതുവരെ 9 സംസ്ഥാനങ്ങൾ നിക്ഷേപം നടത്താൻ നിരവധി വാഗ്ദാനങ്ങൾ നൽകി കിറ്റെക്സിനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (4 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (5 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (5 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (5 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (5 hours ago)

തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

താരങ്ങളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ കോടതി ഇടപെടല്‍  (6 hours ago)

ഒരു വര്‍ഷത്തിനകം വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി  (7 hours ago)

പ്ലൂട്ടോ റിലീസ് തീയതി ജൂലായ് 30 ന് പ്രഖ്യാപിച്ചു  (8 hours ago)

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (8 hours ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (8 hours ago)

പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിക്കെതിരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍  (8 hours ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (8 hours ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (9 hours ago)

Malayali Vartha Recommends